Breaking News
ശുദ്ധഭക്ഷണവുമായി PDDP RESTAURANT ആറാമത് ഗ്രേസ് റിപ്പിള്‍സ് ദമ്പതീ കോൺഫെറൻസ് പെന്തക്കൂസ്ത മഹോത്സവത്തില്‍ പിറവിയെടുത്ത “ക്യാരിസ്” കാക്കനാട് നൈപുണ്യ പബ്ലിക് സ്‌കൂളിന് ഇന്റർനാഷണൽ സ്കൂൾ അവാർഡ് കേരള കത്തോലിക്കാ സഭയുടെ പ്രളയദുരിതാശ്വസ സഹായത്തിൽ 211 കോടിയിൽ 57 കോടിയും എറണാകുളം അങ്കമാലി അതിരൂപതയുടെതു റീ ബിൽഡ് കേരള: പുതിയ അപ്പീൽ നൽകാൻ ജൂൺ 30 വരെ അവസരം, അപേക്ഷകൾ ജൂൺ 25 മുതൽ സ്വീകരിക്കും. വ്യക്തഗത നന്മകൊണ്ട് ചുറ്റും സാഹോദര്യത്തിന്‍റെ ലോകം വളര്‍ത്താം! കാ​ണ്ഡ​മാ​ലി​ൽ നാ​ല് പേ​ർ കൂ​ടി വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു യുഎഇ-യിലെ ജനങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം ഭിന്നശേഷിയുള്ളവർക്ക് സ്വപ്നയാത്രയൊരുക്കി സഹൃദയ ചൈൽഡ് ലൈൻ വാർഷികം കാനോൻ നിയമ പണ്ഡിതൻ റവ. ഡോ. ജോസ് ചിറമേൽ നിര്യാതനായി ദിവ്യകാരുണ്യ ഗീതം പ്രകാശനം ചെയ്തു. Pilgrims Communications സമാധാന നിര്‍മ്മിതിക്ക്- മനുഷ്യത്വവും മതങ്ങളുടെ കൂട്ടായ്മയും സമാധാനത്തിനായി ഒരു മിനിറ്റു പ്രാര്‍ത്ഥിക്കാം ലോക പ്രശസ്ത സുറിയാനി പണ്ഡിതർക്ക് സിറോ മലബാർ സഭയുടെ ആദരവ് റൊമേനിയ സന്ദര്‍ശനം-പുനരവലോകനം ഇത് ഒരു സ്ത്രീയുടെ നിശ്ചയ ദാർഢ്യത്തിന്റെ കഥയാണ് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ യുവജനസംഗമം സംഘടിപ്പിച്ചു 'ഒറ്റച്ചിറകിന്‍ തണലില്‍ അഗ്‌നിച്ചിറകുള്ള മക്കള്‍' എന്ന വിഷയത്തില്‍ യൂദിത്ത് ഫോറം സംഗമം 2019ല്‍ ഹോളിവുഡില്‍ 4 ക്രിസ്ത്യന്‍ സിനിമകള്‍ തിരുവാതിര ഞാറ്റുവേല ജൂൺ 22 മുതൽ ജൂലൈ 6 വരെ.

തദ്ദേശ റോഡ്‌ നിര്‍മാണത്തിന്‌ പ്ലാസ്‌റ്റിക്‌ മാലിന്യം നിര്‍ബന്ധം

പ്ലാസ്‌റ്റിക്‌ മിശ്രിതം ഉപയോഗിച്ച്‌ നിര്‍മിക്കുന്ന റോഡുകളുടെ ഗുണമേന്‍മ കേരള ഹൈവേ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ പരിശോധിക്കും. എത്രകാലം ഈടുനില്‍ക്കുമെന്നും പഠിക്കും

