Breaking News
ഇത് ഒരു സ്ത്രീയുടെ നിശ്ചയ ദാർഢ്യത്തിന്റെ കഥയാണ് 'ഒറ്റച്ചിറകിന്‍ തണലില്‍ അഗ്‌നിച്ചിറകുള്ള മക്കള്‍' എന്ന വിഷയത്തില്‍ യൂദിത്ത് ഫോറം സംഗമം റീ ബിൽഡ് കേരള: പുതിയ അപ്പീൽ നൽകാൻ ജൂൺ 30 വരെ അവസരം, അപേക്ഷകൾ ജൂൺ 25 മുതൽ സ്വീകരിക്കും. പെന്തക്കൂസ്ത മഹോത്സവത്തില്‍ പിറവിയെടുത്ത “ക്യാരിസ്” യുഎഇ-യിലെ ജനങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം കാനോൻ നിയമ പണ്ഡിതൻ റവ. ഡോ. ജോസ് ചിറമേൽ നിര്യാതനായി കേരള കത്തോലിക്കാ സഭയുടെ പ്രളയദുരിതാശ്വസ സഹായത്തിൽ 211 കോടിയിൽ 57 കോടിയും എറണാകുളം അങ്കമാലി അതിരൂപതയുടെതു ആറാമത് ഗ്രേസ് റിപ്പിള്‍സ് ദമ്പതീ കോൺഫെറൻസ് കാ​ണ്ഡ​മാ​ലി​ൽ നാ​ല് പേ​ർ കൂ​ടി വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു ശുദ്ധഭക്ഷണവുമായി PDDP RESTAURANT സമാധാന നിര്‍മ്മിതിക്ക്- മനുഷ്യത്വവും മതങ്ങളുടെ കൂട്ടായ്മയും തിരുവാതിര ഞാറ്റുവേല ജൂൺ 22 മുതൽ ജൂലൈ 6 വരെ. ഭിന്നശേഷിയുള്ളവർക്ക് സ്വപ്നയാത്രയൊരുക്കി സഹൃദയ ചൈൽഡ് ലൈൻ വാർഷികം ദിവ്യകാരുണ്യ ഗീതം പ്രകാശനം ചെയ്തു. Pilgrims Communications വ്യക്തഗത നന്മകൊണ്ട് ചുറ്റും സാഹോദര്യത്തിന്‍റെ ലോകം വളര്‍ത്താം! ലോക പ്രശസ്ത സുറിയാനി പണ്ഡിതർക്ക് സിറോ മലബാർ സഭയുടെ ആദരവ് 2019ല്‍ ഹോളിവുഡില്‍ 4 ക്രിസ്ത്യന്‍ സിനിമകള്‍ സമാധാനത്തിനായി ഒരു മിനിറ്റു പ്രാര്‍ത്ഥിക്കാം കാക്കനാട് നൈപുണ്യ പബ്ലിക് സ്‌കൂളിന് ഇന്റർനാഷണൽ സ്കൂൾ അവാർഡ് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ യുവജനസംഗമം സംഘടിപ്പിച്ചു റൊമേനിയ സന്ദര്‍ശനം-പുനരവലോകനം

രക്തദാന ദിനം - World blood donation day

ഇന്ന്‌ ലോകരക്തദാന ദിനമായി ആചരിക്കുന്നു.

