Breaking News
ജീസസ് യൂത്ത് മഹാസംഗമം പാലായിൽ കാ​ണ്ഡ​മാ​ലി​ൽ നാ​ല് പേ​ർ കൂ​ടി വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു പാരമ്പര്യ നവീകരണത്തിന് സീറോ മലബാർ സഭയെ മാതൃകയാക്കി കൽദായ സഭ കാണ്ടാമാലിലെ തീച്ചൂളയില്‍ നിന്നും നാലു പുരോഹിതര്‍ ജീവനുള്ള മെഴുകുതിരികൾ ഹരിത ഭവനം പദ്ധതി: ആദ്യ വീടിന്റെൽ സമർപ്പണം വൈറ്റില പള്ളിയുടെ സഹകരണത്തില്‍ WYD പനാമയില്‍ യുവജനങ്ങള്‍ക്കു മദ്ധ്യസ്ഥരാകുന്ന പുണ്യാത്മാക്കള്‍ ഹൈടെക് ക്ലാസ് മുറികൾ ഫലപ്രദം: ഒന്നാംഘട്ട അവസ്ഥാപഠനം പൂർത്തിയായി പാക്കിസ്ഥാനിൽ വീണ്ടും ദൈവവിളി വസന്തം; ഏഴുപേർ അഭിഷിക്തരായി ദൈവദാസന്‍ ആഗസ്റ്റിന്‍ ജോണ്‍ ഊക്കന്‍ ചിലവുകൾ വെട്ടിച്ചുരുക്കി പുതിയ കാവ് സെന്റ് ഫ്രാൻസിസ് ഇടവക ഇറ്റലിയുടെ പൗരസംരക്ഷണ വിഭാഗത്തിന് പാപ്പായുടെ ആംശംസകള്‍! “അഞ്ചു രൂപ സന്തോഷത്തോടെ തരുന്നതാണ്, 5000 രൂപ പിടിച്ചു വാങ്ങുന്നതിലും അര്‍ത്ഥവത്തായത്. ശുദ്ധഭക്ഷണവുമായി PDDP RESTAURANT കാക്കനാട് നൈപുണ്യ പബ്ലിക് സ്‌കൂളിന് ഇന്റർനാഷണൽ സ്കൂൾ അവാർഡ് എക്‌സാര്‍ക്കേറ്റ് ഇനി മിസിസാഗ രൂപത; അഭിമാനത്തോടെ മാര്‍ കല്ലുവേലില്‍ ഹരി പ്രീതിന് സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യാ..... സമാധാനദൂതൻ വന്നണഞ്ഞു; മാര്‍പ്പാപ്പ UAE അബുദാബിയില്‍- VIDEO പീഡനക്കേസുകള്‍ക്കെതിരെ സഭ പോരാടും സമാധാന നിര്‍മ്മിതിക്ക്- മനുഷ്യത്വവും മതങ്ങളുടെ കൂട്ടായ്മയും മാര്‍പ്പാപ്പയുടെ ഒളിമ്പിക്സ് ടീമില്‍ കന്യാസ്ത്രീകള്‍ വ്യക്തഗത നന്മകൊണ്ട് ചുറ്റും സാഹോദര്യത്തിന്‍റെ ലോകം വളര്‍ത്താം! ക്രൈസ്തവ പാരമ്പര്യങ്ങളുടെ ഉറവിടത്തിലേക്ക് മടങ്ങണമെന്ന് പാപ്പാ ലോക പ്രശസ്ത സുറിയാനി പണ്ഡിതർക്ക് സിറോ മലബാർ സഭയുടെ ആദരവ് റയാന്റെ കിണർ അനശ്വരമാക്കിയ ജലം നാടകം !!! വിമോചന ദൈവശാസ്ത്രജ്ഞൻ ഡോ :സാമുവൽ രായാൻ നിര്യാതനായി സീറോ മലബാർ പ്രതിഭ സംഗമം കാക്കനാട് 2019ല്‍ ഹോളിവുഡില്‍ 4 ക്രിസ്ത്യന്‍ സിനിമകള്‍ വ്യാജം വെടിഞ്ഞ് സത്യത്തിലേയ്ക്കു തിരിയാം : മാധ്യമദിന സന്ദേശം ആർത്തിരന്പി യുവജനങ്ങൾ: മാർപാപ്പ പാനമയിൽ പാപ്പാ ഫ്രാന്‍സിസിന്‍റെ പക്കല്‍ മകനെ തേടിയെത്തിയ അമ്മ ഇഷ അംബാനിക്ക് ഒരു വൈദികന്റെ ആശംസ വൈറൽ ആകുന്നു പ്രത്യക്ഷീകരണം ദൈവസ്നേഹത്തിന്‍റെ സാര്‍വ്വലൗകികത പ്ലാസ്റ്റിക് വിരുദ്ധ സന്ദേശവുമായി കറുകുറ്റി Kcym യുഎഇ-യിലെ ജനങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം മാർ ആലഞ്ചേരിക്ക് ക്രിസ്തുമസ് ആശംസകൾ നേർന്നു അഡ്മിനിസ്ട്രേറ്ററും സഹായ മെത്രാന്മാരും സൗദി അറേബിയയില്‍ വിശുദ്ധ കുര്‍ബാന മിന്നല്‍ ഹര്‍ത്താലുകള്‍ ഏഴ് ദിവസം മുമ്പ് അറിയിക്കണമെന്ന് ഹൈക്കോടതി പുല്ക്കൂട്‌ ഒരുക്കുന്നവര്‍ക്ക് മാര്‍ ലൂയിസിന്‍റെ വലിയ കൈത്താങ്ങ്‌ ശ്രദ്ധേയമാകുന്നു കേരള കത്തോലിക്കാ സഭയുടെ പ്രളയദുരിതാശ്വസ സഹായത്തിൽ 211 കോടിയിൽ 57 കോടിയും എറണാകുളം അങ്കമാലി അതിരൂപതയുടെതു ആറാമത് ഗ്രേസ് റിപ്പിള്‍സ് ദമ്പതീ കോൺഫെറൻസ് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ബെർമിംഗ്ഹാമിൽ രണ്ടു മിഷനുകൾ കൂടി പ്രഖ്യാപിച്ചു