തിരുവനന്തപുരം : സംസ്‌ഥാനത്തു തദ്ദേശ ഭരണസ്‌ഥാപനങ്ങളിലെ റോഡുകളുടെ ടാറിങ്ങിനു പ്ലാസ്‌റ്റിക്‌ മാലിന്യങ്ങള്‍ നിര്‍ബന്ധമായും ഉപയോഗിക്കണമെന്നു സര്‍ക്കാര്‍ ഉത്തരവ്‌. ക്ലീന്‍ കേരള കമ്ബനിയുടെ പക്കല്‍ പ്ലാസ്‌റ്റിക്‌ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്ന സാഹചര്യത്തിലാണിത്‌. ഉത്തരവ്‌ ലംഘിക്കുന്നവര്‍ക്കെതിരേ വകുപ്പുതല നടപടിക്കും നിര്‍ദേശം. 
മാലിന്യ ശേഖരണത്തിനു സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ക്ലീന്‍ കേരള കമ്ബനിയുടെ പക്കല്‍ 138.60 ടണ്‍ പ്ലാസ്‌റ്റിക്‌ മാലിന്യമാണു കെട്ടിക്കിടക്കുന്നത്‌. ഇവ റോഡ്‌ നിര്‍മാണത്തിനുപയോഗിക്കണമെന്നു കഴിഞ്ഞ വര്‍ഷം നിര്‍ദേശിച്ചിരുന്നെങ്കിലും പൊതുമരാമത്ത്‌ വകുപ്പിന്റെ പണികളില്‍പ്പോലും കൃത്യമായി നടപ്പാക്കിയില്ല. ഈ സാഹചര്യത്തിലാണു പ്ലാസ്‌റ്റിക്‌ മാലിന്യം ശേഖരിച്ചിരിക്കുന്ന തദ്ദേശ സ്‌ഥാപനങ്ങളിലും സമീപപ്രദേശത്തും നടത്തുന്ന എല്ലാ റോഡ്‌ പണിയിലും അവ ഉപയോഗിക്കണമെന്ന്‌ ഉത്തരവിറക്കിയത്‌. ക്ലീന്‍ കേരള കമ്ബനി നല്‍കുന്ന പ്ലാസ്‌റ്റിക്‌ മാലിന്യത്തില്‍ ഉപയോഗപ്രദമല്ലാത്ത വസ്‌തുക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ മാറ്റിനല്‍കും. 
ഉത്തരവ്‌ പാലിക്കപ്പെടുന്നുണ്ടെന്ന്‌ ഉറപ്പാക്കാനുള്ള ചുമതല തദ്ദേശ സ്‌ഥാപനത്തിലെ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍മാര്‍ക്കും സര്‍ക്കിള്‍ ഓഫീസിലെ സൂപ്രണ്ടിങ്‌ എന്‍ജിനീയര്‍മാര്‍ക്കുമാണ്‌. വിശദമായ റിപ്പോര്‍ട്ട്‌ അടുത്ത സംസ്‌ഥാനതല അവലോകന യോഗത്തില്‍ അവതരിപ്പിക്കണം. നിലവില്‍ പ്ലാസ്‌റ്റിക്‌ മാലിന്യം ഉള്‍പ്പെടുത്താത്ത എസ്‌റ്റിമേറ്റുകള്‍ പുതുക്കണമെങ്കില്‍ അതിന്‌ ഡി.പി.സിയുടെ അംഗീകാരം ആവശ്യമില്ല. 
ഇന്ത്യയില്‍ പ്ലാസ്‌റ്റിക്‌ മിശ്രിതം ഉപയോഗിച്ചുള്ള റോഡ്‌ നിര്‍മാണത്തിന്‌ തുടക്കമിടുകയും നേതൃത്വം നല്‍കുയും ചെയ്‌ത "പ്ലാസ്‌റ്റിക്‌ മാന്‍" മധുര ത്യാഗരാജാര്‍ എന്‍ജിനീയറിങ്‌ കോളജ, പ്രഫസറായ ഡോ. ആര്‍. വാസുദേവന്‍ ഈ വിഷയത്തില്‍ കേരളത്തിലെ എന്‍ജീനീയര്‍മാര്‍ക്ക്‌ ഉപദേശങ്ങള്‍ നല്‍കിയിരുന്നു. കാര്യവട്ടത്തുള്ള കേരള ഹൈവേ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍വച്ച്‌ പൊതുമരാമത്ത്‌ എന്‍ജിനീയര്‍മാര്‍ക്കു പ്ലാസ്‌റ്റിക്‌ റോഡ്‌ നിര്‍മിതിയെപ്പറ്റി ലബോറട്ടറി പരിശീലനവും നല്‍കി. പ്ലാസ്‌റ്റിക്‌ മിശ്രിതം ഉപയോഗിച്ച്‌ നിര്‍മിക്കുന്ന റോഡുകളുടെ ഗുണമേന്‍മ കേരള ഹൈവേ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ പരിശോധിക്കും. എത്രകാലം ഈടുനില്‍ക്കുമെന്നും പഠിക്കും.

Author : Albin Job

Related posts