രക്തദാനം മഹാദാനമാണ്‌. ജീവൻ രക്ഷിക്കാൻ മനുഷ്യൻ ചെയ്യുന്ന ഏറ്റവും മഹത്തരമായ ദാനം. ലോക മാനവരാശി ഈ മഹത്വം തിരിച്ചറിഞ്ഞതുകൊണ്ടാണ്‌ ഇന്ന്‌ രക്തദാനദിനം ആചരിക്കാൻ തീരുമാനിച്ചത്‌. ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ ഈ ദിനാചരണം ആരംഭിക്കുന്നത്‌ 2004 ജൂൺ 14 മുതലാണ്‌. രക്തഗ്രൂപ്പുകൾ വികസിച്ചെടുക്കുന്നതിൽ നിസ്തുല സംഭാവന നൽകിയ ആസ്ട്രിയയിലെ സസ്യശാസ്ത്രജ്ഞനും നോബൽസമ്മാന ജേതാവുമായ കാൾ ലാൻഡ്സ്റ്റയിനറുടെ ഓർമ്മയ്ക്കായാണ്‌ അദ്ദേഹത്തിന്റെ ജന്മദിനമായ ഇന്ന്‌ ലോകരക്തദാന ദിനമായി ആചരിക്കുന്നത്‌. രക്തം നൽകൂ ജീവിതം പങ്കുവയ്ക്കൂ എന്നതാണ് ഇക്കുറി രക്തദാന ദിന സന്ദേശം. 

ഗുണങ്ങൾ

രക്തദാനം ചെയ്യുന്നവരിൽ ഹൃദ്രോഗസാധ്യത കുറഞ്ഞു വരുന്നതായി കാണുന്നു. അവർക്ക് ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാം. സഹജീവികളെ സഹായിക്കാനുള്ള മനസ്സ് ഉണ്ടാകുന്നു എന്നത് തന്നെ വലിയൊരു കാര്യമാണ്. രക്തദാനത്തിലൂടെ ആയുസ്സും ആരോഗ്യവും ലഭിക്കും.

ആർക്കൊക്കെ രക്തം ദാനം ചെയ്യാം?

ആരോഗ്യമുള്ള ഏതൊരാൾക്കും രക്തദാനം ചെയ്യാം. പ്രായം 18 നും 65 നും ഇടയിൽ ആയിരിക്കണം. കുറഞ്ഞത് 50 കിലോ എങ്കിലും ശരീരഭാരം വേണം.

എത്രപ്രാവശ്യം രക്തദാനം നടത്താം ?

 പുരുഷന്മാർക്ക് മൂന്നുമാസത്തിൽ ഒരിക്കലും സ്ത്രീകൾക്ക് നാലുമാസത്തിൽ ഒരിക്കലും രക്തദാനം നടത്താം.

എത്ര രക്തം എടുക്കാം?

 ഒരു തവണ 350 മി.ലീ രക്തം മാത്രമേ എടുക്കൂ. 55 കിലോ ഗ്രാമിനു മുകളിൽ ശരീരഭാരം ഉള്ളവർക്ക് 450 മി.ലീ വരെ രക്തം ദാനം ചെയ്യാം.

ദാതാവ് ശ്രദ്ധിക്കേണ്ടവ .

1.       രക്തദാനത്തിനു നാലുമണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം. അത് കൊഴുപ്പ് കുറഞ്ഞ ഭക്ഷണമായാൽ നന്ന്. 

2.      തലേദിവസം രാത്രി നന്നായി ഉറങ്ങിയിട്ടുണ്ടാകണം.

3.      രക്തദാനത്തിനു ശേഷം 15 മിനിറ്റ് ആശുപത്രിയിൽ വിശ്രമിക്കണം. ചിലർക്ക് തലകറക്കത്തിനുള്ള സാധ്യത ഉള്ളതിനാലാണ് വിശ്രമം നിർദേശിക്കുന്നത്.

4.      അതോടൊപ്പം ലഘുപാനീയം (ജ്യൂസ് പോലുള്ളവ) കഴിക്കണം. അരമണിക്കൂറിനകം തിരിച്ചു പോകാം. 

5.      ബിപി സാധാരണ നിലയിലാണെങ്കിലേ രക്തം നൽകാവൂ.

6.      കാലിന്റെ ഭാഗവും തലയുടെ ഭാഗവും ഉയർത്താനും താഴ്ത്താനും കഴിയുന്നതരം കിടക്കകളിലാണ് രക്തമെടുക്കുമ്പോൾ കിടത്തുക.

ഏതാണ്ട് 10 മിനിറ്റു കൊണ്ട് രക്തമെടുത്ത് കഴിയും. 


 

Author : Joseph P.

Related posts

0 comments

Please login to leave a comment. click here to Login