Breaking News
പെന്തക്കൂസ്ത മഹോത്സവത്തില്‍ പിറവിയെടുത്ത “ക്യാരിസ്” കേരള കത്തോലിക്കാ സഭയുടെ പ്രളയദുരിതാശ്വസ സഹായത്തിൽ 211 കോടിയിൽ 57 കോടിയും എറണാകുളം അങ്കമാലി അതിരൂപതയുടെതു ലോക പ്രശസ്ത സുറിയാനി പണ്ഡിതർക്ക് സിറോ മലബാർ സഭയുടെ ആദരവ് കാ​ണ്ഡ​മാ​ലി​ൽ നാ​ല് പേ​ർ കൂ​ടി വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു ദിവ്യകാരുണ്യ ഗീതം പ്രകാശനം ചെയ്തു. Pilgrims Communications ആറാമത് ഗ്രേസ് റിപ്പിള്‍സ് ദമ്പതീ കോൺഫെറൻസ് കാക്കനാട് നൈപുണ്യ പബ്ലിക് സ്‌കൂളിന് ഇന്റർനാഷണൽ സ്കൂൾ അവാർഡ് കാനോൻ നിയമ പണ്ഡിതൻ റവ. ഡോ. ജോസ് ചിറമേൽ നിര്യാതനായി യുഎഇ-യിലെ ജനങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം സമാധാനത്തിനായി ഒരു മിനിറ്റു പ്രാര്‍ത്ഥിക്കാം തിരുവാതിര ഞാറ്റുവേല ജൂൺ 22 മുതൽ ജൂലൈ 6 വരെ. റൊമേനിയ സന്ദര്‍ശനം-പുനരവലോകനം ഭിന്നശേഷിയുള്ളവർക്ക് സ്വപ്നയാത്രയൊരുക്കി സഹൃദയ ചൈൽഡ് ലൈൻ വാർഷികം ഇത് ഒരു സ്ത്രീയുടെ നിശ്ചയ ദാർഢ്യത്തിന്റെ കഥയാണ് 2019ല്‍ ഹോളിവുഡില്‍ 4 ക്രിസ്ത്യന്‍ സിനിമകള്‍ റീ ബിൽഡ് കേരള: പുതിയ അപ്പീൽ നൽകാൻ ജൂൺ 30 വരെ അവസരം, അപേക്ഷകൾ ജൂൺ 25 മുതൽ സ്വീകരിക്കും. എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ യുവജനസംഗമം സംഘടിപ്പിച്ചു സമാധാന നിര്‍മ്മിതിക്ക്- മനുഷ്യത്വവും മതങ്ങളുടെ കൂട്ടായ്മയും വ്യക്തഗത നന്മകൊണ്ട് ചുറ്റും സാഹോദര്യത്തിന്‍റെ ലോകം വളര്‍ത്താം! 'ഒറ്റച്ചിറകിന്‍ തണലില്‍ അഗ്‌നിച്ചിറകുള്ള മക്കള്‍' എന്ന വിഷയത്തില്‍ യൂദിത്ത് ഫോറം സംഗമം ശുദ്ധഭക്ഷണവുമായി PDDP RESTAURANT

വിമോചന ദൈവശാസ്ത്രജ്ഞൻ ഡോ :സാമുവൽ രായാൻ നിര്യാതനായി

വിമോചനത്തിന്‍റെ കറുത്ത ദൈവശാസ്ത്രത്തെ പിന്തുണച്ച ഫാ.സാമുവല്‍ രായന്‍ നിര്യാതനായി.

