Breaking News
സമാധാനത്തിനായി ഒരു മിനിറ്റു പ്രാര്‍ത്ഥിക്കാം ഭിന്നശേഷിയുള്ളവർക്ക് സ്വപ്നയാത്രയൊരുക്കി സഹൃദയ ചൈൽഡ് ലൈൻ വാർഷികം കാ​ണ്ഡ​മാ​ലി​ൽ നാ​ല് പേ​ർ കൂ​ടി വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു പെന്തക്കൂസ്ത മഹോത്സവത്തില്‍ പിറവിയെടുത്ത “ക്യാരിസ്” സമാധാന നിര്‍മ്മിതിക്ക്- മനുഷ്യത്വവും മതങ്ങളുടെ കൂട്ടായ്മയും എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ യുവജനസംഗമം സംഘടിപ്പിച്ചു ലോക പ്രശസ്ത സുറിയാനി പണ്ഡിതർക്ക് സിറോ മലബാർ സഭയുടെ ആദരവ് കാക്കനാട് നൈപുണ്യ പബ്ലിക് സ്‌കൂളിന് ഇന്റർനാഷണൽ സ്കൂൾ അവാർഡ് 2019ല്‍ ഹോളിവുഡില്‍ 4 ക്രിസ്ത്യന്‍ സിനിമകള്‍ ശുദ്ധഭക്ഷണവുമായി PDDP RESTAURANT യുഎഇ-യിലെ ജനങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം ആറാമത് ഗ്രേസ് റിപ്പിള്‍സ് ദമ്പതീ കോൺഫെറൻസ് കേരള കത്തോലിക്കാ സഭയുടെ പ്രളയദുരിതാശ്വസ സഹായത്തിൽ 211 കോടിയിൽ 57 കോടിയും എറണാകുളം അങ്കമാലി അതിരൂപതയുടെതു ദിവ്യകാരുണ്യ ഗീതം പ്രകാശനം ചെയ്തു. Pilgrims Communications കാനോൻ നിയമ പണ്ഡിതൻ റവ. ഡോ. ജോസ് ചിറമേൽ നിര്യാതനായി 'ഒറ്റച്ചിറകിന്‍ തണലില്‍ അഗ്‌നിച്ചിറകുള്ള മക്കള്‍' എന്ന വിഷയത്തില്‍ യൂദിത്ത് ഫോറം സംഗമം വ്യക്തഗത നന്മകൊണ്ട് ചുറ്റും സാഹോദര്യത്തിന്‍റെ ലോകം വളര്‍ത്താം! റീ ബിൽഡ് കേരള: പുതിയ അപ്പീൽ നൽകാൻ ജൂൺ 30 വരെ അവസരം, അപേക്ഷകൾ ജൂൺ 25 മുതൽ സ്വീകരിക്കും. തിരുവാതിര ഞാറ്റുവേല ജൂൺ 22 മുതൽ ജൂലൈ 6 വരെ. റൊമേനിയ സന്ദര്‍ശനം-പുനരവലോകനം

