Breaking News
പീഡനക്കേസുകള്‍ക്കെതിരെ സഭ പോരാടും ഹരി പ്രീതിന് സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യാ..... വ്യാജം വെടിഞ്ഞ് സത്യത്തിലേയ്ക്കു തിരിയാം : മാധ്യമദിന സന്ദേശം കാണ്ടാമാലിലെ തീച്ചൂളയില്‍ നിന്നും നാലു പുരോഹിതര്‍ ക്രൈസ്തവ പാരമ്പര്യങ്ങളുടെ ഉറവിടത്തിലേക്ക് മടങ്ങണമെന്ന് പാപ്പാ ദൈവദാസന്‍ ആഗസ്റ്റിന്‍ ജോണ്‍ ഊക്കന്‍ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ബെർമിംഗ്ഹാമിൽ രണ്ടു മിഷനുകൾ കൂടി പ്രഖ്യാപിച്ചു പുല്ക്കൂട്‌ ഒരുക്കുന്നവര്‍ക്ക് മാര്‍ ലൂയിസിന്‍റെ വലിയ കൈത്താങ്ങ്‌ ശ്രദ്ധേയമാകുന്നു റയാന്റെ കിണർ അനശ്വരമാക്കിയ ജലം നാടകം !!! ഹൈടെക് ക്ലാസ് മുറികൾ ഫലപ്രദം: ഒന്നാംഘട്ട അവസ്ഥാപഠനം പൂർത്തിയായി വിമോചന ദൈവശാസ്ത്രജ്ഞൻ ഡോ :സാമുവൽ രായാൻ നിര്യാതനായി WYD പനാമയില്‍ യുവജനങ്ങള്‍ക്കു മദ്ധ്യസ്ഥരാകുന്ന പുണ്യാത്മാക്കള്‍ സമാധാനത്തിനായി ഒരു മിനിറ്റു പ്രാര്‍ത്ഥിക്കാം ചിലവുകൾ വെട്ടിച്ചുരുക്കി പുതിയ കാവ് സെന്റ് ഫ്രാൻസിസ് ഇടവക ജീവനുള്ള മെഴുകുതിരികൾ “അഞ്ചു രൂപ സന്തോഷത്തോടെ തരുന്നതാണ്, 5000 രൂപ പിടിച്ചു വാങ്ങുന്നതിലും അര്‍ത്ഥവത്തായത്. സൗദി അറേബിയയില്‍ വിശുദ്ധ കുര്‍ബാന മാർ ആലഞ്ചേരിക്ക് ക്രിസ്തുമസ് ആശംസകൾ നേർന്നു അഡ്മിനിസ്ട്രേറ്ററും സഹായ മെത്രാന്മാരും 2019ല്‍ ഹോളിവുഡില്‍ 4 ക്രിസ്ത്യന്‍ സിനിമകള്‍ പ്ലാസ്റ്റിക് വിരുദ്ധ സന്ദേശവുമായി കറുകുറ്റി Kcym ജീസസ് യൂത്ത് മഹാസംഗമം പാലായിൽ മാര്‍പ്പാപ്പയുടെ ഒളിമ്പിക്സ് ടീമില്‍ കന്യാസ്ത്രീകള്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ പക്കല്‍ മകനെ തേടിയെത്തിയ അമ്മ മിന്നല്‍ ഹര്‍ത്താലുകള്‍ ഏഴ് ദിവസം മുമ്പ് അറിയിക്കണമെന്ന് ഹൈക്കോടതി ഹരിത ഭവനം പദ്ധതി: ആദ്യ വീടിന്റെൽ സമർപ്പണം വൈറ്റില പള്ളിയുടെ സഹകരണത്തില്‍ ഭിന്നശേഷിയുള്ളവർക്ക് സ്വപ്നയാത്രയൊരുക്കി സഹൃദയ ചൈൽഡ് ലൈൻ വാർഷികം ക്രിസ്തു കണ്ടെത്തിയ സാമൂഹിക അന്ധത ലോക പ്രശസ്ത സുറിയാനി പണ്ഡിതർക്ക് സിറോ മലബാർ സഭയുടെ ആദരവ് പാക്കിസ്ഥാനിൽ വീണ്ടും ദൈവവിളി വസന്തം; ഏഴുപേർ അഭിഷിക്തരായി ആറാമത് ഗ്രേസ് റിപ്പിള്‍സ് ദമ്പതീ കോൺഫെറൻസ് കാക്കനാട് നൈപുണ്യ പബ്ലിക് സ്‌കൂളിന് ഇന്റർനാഷണൽ സ്കൂൾ അവാർഡ് പാരമ്പര്യ നവീകരണത്തിന് സീറോ മലബാർ സഭയെ മാതൃകയാക്കി കൽദായ സഭ കാ​ണ്ഡ​മാ​ലി​ൽ നാ​ല് പേ​ർ കൂ​ടി വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു സീറോ മലബാർ പ്രതിഭ സംഗമം കാക്കനാട് യുഎഇ-യിലെ ജനങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം കേരള കത്തോലിക്കാ സഭയുടെ പ്രളയദുരിതാശ്വസ സഹായത്തിൽ 211 കോടിയിൽ 57 കോടിയും എറണാകുളം അങ്കമാലി അതിരൂപതയുടെതു ഇഷ അംബാനിക്ക് ഒരു വൈദികന്റെ ആശംസ വൈറൽ ആകുന്നു എക്‌സാര്‍ക്കേറ്റ് ഇനി മിസിസാഗ രൂപത; അഭിമാനത്തോടെ മാര്‍ കല്ലുവേലില്‍ സമാധാന നിര്‍മ്മിതിക്ക്- മനുഷ്യത്വവും മതങ്ങളുടെ കൂട്ടായ്മയും റൊമേനിയ സന്ദര്‍ശനം-പുനരവലോകനം പ്രത്യക്ഷീകരണം ദൈവസ്നേഹത്തിന്‍റെ സാര്‍വ്വലൗകികത ശുദ്ധഭക്ഷണവുമായി PDDP RESTAURANT ഇറ്റലിയുടെ പൗരസംരക്ഷണ വിഭാഗത്തിന് പാപ്പായുടെ ആംശംസകള്‍! സമാധാനദൂതൻ വന്നണഞ്ഞു; മാര്‍പ്പാപ്പ UAE അബുദാബിയില്‍- VIDEO ആർത്തിരന്പി യുവജനങ്ങൾ: മാർപാപ്പ പാനമയിൽ വ്യക്തഗത നന്മകൊണ്ട് ചുറ്റും സാഹോദര്യത്തിന്‍റെ ലോകം വളര്‍ത്താം!