പൂനെ :ഈശോസഭാസന്യാസിയായിരുന്ന അദ്ദേഹത്തിനു 98 വയസ്സായിരുന്നു. സമ്പത്ത് പൊതുവായി കരുതുകയും ഓരോരുത്തരുടേയും ആവശ്യങ്ങള്‍ക്കുള്ളത് അതില്‍ നിന്നെടുക്കുകയും ചെയ്യുന്നത് ക്രിസ്തീയമാണെന്ന് അദ്ദേഹം കരുതിയിരുന്നു. ആദിമക്രൈസ്തവര്‍ അതാണു ചെയ്തിരുന്നത്. അതു കമ്മ്യൂണിസവുമാണ്. ഇന്ന് ക്രിസ്തീയതയും കമ്മ്യൂണിസവും തമ്മില്‍ സംഭാഷണമൊന്നും നടക്കുന്നില്ല. നടക്കുന്നത് പരസ്പര തിരസ്കാരവും വിമര്‍ശനവും സംഘര്‍ഷവുമാണ്. -രായനച്ചന്‍ പറയുമായിരുന്നു. ദൈവശാസ്ത്രത്തിന്‍റെ അപകോളനീകരണത്തിനായി അദ്ദേഹം നിലകൊണ്ടു. ഇന്ത്യയിലെ ക്രൈസ്തവദൈവശാസ്ത്ര ഭൂമികയില്‍, നമുക്കാവശ്യമില്ലാത്തതോ നാമുപയോഗിക്കാത്തതോ ആയ വിദേശവിളകള്‍ നട്ടു വളര്‍ത്തിയ സാമ്രാജ്യത്വശക്തികളില്‍ നിന്നു ചിന്താപരമായ മോചനം നാം നേടണം. ദൈവശാസ്ത്രമെന്നാല്‍ സഹനത്തിനു ന്യായീകരണം ചമയ്ക്കലല്ല, ദാരിദ്ര്യവും സഹനവും ഇല്ലാതാക്കുന്നതിനുള്ള വിമോചനാത്മകവും സമൂഹപരിവര്‍ത്തനോന്മുഖവുമായ ചിന്തകളും പ്രയോഗങ്ങളുമാണ് എന്ന് രായനച്ചന്‍ പറഞ്ഞിട്ടുണ്ട്. ചിന്താപാരതന്ത്ര്യങ്ങളില്‍ നിന്നു സ്വയം വിമോചിതരായും മറ്റുള്ളവരെ വിമോചിപ്പിച്ചും കഴിഞ്ഞു പോന്ന കേരളസഭയിലെ കുറച്ചു പണ്ഡിതരില്‍ ഒരാളായിരുന്നു രായനച്ചന്‍. ഇവര്‍ക്കു പിന്തുടര്‍ച്ചക്കാരുണ്ടാകുമോ ഉണ്ടായാല്‍ തന്നെ സ്വതന്ത്രചിന്ത അനുവദിക്കുമോ, അറിഞ്ഞു കൂടാ. എല്ലാവരും കൂടുതല്‍ കൂടുതലായി സ്വന്തം കുടുസ്സുകളിലേയ്ക്കു ഉള്‍വലിയുകയും സ്വന്തം ചിന്തകള്‍ ച്ഛിദ്രം ചെയ്തു ചിന്താശൂന്യരും തീവ്രവാദികളുമായി സ്വയം പരിവര്‍ത്തനപ്പെടുകയും ചെയ്യുന്ന ഒരു കെട്ടകാലമാണിതെന്നു തോന്നാറുണ്ട്. ആ കാലത്തിന്‍റെ ഒരു വെളിച്ചമായിരുന്നു രായനച്ചന്‍. 'ഇരുട്ടിനോടു അഭിപ്രായവ്യത്യാസമുണ്ടെന്നു' സ്വന്തം അസ്തിത്വം കൊണ്ടു വിനീതമായി പറഞ്ഞിരുന്ന ഒരു വെളിച്ചം. അതണഞ്ഞുപോയിരിക്കുന്നു. രായനച്ചന് ആദരാഞ്ജലി.

Author : ഷിജു അച്ചാണ്ടി

Related posts

0 comments

Please login to leave a comment. click here to Login