കാനോൻ നിയമ പണ്ഡിതൻ റവ. ഡോ. ജോസ് ചിറമേൽ നിര്യാതനായി

റവ. ഡോ.ജോസ് ചിറമേൽ നിര്യാതനായി

*റവ .ഡോ .ജോസ് ചിറമേൽ അന്തരിച്ചു* എറണാകുളം : എറണാകുളം -അങ്കമാലി അതിരൂപതാ വൈദികനും സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ ട്രിബ്യുണൽ പ്രെസിഡന്റുമായ റെവ .ഡോ .ജോസ് ചിറമേൽ(67 ) അന്തരിച്ചു .ക്യാൻസർ രോഗബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്നു.ഇന്ന് വെളുപ്പിനെ 1 .30 നു എറണാകുളം ലിസി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. നാളെ ഉച്ചക്ക് പന്ത്രണ്ടുമണിക്ക് മഞ്ഞപ്രയിലുള്ള സ്വവസതിയിൽ (ചിറമേൽ വീട് ) ആരംഭിക്കുന്ന മൃതസംസ്കാരശുശ്രൂഷ ഉച്ചതിരിഞ്ഞു മൂന്നുമണിക്ക് മഞ്ഞപ്ര ഹോളി ക്രോസ്സ് ഫൊറോനാ ദൈവാലയത്തിൽ നടക്കും . മഞ്ഞപ്ര ഹോളി ക്രോസ്സ് ഫൊറോനാപ്പള്ളി ഇടവകാംഗമായി 1952 ഏപ്രിൽ 24 നായിരുന്നു ചിറമേൽ ഫ്രാൻസിസ് ,അന്ന ദമ്പതികളുടെ രണ്ടാമത്തെ മകനായി ചിറമേൽ അച്ചന്റെ ജനനം. സഹോദരങ്ങൾ സിസ്റ്റർ .റോസി, തോമസ് , ആനി ,സിസ്റ്റർ മേരി, ലീല ,ജോർജ് ,ലിൻസി ,അന്റൂ . 1973 -75 കാലയളവിൽ മംഗലപ്പുഴ സെമിനാരിയിൽ നിന്നും ഫിലോസഫിയും 1977 -80 കാലയളവിൽ വടവാതൂർ സെമിനാരിയിൽ നിന്നും തിയോളജിയും പൂർത്തിയാക്കിയ ജോസ് ചിറമേലച്ചൻ 1980 ഡിസംബർ 19 ന് മാർ ജോസഫ് പാറേക്കാട്ടിലിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു. കാനൻ നിയമത്തിൽ സീറോമലബാർ സഭയിലെ ആധികാരിക ശബ്ദമായിരുന്ന ജോസ് ചിറമേലച്ചൻ തന്റെ ഡോക്ടറേറ്റും വിവിധ ഡിപ്ലോമകളും റോമിലെ ജോർജിയൻ യൂണിവേഴ്സിറ്റിയിൽ നിന്നും മറ്റു വിവിധ സർവകലാശാലകളിലും ആയാണ് പഠിച്ചതും കരസ്ഥമാക്കിയതും. ദീർഘകാലമായി മൗണ്ട് സെന്റ് തോമസ് ,കാക്കനാടുള്ള സീറോമലബാർ ക്യൂരിയ ആയിരുന്നു ജോസ് ചിറമേൽ അച്ചന്റെ പ്രവർത്തനകേന്ദ്രം .സീറോമലബാർ സഭയിലെ വിശുദ്ധരുടെയും ധന്യരുടെയും ,ദൈവദാസരുടെയും നാമകരണസംബന്ധമായ ചുമതകൾക്കായി വത്തിക്കാനിലും സീറോമലബാർ ക്യൂരിയയിലുമായി അച്ചൻ പ്രവർത്തിച്ചുവന്നു. അപ്പോഴാണ് ഏകദേശം ഒരു വർഷത്തോളമായി ക്യാൻസർ രോഗബാധ ശ്രദ്ധയിൽ പെടുന്നത് .തുടർന്ന് എറണാകുളം ലിസി ആശുപത്രിയിലും സീറോമലബാർ ക്യൂരിയയിലുമായി കഴിയവേയാണ് ആശുപത്രിയിൽ വച്ചുള്ള ഈ അന്ത്യം. സഭയിലെ കാനൻ സംബന്ധമായ വിഷയങ്ങളിൽ അന്തിമ വാക്കുമായിരുന്നു ജോസ് ചിറമേലച്ചൻ.കാനൻ നിയമസംബന്ധമായ ധാരാളം പുസ്‌തകങ്ങളുടെ രചയിതാവും കൂടിയാണ് ഡോ .ജോസ് ചിറമേൽ . മികച്ച വാഗ്മിയും ,പ്രഭാഷകനും ,സംഘാടകനും പണ്ഡിതനും,അദ്ധ്യാപകനും എഴുത്തുകാരനുമായ വൈദികനെയാണ് സീറോമലബാർ സഭയ്ക്ക് നഷ്ടമാകുന്നത് . www.malabarmail.com

Author : പോൾ കെ.

Related posts

0 comments

Please login to leave a comment. click here to Login