Breaking News
പെന്തക്കൂസ്ത മഹോത്സവത്തില്‍ പിറവിയെടുത്ത “ക്യാരിസ്” 2019ല്‍ ഹോളിവുഡില്‍ 4 ക്രിസ്ത്യന്‍ സിനിമകള്‍ കാനോൻ നിയമ പണ്ഡിതൻ റവ. ഡോ. ജോസ് ചിറമേൽ നിര്യാതനായി കേരള കത്തോലിക്കാ സഭയുടെ പ്രളയദുരിതാശ്വസ സഹായത്തിൽ 211 കോടിയിൽ 57 കോടിയും എറണാകുളം അങ്കമാലി അതിരൂപതയുടെതു യുഎഇ-യിലെ ജനങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം ഭിന്നശേഷിയുള്ളവർക്ക് സ്വപ്നയാത്രയൊരുക്കി സഹൃദയ ചൈൽഡ് ലൈൻ വാർഷികം റൊമേനിയ സന്ദര്‍ശനം-പുനരവലോകനം തിരുവാതിര ഞാറ്റുവേല ജൂൺ 22 മുതൽ ജൂലൈ 6 വരെ. ഇത് ഒരു സ്ത്രീയുടെ നിശ്ചയ ദാർഢ്യത്തിന്റെ കഥയാണ് സമാധാന നിര്‍മ്മിതിക്ക്- മനുഷ്യത്വവും മതങ്ങളുടെ കൂട്ടായ്മയും വ്യക്തഗത നന്മകൊണ്ട് ചുറ്റും സാഹോദര്യത്തിന്‍റെ ലോകം വളര്‍ത്താം! ശുദ്ധഭക്ഷണവുമായി PDDP RESTAURANT സമാധാനത്തിനായി ഒരു മിനിറ്റു പ്രാര്‍ത്ഥിക്കാം എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ യുവജനസംഗമം സംഘടിപ്പിച്ചു 'ഒറ്റച്ചിറകിന്‍ തണലില്‍ അഗ്‌നിച്ചിറകുള്ള മക്കള്‍' എന്ന വിഷയത്തില്‍ യൂദിത്ത് ഫോറം സംഗമം ലോക പ്രശസ്ത സുറിയാനി പണ്ഡിതർക്ക് സിറോ മലബാർ സഭയുടെ ആദരവ് കാക്കനാട് നൈപുണ്യ പബ്ലിക് സ്‌കൂളിന് ഇന്റർനാഷണൽ സ്കൂൾ അവാർഡ് റീ ബിൽഡ് കേരള: പുതിയ അപ്പീൽ നൽകാൻ ജൂൺ 30 വരെ അവസരം, അപേക്ഷകൾ ജൂൺ 25 മുതൽ സ്വീകരിക്കും. ദിവ്യകാരുണ്യ ഗീതം പ്രകാശനം ചെയ്തു. Pilgrims Communications ആറാമത് ഗ്രേസ് റിപ്പിള്‍സ് ദമ്പതീ കോൺഫെറൻസ് കാ​ണ്ഡ​മാ​ലി​ൽ നാ​ല് പേ​ർ കൂ​ടി വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു

പാരമ്പര്യ നവീകരണത്തിന് സീറോ മലബാർ സഭയെ മാതൃകയാക്കി കൽദായ സഭ

പൗരസ്ത്യ സഭകളിൽ പ്രധാനസഭയായകൽദായ സഭയുടെ പാത്രിയാർക്കിസായ കർദിനാൾ ലൂയിസ് റാഫേൽ സാക്കോ, “കൽദായ സഭാ നവീകരണത്തിന്റെ യഥാർത്ഥ സ്വഭാവവും ആധികാരികതയും” എന്ന തലക്കെട്ടോടെ, പ്രസിദ്ധീകരിച്ച ഇടയ ലേഖനത്തിലാണ് സഭാ നവീകരണത്തെപറ്റിയുള്ള ചിന്ത വ്യക്തമാക്കിയത്.

ബാഗ്ദാദ്: വരുംതലമുറക്കുവേണ്ടി ആധുനികത വച്ചു നീട്ടുന്ന ചോദ്യങ്ങൾക്കും വെല്ലുവിളികൾക്കും ഉത്തരം നൽകാൻ സഭ ബാധ്യസ്ഥയാണെന്നും അതിനാൽ തനതായ മിഷനറി സ്വഭാവം നിലനിർത്തിക്കൊണ്ട് തന്നെ ആചാരങ്ങളിലും പാരമ്പര്യങ്ങളിലും മാറ്റങ്ങൾ വരുത്താൻ ആരും ഭയക്കരുതെന്ന് പാത്രിയാർക്കിസ് പറയുന്നു.

ഇന്നിന്റെ ആചാരങ്ങളും പാരമ്പര്യങ്ങളും മുൻഗാമികളുടേതിന് സമമല്ലെന്നും, അതിനാൽ അവ ആധുനിക സമൂഹത്തിനു അനുരൂപണപ്പെട്ടു രൂപപ്പെടേണ്ടതാണെന്നും ഓർമിപ്പിച്ചുകൊണ്ട് അദ്ദേഹം തങ്ങളുടെ ആരാധനക്രമ ഗ്രന്ഥങ്ങൾ അറബിക്, കുർദിഷ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ തുടങ്ങി കൽദായ സഭ രൂപംകൊണ്ടിട്ടുള്ള പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്തു തയാറാക്കേണ്ടതിന്റെ ആവശ്യകത ഉന്നയിച്ചുകൊണ്ടാണ് കേരള സീറോ മലബാർ സഭയെ ഉദാഹരണമായി പാത്രിയാർക്കിസ് ചൂണ്ടിക്കാണിച്ചത്. ഇന്ത്യയിലെ സീറോ മലബാർ സഭ തങ്ങളുടെ ആരാധനക്രമ ഗ്രന്ഥങ്ങൾ മൂലഭാഷയായ കൽദായ -സിറിയക് ഭാഷയിൽ നിന്നും വിശ്വാസികൾക്ക് മനസിലാകും വിധം മലയാളത്തിലേക്ക് തർജിമ ചെയ്തത് ആ സഭയിലെ നവീകരണ പ്രക്രിയയുടെ ഭാഗമായിരുന്നു എന്ന് അദ്ദേഹം വിശദീകരിച്ചു.

