Breaking News
പെന്തക്കൂസ്ത മഹോത്സവത്തില്‍ പിറവിയെടുത്ത “ക്യാരിസ്” ദിവ്യകാരുണ്യ ഗീതം പ്രകാശനം ചെയ്തു. Pilgrims Communications റൊമേനിയ സന്ദര്‍ശനം-പുനരവലോകനം കാക്കനാട് നൈപുണ്യ പബ്ലിക് സ്‌കൂളിന് ഇന്റർനാഷണൽ സ്കൂൾ അവാർഡ് സമാധാനത്തിനായി ഒരു മിനിറ്റു പ്രാര്‍ത്ഥിക്കാം വ്യക്തഗത നന്മകൊണ്ട് ചുറ്റും സാഹോദര്യത്തിന്‍റെ ലോകം വളര്‍ത്താം! റീ ബിൽഡ് കേരള: പുതിയ അപ്പീൽ നൽകാൻ ജൂൺ 30 വരെ അവസരം, അപേക്ഷകൾ ജൂൺ 25 മുതൽ സ്വീകരിക്കും. സമാധാന നിര്‍മ്മിതിക്ക്- മനുഷ്യത്വവും മതങ്ങളുടെ കൂട്ടായ്മയും ലോക പ്രശസ്ത സുറിയാനി പണ്ഡിതർക്ക് സിറോ മലബാർ സഭയുടെ ആദരവ് ആറാമത് ഗ്രേസ് റിപ്പിള്‍സ് ദമ്പതീ കോൺഫെറൻസ് കാനോൻ നിയമ പണ്ഡിതൻ റവ. ഡോ. ജോസ് ചിറമേൽ നിര്യാതനായി തിരുവാതിര ഞാറ്റുവേല ജൂൺ 22 മുതൽ ജൂലൈ 6 വരെ. ശുദ്ധഭക്ഷണവുമായി PDDP RESTAURANT യുഎഇ-യിലെ ജനങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം കേരള കത്തോലിക്കാ സഭയുടെ പ്രളയദുരിതാശ്വസ സഹായത്തിൽ 211 കോടിയിൽ 57 കോടിയും എറണാകുളം അങ്കമാലി അതിരൂപതയുടെതു 'ഒറ്റച്ചിറകിന്‍ തണലില്‍ അഗ്‌നിച്ചിറകുള്ള മക്കള്‍' എന്ന വിഷയത്തില്‍ യൂദിത്ത് ഫോറം സംഗമം കാ​ണ്ഡ​മാ​ലി​ൽ നാ​ല് പേ​ർ കൂ​ടി വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു ഭിന്നശേഷിയുള്ളവർക്ക് സ്വപ്നയാത്രയൊരുക്കി സഹൃദയ ചൈൽഡ് ലൈൻ വാർഷികം 2019ല്‍ ഹോളിവുഡില്‍ 4 ക്രിസ്ത്യന്‍ സിനിമകള്‍ എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ യുവജനസംഗമം സംഘടിപ്പിച്ചു

Nipah virus infection

നിപ - അറിയാം; പ്രതിരോധിക്കാം

നിപ വൈറസ്

പൊതുവേ മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ. വൈറസ്‌ ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും പകരാം. ശ്രദ്ധിച്ചില്ലെങ്കില്‍ അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലെക്ക് രോഗം പകരാം. വൈറസ്‌ ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും കഴിക്കുന്നതിലൂടെയും രോഗം പകരാം.

രോഗലക്ഷണങ്ങള്‍

 • അനുബധയുണ്ടായാല്‍ 5 മുതല്‍ 14 വരെ ദിവസം കഴിയുമ്പോള്‍ രോഗലക്ഷണങ്ങള്‍പ്രകടമാകും.
 • പനിയും തലവേദനയും തലകറക്കവും ബോധക്ഷയവും പ്രധാന ലക്ഷണണങ്ങളാണ്.
 • ചുമ, വയറുവേദന, മനംപുരട്ടല്‍, ചര്‍ദ്ദി, ക്ഷീണം, കാഴ്ചമങ്ങല്‍  ലക്ഷണങ്ങളും അപൂര്‍വ്വമായി പ്രകടിപ്പിക്കാം.
 • രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകംതന്നെ ബോധക്ഷയം വന്ന് കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്.
 • തലച്ചോറിനെ ബാധിക്കുന്ന എന്‍സ്ഫലൈറ്റിസ് ഉണ്ടാവാനും സാധ്യതയുണ്ട്.

രോഗസ്ഥിതീകരണം

 • തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനല്‍ ഫ്ലൂയിഡ് എന്നിവ പരിശോധിക്കുന്നതിലൂടെ.
 • അസുഖം കൂടുന്ന ഘട്ടത്തില്‍ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാം.

സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

 • രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരവും കിടക്കുന്ന സ്ഥലത്തുനിന്നു അകലവും പാലിക്കുക.
 • രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
 • വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക.
 • വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യരുടെ ഉള്ളിലെത്താനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക.
 • വവ്വാലുകള്‍ കടിച്ച ചാമ്പക്ക, പേരയ്ക്ക, മാങ്ങ പോലുള്ള കായ്ഫലങ്ങള്‍ ഒഴിവാക്കുക.

പനിയും അനുബന്ധ ലക്ഷണങ്ങളുമുണ്ടെങ്കില്‍ ഉടന്‍ തന്നെ വിദഗ്ധ ചികിത്സ ഉറപ്പാക്കേണ്ടതാണ്.

സംശയങ്ങള്‍ക്ക് ദിശ ഹെല്‍പ് ലൈന്‍

04712552056

1056 (TOLL FREE)

എറണാകുളം ജില്ല കണ്ട്രോള്‍റൂം

0484425200

 

Author : കടപ്പാട് : കേരള സര്ക്കാര്‍ ആരോഗ്യ വകുപ്പ് , ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍ വകുപ്പ്

Related posts

0 comments

Please login to leave a comment. click here to Login