സമാധാന നിര്‍മ്മിതിക്ക്- മനുഷ്യത്വവും മതങ്ങളുടെ കൂട്ടായ്മയും

ഡിസംബര്‍ 20-Ɔο തിയതി വ്യാഴാഴ്ച - കാല്‍ഡിയന്‍ സഭാദ്ധ്യക്ഷനും ബാബിലോണിന്‍റെ പാത്രിയര്‍ക്കിസുമായ കര്‍ദ്ദിനാള്‍ ലൂയി സാഖോ കലാപ ഭൂമിയായ ഇറാക്കില്‍നിന്നും നല്കിയ ക്രിസ്തുമസ് സന്ദേശത്തിലെ ചിന്തകള്‍

ക്രിസ്തു മനുഷ്യത്വത്തിന്‍റെ പൂര്‍ണ്ണരൂപം
ദൈവത്തിന്‍റെ പ്രതിച്ഛായയുമായി സാരൂപ്യപ്പെടുന്ന മനുഷ്യത്വത്തിന്‍റെ പൂര്‍ണ്ണരൂപം, ചരിത്രത്തില്‍ മനുഷ്യനായി ഭൂമിയില്‍ അവതരിച്ച ക്രിസ്തുവില്‍ കണ്ടെത്താം. ഡിസംബര്‍ 20-ന് പ്രസിദ്ധപ്പെടുത്തിയ സന്ദേശത്തിലൂടെ ഇറാക്കിലെ കര്‍ദ്ദിനാള്‍ സാഖോ ഉദ്ബോധിപ്പിച്ചു. യുദ്ധവും അതിക്രമങ്ങളും, ജിഹാദികളുടെ ഭീകരപ്രവര്‍ത്തനങ്ങളും, രാഷ്ട്രീയ അസ്ഥിരതയുംകൊണ്ട് തകര്‍ന്ന ഇറാക്കിന്‍റെ മണ്ണില്‍ ഭാവിക്ക് അടിത്തറയാകേണ്ടത്ത് മനുഷ്യത്വവും മതങ്ങളുടെ കൂട്ടായ്മയുമാണ്. അതിനാല്‍  ഈ ക്രിസ്തുമസ് കാലത്ത് തങ്ങളുടെ വിശ്വാസവും, പ്രാര്‍ത്ഥനയും അയല്‍ക്കാരോടുള്ള സ്നേഹവും വഴിയാണ് ക്രൈസ്തവര്‍ തകര്‍ന്നു കിടക്കുന്ന രാജ്യത്തെ പുനിര്‍നിമ്മിക്കാന്‍ പരിശ്രമിക്കേണ്ടത്.