ഇറ്റലിയുടെ പൗരസംരക്ഷണ വിഭാഗത്തിന് പാപ്പായുടെ ആംശംസകള്‍!

ദൗത്യനിര്‍വ്വഹണത്തില്‍ പൗരസംരക്ഷണസേനയ്ക്ക് പ്രശ്നങ്ങളെ മാത്രല്ല വ്യക്തികളെയും മുന്നില്‍ കണ്ടുകൊണ്ട് പ്രവര്‍ത്തിക്കാനും അങ്ങനെ അവരുടെ സേവനം ഗുണമേന്മയുള്ളതും സമൂഹത്തിനു മൊത്തത്തില്‍ ഗുണകരവുമാക്കാനും സാധിക്കട്ടെയെന്നും ഫ്രാന്‍സീസ് പാപ്പാ ആശംസിക്കുന്നു.

വത്തിക്കാന്‍ സിറ്റി: പാരിസ്ഥിതിക സംസ്കൃതിക്ക് ചിന്തയുടെയും നയത്തിന്‍റെയും വിദ്യഭ്യാസപരിപാടിയുടെയും ജീവിതശൈലിയുടെയും ആദ്ധ്യാത്മികതയുടെയും ഏകോപിതമായ ഒരു വീക്ഷണ വ്യതിരിക്തത ആവശ്യമാണെന്ന് മാര്‍പ്പാപ്പാ.

