Breaking News
ആറാമത് ഗ്രേസ് റിപ്പിള്‍സ് ദമ്പതീ കോൺഫെറൻസ് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ യുവജനസംഗമം സംഘടിപ്പിച്ചു സമാധാനത്തിനായി ഒരു മിനിറ്റു പ്രാര്‍ത്ഥിക്കാം ഭിന്നശേഷിയുള്ളവർക്ക് സ്വപ്നയാത്രയൊരുക്കി സഹൃദയ ചൈൽഡ് ലൈൻ വാർഷികം പെന്തക്കൂസ്ത മഹോത്സവത്തില്‍ പിറവിയെടുത്ത “ക്യാരിസ്” റൊമേനിയ സന്ദര്‍ശനം-പുനരവലോകനം ഇത് ഒരു സ്ത്രീയുടെ നിശ്ചയ ദാർഢ്യത്തിന്റെ കഥയാണ് 2019ല്‍ ഹോളിവുഡില്‍ 4 ക്രിസ്ത്യന്‍ സിനിമകള്‍ സമാധാന നിര്‍മ്മിതിക്ക്- മനുഷ്യത്വവും മതങ്ങളുടെ കൂട്ടായ്മയും വ്യക്തഗത നന്മകൊണ്ട് ചുറ്റും സാഹോദര്യത്തിന്‍റെ ലോകം വളര്‍ത്താം! കാ​ണ്ഡ​മാ​ലി​ൽ നാ​ല് പേ​ർ കൂ​ടി വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു കാക്കനാട് നൈപുണ്യ പബ്ലിക് സ്‌കൂളിന് ഇന്റർനാഷണൽ സ്കൂൾ അവാർഡ് കേരള കത്തോലിക്കാ സഭയുടെ പ്രളയദുരിതാശ്വസ സഹായത്തിൽ 211 കോടിയിൽ 57 കോടിയും എറണാകുളം അങ്കമാലി അതിരൂപതയുടെതു തിരുവാതിര ഞാറ്റുവേല ജൂൺ 22 മുതൽ ജൂലൈ 6 വരെ. 'ഒറ്റച്ചിറകിന്‍ തണലില്‍ അഗ്‌നിച്ചിറകുള്ള മക്കള്‍' എന്ന വിഷയത്തില്‍ യൂദിത്ത് ഫോറം സംഗമം യുഎഇ-യിലെ ജനങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം ദിവ്യകാരുണ്യ ഗീതം പ്രകാശനം ചെയ്തു. Pilgrims Communications റീ ബിൽഡ് കേരള: പുതിയ അപ്പീൽ നൽകാൻ ജൂൺ 30 വരെ അവസരം, അപേക്ഷകൾ ജൂൺ 25 മുതൽ സ്വീകരിക്കും. ശുദ്ധഭക്ഷണവുമായി PDDP RESTAURANT ലോക പ്രശസ്ത സുറിയാനി പണ്ഡിതർക്ക് സിറോ മലബാർ സഭയുടെ ആദരവ് കാനോൻ നിയമ പണ്ഡിതൻ റവ. ഡോ. ജോസ് ചിറമേൽ നിര്യാതനായി

എറണാകുളം - ചെല്ലാനത്ത് കടല്‍ക്ഷോഭം രൂക്ഷമായി.

ചെല്ലാനം ബസാര്‍ മേഖലയിലെ 50 ഓളം വീടുകളിലാണ് വെള്ളം കയറിയത്. കനത്ത മഴയിലും കാറ്റിലും വന്‍തോതില്‍ നാശനഷ്ടം.

ചെല്ലാനം വേളാങ്കണ്ണി പള്ളി സമീപം മറുവക്കാട്,കമ്പനിപ്പടി പ്രദേശങ്ങളിലെ ജനങ്ങൾ മുഴുവനും ഇപ്പോഴും കടൽക്ഷോഭത്തിന്റെ ഭീതിയിലാണ്.രാത്രിയിൽ സ്വന്തം ഭവനത്തിൽ സ്വസ്ഥമായി ഉറങ്ങാൻപോലും ധൈര്യമില്ല. ചെല്ലാനത്തെ ജനങ്ങളുടെ അവസ്ഥ പരിതാപകരമായി തുടരുന്നു. കഴിഞ്ഞ 2വർഷത്തിനുമുമ്പാണ് ഇവിടുത്തെ കല്ലുകൾ കൊണ്ടുള്ള പഴയ കടൽഭിത്തികൾ  തകർന്നു പോയത്. മറുവക്കാട് ഭാഗത്ത് 700 മീറ്ററും കമ്പനിപ്പടിഭാഗത്ത് 300 മീറ്ററും ആണ് കടൽഭിത്തി കെട്ടാനുള്ളത്. ജനകീയ സമിതിയുടെ നേതൃത്വത്തിൽ നിരവധി സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ഫലമായി 8 കോടിയോളം തുക കടൽഭിത്തിയുടെ പുനർനിർമ്മാണത്തിനായ് അനുവദിച്ചിട്ടുള്ളതുമാണ്.
അധികാരികളുടെ അനാസ്ഥയും കെടുകാര്യസ്ഥതയും മൂലം ഇതുവരെയും കടൽഭിത്തി പുനർനിർമ്മിക്കാൻ കഴിഞ്ഞിട്ടില്ല. ഓഖിയും തുടർന്ന് പലപ്പോഴായുണ്ടായ ജലപ്രളയവും ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതങ്ങളിൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. കഷ്ടപ്പെട്ടുണ്ടാക്കിയതെല്ലാം കാൽക്കീഴിൽ നിന്നും ഒലിച്ചിറങ്ങിയപോലെയാണ് ഇപ്പോഴത്തെ അവസ്ഥ. സ്ഥലനിവാസികള്‍ സ്വന്തമായതെല്ലാം ഉപേക്ഷിച്ചു ബന്ധുഭവനങ്ങളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. ജലപ്രളയത്തിൽ രക്ഷകരായവർക്കായി നാം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ സഹൃദയയുടെ ടീം സ്ഥലം കണ്ടു സ്ഥിതിഗതികള്‍ വിലയിരുത്തി. 
 

Author : Paul C

Related posts