കൃപയുടെ സ്രോതസ്സുക്കള്‍
ക്രിസ്തുവിന്‍റെ ജനനത്തിലും പരസ്യജീവിത സംഭവങ്ങളിലും, ജീവിതസാക്ഷ്യങ്ങളിലും, പിന്നീട് അവിടുത്തെ പീഡകളിലും, കുരിശുമരണത്തിലും, ഉത്ഥാനത്തിലും ലോകം കണ്ടത് ദൈവികതയുടെ പ്രതിഫലനങ്ങളാണ്. മനുഷ്യനില്‍ ഒത്തിരി ഒളിഞ്ഞിരിക്കുന്ന നന്മകളുണ്ടെങ്കിലും, ആന്തരികവും ആത്മീയവുമായ നവീകരണത്തിനുവേണ്ടുവോളം കൃപയും, കൃപയുടെ സ്രോതസ്സുക്കളും ക്രൈസ്തവനുണ്ട്. കൂദാശകളിലൂടെ – ജ്ഞാനസ്നാനം, പരിശുദ്ധ കുര്‍ബ്ബാന, അനുരഞ്ജനത്തിന്‍റെ കൂദാശ എന്നിവയിലൂടെ ക്രിസ്തുവിലുള്ള കൂട്ടായ്മയ്ക്കും ഐക്യത്തിനും ആവശ്യമായ കൃപ ക്രൈസ്തവര്‍ക്കു ലഭിക്കുന്നു. അതിനാല്‍ സന്മനസ്സുള്ളവര്‍ അനുദിന സമര്‍പ്പണം, ആത്മധൈര്യം, കഠിനാദ്ധ്വാനം എന്നിവയിലൂടെ തങ്ങളുടെ വിളിയോടു പ്രത്യുത്തരിച്ചാല്‍ അവര്‍ ദൈവകൃപയ്ക്കു യോഗ്യരാകുമെന്നതില്‍ സംശയമില്ല. അങ്ങനെ സാഹോദര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും വിശാലമായ പൊതുവീക്ഷണം വ്യക്തിയുടെ സമൂഹത്തിന്‍റെയും ജീവിതനന്മയ്ക്കു മാത്രമല്ല, മനുഷ്യകുലത്തിന്‍റെ വിഭിന്നതയില്ലാത്ത പൊതുനന്മയ്ക്ക് ഉപകാരപ്രദമാവുകതന്നെ ചെയ്യും!

വിശ്വാസത്തിന്‍റെ കേന്ദ്രസ്ഥാനവും പ്രാര്‍ത്ഥനയുടെ പ്രാധാന്യവും
വിശ്വാസജീവിതം പ്രാര്‍ത്ഥനയിലും, സമൂഹത്തിന്‍റെ ഭാഗഭാഗിത്വത്തിലും പ്രതിഫലിപ്പിക്കണം. കാരണം ക്രൈസ്തവര്‍ വിശ്വാസത്തിന്‍റെയും, പ്രാര്‍ത്ഥനയുടെയും സേവനത്തിന്‍റെയും ജീവിതസാക്ഷികളാകണം. വിശ്വാസം വചനാധിഷ്ഠിതവും സുവിശേഷമൂല്യങ്ങളില്‍ ഊന്നിയതുമായ ജീവിതത്തിന് വഴിയൊരുക്കുന്നു. അങ്ങനെ  തിന്മയുടെ ശക്തികള്‍ക്ക് കീഴ്പ്പെടാതെ വിശ്വാസികള്‍ ദൈവവമക്കളായി മാറുന്നു.  ക്രൈസ്തവ മക്കളുടെ വിശ്വാസസാക്ഷ്യത്തെയും സേവന തല്പരതയെയും സല്‍പ്രവൃത്തികളെയും സമാധാനവഴികളെയും തെളിയിക്കുന്ന സമയമാണ് ക്രിസ്തുമസ്.  സല്‍പ്രവൃത്തികളുടെയും കൂട്ടായ്മയുടെയും സമാധാനത്തിന്‍റെയും വഴികളിലൂടെ സാമൂഹിക ഭദ്രതയും നിര്‍മ്മിതിയും യാഥാര്‍ത്ഥ്യമാക്കാം. സമൂഹത്തില്‍ വിഭാഗീയത വളര്‍ത്തുന്നവര്‍ കലാപം സൃഷ്ടിക്കുന്നു.

മതത്തിന്‍റെ പേരില്‍ മനുഷ്യരെ ആക്രമിക്കുന്നു, ദൈവത്തിന്‍റെ പേരില്‍ സഹോദരങ്ങളെ കൊന്നൊടുക്കുന്നു. എന്നാല്‍ ദൈവത്തിന്‍റെ പേരില്‍ വംശീയതയും വിഭാഗീയതയും അധര്‍മ്മവും വളര്‍ത്തുന്നവര്‍  വിശ്വാസികളല്ല!

https://www.vaticannews.va/ml/church/news/2018-12/christmas-message-from-cardinal-louis-sako.html

Author : ഫാദര്‍ വില്യം നെല്ലിക്കല്‍ vatican news

Related posts

0 comments

Please login to leave a comment. click here to Login