ഇറ്റലിയിലെ പൊലീസ് വിഭാഗങ്ങള്‍, അഗ്നിശമന സേന, സന്നദ്ധസേവന സംഘടനകള്‍ തുടങ്ങിയ വിവിധ ഘടകങ്ങള്‍ ഉള്ള, ദേശീയ പൗരസംരക്ഷണ വകുപ്പിന്‍റെ   ഏഴായിരത്തോളം പ്രതിനിധികളെ ക്രിസ്തുമസ്സ് ആശംകള്‍ കൈമാറുന്നതിന് ശനിയാഴ്ച (22/12/18) വത്തിക്കാനില്‍ സ്വീകരിച്ച വേളയിലാണ് ഫ്രാന്‍സീസ് പാപ്പാ തന്‍റെ ഈ ബോധ്യം ആവര്‍ത്തിച്ചത്.

പ്രകൃതിസൗന്ദര്യത്താല്‍ അനുഗ്രഹീതമായ ഒരു നാടാണ് ഇറ്റലി എന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ചു പരാമര്‍ശിച്ച പാപ്പാ പ്രകൃതിക്ക് ഹാനിവരുത്തുന്ന അപകടകരമായ അവസ്ഥകള്‍ ധാരാളമുണ്ടെന്ന് അനുസ്മരിച്ചു.

പ്രകൃതിയുടെ പ്രതിഭാസങ്ങളെ മുന്‍കൂട്ടി അറിയാന്‍ കഴിയുന്ന ശാസ്ത്ര സാങ്കേതിക പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും പലപ്പോഴും ഈ അറിവുകള്‍, വ്യക്തികള്‍ക്കും  വസ്തുക്കള്‍ക്കുമുണ്ടാകാവുന്ന നാശനഷ്ടങ്ങള്‍ ഗണ്യമായി കുറയ്ക്കത്തക്കവിധമുള്ള ദുരന്ത പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ സഹായകമായിട്ടില്ല എന്ന വസ്തുതയും പാപ്പാ എടുത്തുകാട്ടി.

സംരക്ഷണ ദൗത്യത്തില്‍ സുപ്രധാനമായ ഒരു ഘടകം പൗരന്മാരെ അവരുടെ ജീവിത ചുറ്റുപാടുകളെക്കുറിച്ചു ബോധവന്മാരാക്കുന്ന വിദ്യഭ്യാസമാണെന്നും അങ്ങനെ അവര്‍ക്ക്, തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും ഉണ്ടാകാവുന്ന വിപത്തിന്‍റെ തോതു കുറയ്ക്കാവുന്ന സംവിധാനങ്ങള്‍ ഒരുക്കാന്‍ കഴിയുമെന്നും പാപ്പാ പറഞ്ഞു.

ദൗത്യനിര്‍വ്വഹണത്തില്‍ പൗരസംരക്ഷണസേനയ്ക്ക് പ്രശ്നങ്ങളെ മാത്രല്ല വ്യക്തികളെയും മുന്നില്‍ കണ്ടുകൊണ്ട് പ്രവര്‍ത്തിക്കാനും അങ്ങനെ അവരുടെ സേവനം ഗുണമേന്മയുള്ളതും സമൂഹത്തിനു മൊത്തത്തില്‍ ഗുണകരവുമാക്കാനും സാധിക്കട്ടെയെന്നും തിരുപ്പിറവിത്തിരുന്നാള്‍ ആനന്ദത്തോടും ഹൃദയ ശാന്തതയോടും കൂടി ആഘോഷിക്കാന്‍ ഏവര്‍ക്കും കഴിയട്ടെയെന്നും പാപ്പാ ആശംസിച്ചു.

ദൈവത്തിന്‍റെ അനുഗ്രഹവും പരിശുദ്ധ കന്യാകമറിയത്തിന്‍റെ സംരക്ഷണവും എല്ലാവര്‍ക്കും ഉണ്ടാകുന്നതിനായി പാപ്പാ പ്രാര്‍ത്ഥിക്കുകയും ചെയ്തു

https://www.vaticannews.va/ml/pope/news/2018-12/pope-reveives-civil-protection-department-22-12-18.html

Author : ജോയി കരിവേലി vatican news

Related posts

0 comments

Please login to leave a comment. click here to Login