ഹരി പ്രീതിന് സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യാ.....
തെക്കൻ പറവൂർ ഹോളി ഫാമിലീ LP സ്കൂളിലെ തന്റെ സഹപാഠികൾ തനിക്കായി ഒരുക്കുന്ന സ്നേഹവീട് എന്ന ക്രിസ്തുമസ് സമ്മാനം
ഹരി പ്രീതിന് സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യാ..... തെക്കൻ പറവൂർ ഹോളി ഫാമിലീ LP സ്കൂളിലെ തന്റെ സഹപാഠികൾ തനിക്കായി ഒരുക്കുന്ന സ്നേഹവീട് എന്ന ക്രിസ്തുമസ് സമ്മാനം തനിക്കായി ലഭിക്കുന്നതോർത്ത് ആ പീഞ്ചുഹൃദയം അനന്ദനിർവൃതിയണയുന്നു. തന്റെ ഇളയ 4 മാസം പ്രായമുള്ള ഉണ്ണിക്ക് പറന്നു കളിക്കാൻ ലഭിച്ച പുൽക്കൂടിനെ ഓർത്ത് ഹരി പ്രീതിന് ഹൃദയത്തിൽ എല്ലാവരോടും കൂപ്പുകൈകളോടെ നന്ദി മാത്രമെ പറയാനുള്ളൂ. ഇത്രയും വലിയൊരു സമ്മാനം സ്വന്തമായി ലഭിക്കുമ്പോൾ കൂട്ടുകാരോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല .ഉച്ചകഴിഞ്ഞ് 2 മണിക്ക് ഈ ക്രിസ്തുമസ് സമ്മാനം കൂട്ടുകാർ തനിക്കായി നൽകുമ്പോൾ കൂട്ടുകാരായ എല്ലാവർക്കും മധുരം നൽകാൻ മിഠായി ഒത്തീരി വാങ്ങി വച്ചിരിക്കുന്നു ഹരിപ്രിത് . തനിക്കായീ ഈ ഭവനം ഒരുക്കിയ ഹോളി ഫാമിലി LP സ്കൂൾ പ്രധാനാദ്ധ്യാപിക സിസ്റ്റർ ആനിസിനോടും മറ്റ് അദ്ധ്യാപികമാരോടും തെക്കൻ പറവൂർ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് കത്തോലിക്ക പള്ളി മാനേജുമെന്റിനോടും ഈ ഉദ്യമത്തിൽ സഹകരിച്ച എല്ലാ അഭ്യുദയകാംക്ഷീ കളോടും നന്ദി മാത്രമെ പറയാനുള്ളൂ ഹരിപ്രിതിനു. തെക്കൻ പറവുർ ഹോളി ഫാമിലീ LP സ്കൂളിലെ സഹപാഠിക്കൊരു സ്നേഹവീട് എന്ന പദ്ധതിയുടെ ഭാഗമായി നിർമിച്ച 7 ലക്ഷത്തോളം ചിലവുവരുന്ന 400 അടിയുടെ വലുപ്പമുള്ള ക്രിസ്തുമസ് സമ്മാനം വീടിനുമുന്നിൽ 2 PM ന് നടന്ന മീറ്റിംഗിൽ ഹരീപ്രീതിന് നാടമുറിച്ചു കൊണ്ട് ് തൃപ്പുണിത്തുറ MLA M സ്വരാജ് കൈമാറി. ചടങ്ങിൽ എറണാകുളം അങ്കമാലി അതിരൂപത കോർപറേറ്റീവ് മാനേജർ റവ ഫാ. പോൾ ചിറ്റിലപ്പിള്ളി താക്കോൽ ദാന കർമ്മം നീർവഹീച്ചു .. ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷ്യം വഹിച്ച യോഗത്തിൽ മാനേജർ ഫാ ജോൺസൻ ഇലവും കുടി സ്വാഗതവും സ്ക്കൂൾ H M സിസ്റ്റർ ആ നീസ് നന്ദിയും രേഖപ്പെടുത്തി.സ്കൂൾ ലീഡറായ ആര്യ ബീജു പഞ്ചായത്ത് മെമ്പർമാരായ തുളസി ദാസപ്പൻ, സജീത സുനിൽ കുമാർ പി വി ലോഹിതാക്ഷൻ എന്നീവർ സംസാരിച്ചു .ഈ ഭവന നിർമാണത്തിന് സഹകരിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു . പകുതിയോളം ചിലവുകൾ സ്വയംവഹിക്കാൻ മനസുകാണിച്ച് 85 - മത്തെ ഭവനം നിർമീച്ച Ac City നീർമാണ കമ്പനി യോടും നന്ദി പറയുന്നു . അദ്ധ്യാപകർ ഭവന സന്ദർശനം നടത്തിയപ്പോഴാണ് വീടിന്റെ ശോചനീയാവസ്ഥ അറിഞ്ഞ് പുതിയ ഭവന നിർമിക്കാൻ തീരുമാനമെടുത്തത്