തങ്ങളുടേത് ഒരു സഭയാണെന്നും, പൈതൃകം സൂക്ഷിക്കാൻ പോന്ന മ്യൂസിയം അല്ല എന്നും കർദിനാൾ ഓർമിപ്പിച്ചു. സത്യത്തിൽ പൗരസ്ത്യസഭകളായ കൽദായ, അസ്സീറിയൻ, അർമേനിയൻ, സിറിയക്, കോപ്റ്റിക്, മറൊനൈറ്റ് തുടങ്ങിയ സഭകൾ ഇന്നിന്റെ ഭൗതീക-രാഷ്ട്രീയ സാഹചര്യവും, മതപീഢനങ്ങളും മറ്റു സമ്മർദ്ദങ്ങളും വഴി, അവയുടെ മിഷനറിമാനവും സുവിശേഷവൽക്കരണ സ്വഭാവവും അപകടത്തിലായേക്കാം എന്നദ്ദേഹം ഭയപ്പെടുന്നുമുണ്ട്. കൽദായ സഭ അതിന്റെ പഴയ പാരമ്പര്യങ്ങളിൽത്തന്നെ ഒതുങ്ങി നിൽക്കുകയാണെങ്കിൽ പുതിയ തലമുറയെ സഭ നഷ്ടപ്പെടുത്തുമെന്നും വിലയിരുത്തി, സഭയിലെ നവീകരണത്തിന് അദ്ദേഹം ഊന്നൽ കൊടുക്കുന്നു.

ലോകം ഒരു ഡിജിറ്റൽ വില്ലേജ് ആയികൊണ്ടിരിക്കുന്ന ഇന്നിന്റെ സാഹചര്യത്തിൽ പൗരസ്ത്യസഭകൾ വ്യത്യസ്തഭാഷകളും സംസ്കാരങ്ങളും നിലനിൽക്കുന്ന വിവിധ രാജ്യങ്ങളിൽ ഇപ്പോഴുണ്ട്. അതിനാൽത്തന്നെ, ഇന്നിന്റെ ആവശ്യങ്ങൾക്കും പ്രശ്നങ്ങൾക്കും ഉള്ള പരിഹാരമായി സഭാപൈതൃകം കാര്യമായി വിലയിരുത്തേണ്ട ഒന്നാണെന്നും ഇടയ ലേഖനം ഓർമിപ്പിക്കുന്നു.

http://asianews.it/news-en/Chaldean-patriarch:-reforming-rites-and-traditions-to-meet-to-the-challenges-of-modernity-46191.html

Baghdad (AsiaNews) – The Chaldean Patriarch, Card Louis Raphael Sako, issued a pastoral letter on the "originality and authenticity" of the "renewal" of the Chaldean Church, which was sent to AsiaNews for wider circulation.

In it, the prelate notes that the Church must "give answers" to the questions and challenges of modernity, the passage of time and prepare for those "that will come in the future". Hence, “no one should be afraid" to change rites and traditions without losing their original missionary nature.

In his letter, the cardinal warns against fear of "modernity". To those who criticise changes in rituals, customs and traditions, he asks if they " today wear the garments that were once popular in their villages of origin".

Practices and traditions are not the same as "ancestors" and this change is physiological because it is an adaptation "to the new society".

Thus, he goes on to say, we need to "prepare the texts of our liturgy in Arabic, Kurdish, English, French, German", or the other languages ​​of the Diaspora countries where new Chaldean communities have emerged in the last few decades.

In the new millennium, the US invasion of Iraq and the rise of the Islamic State (IS) group contributed to this exodus, which has bled the communities of their members.

The cardinal’s letter comes at a time of controversies and divisions in Eastern Churches over liturgical reform, with some stubbornly holding onto the dictates of tradition.

To back his argument, Mgr Sako cites the case of the Malabar Church in India, which translated the various rites from the original "Chaldean-Syriac language, like ours" into Malayam and promoted "a reform" so that rites could be "understood by its believers."

"We are a Church, not a museum called to preserve a certain heritage," the cardinal writes. In fact, for him, there is a danger that the "missionary dimension and the sense of evangelisation" of the Eastern Catholic communities might be lost "because of the geopolitical situation, the pressures and persecutions", which have led to " closed ethnic Churches: Chaldean, Assyrian, Armenian, Syriac, Coptic and Maronite, each with its own geographical and linguistic affiliation".

For the Chaldean primate "if we maintain only the old tradition" we end up "losing our people", as shown by some "traditional" Churches that have been "almost deserted by young people with almost no one participating in the prayers".

Reforming the rites "is the result of academic studies and in-depth pastoral discussions" that sought to maintain "originality and spirituality.”

It is important that “We distinguish between essence and contingent, between the divine that remains firm and the human that is variable".

Today Eastern Churches are present "in many countries that have different languages ​​and cultures", in the context of a world that is increasingly a "digital village".

For this reason, "Problems have emerged that are not present in the classical and traditional religious vocabulary, so an evaluation of the ecclesiastical heritage is essential to update it to meet current needs and issues."

Author : (Fr Rebwar Basa contributed)

Related posts

0 comments

Please login to leave a comment. click here to Login