Breaking News
ഹരി പ്രീതിന് സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യാ..... ചിലവുകൾ വെട്ടിച്ചുരുക്കി പുതിയ കാവ് സെന്റ് ഫ്രാൻസിസ് ഇടവക കാ​ണ്ഡ​മാ​ലി​ൽ നാ​ല് പേ​ർ കൂ​ടി വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു ഹൈടെക് ക്ലാസ് മുറികൾ ഫലപ്രദം: ഒന്നാംഘട്ട അവസ്ഥാപഠനം പൂർത്തിയായി കേരള കത്തോലിക്കാ സഭയുടെ പ്രളയദുരിതാശ്വസ സഹായത്തിൽ 211 കോടിയിൽ 57 കോടിയും എറണാകുളം അങ്കമാലി അതിരൂപതയുടെതു ജീസസ് യൂത്ത് മഹാസംഗമം പാലായിൽ ദൈവദാസന്‍ ആഗസ്റ്റിന്‍ ജോണ്‍ ഊക്കന്‍ മിന്നല്‍ ഹര്‍ത്താലുകള്‍ ഏഴ് ദിവസം മുമ്പ് അറിയിക്കണമെന്ന് ഹൈക്കോടതി എക്‌സാര്‍ക്കേറ്റ് ഇനി മിസിസാഗ രൂപത; അഭിമാനത്തോടെ മാര്‍ കല്ലുവേലില്‍ മാര്‍പ്പാപ്പയുടെ ഒളിമ്പിക്സ് ടീമില്‍ കന്യാസ്ത്രീകള്‍ സീറോ മലബാർ പ്രതിഭ സംഗമം കാക്കനാട് പാരമ്പര്യ നവീകരണത്തിന് സീറോ മലബാർ സഭയെ മാതൃകയാക്കി കൽദായ സഭ ലോക പ്രശസ്ത സുറിയാനി പണ്ഡിതർക്ക് സിറോ മലബാർ സഭയുടെ ആദരവ് WYD പനാമയില്‍ യുവജനങ്ങള്‍ക്കു മദ്ധ്യസ്ഥരാകുന്ന പുണ്യാത്മാക്കള്‍ ഇഷ അംബാനിക്ക് ഒരു വൈദികന്റെ ആശംസ വൈറൽ ആകുന്നു “അഞ്ചു രൂപ സന്തോഷത്തോടെ തരുന്നതാണ്, 5000 രൂപ പിടിച്ചു വാങ്ങുന്നതിലും അര്‍ത്ഥവത്തായത്. സമാധാന നിര്‍മ്മിതിക്ക്- മനുഷ്യത്വവും മതങ്ങളുടെ കൂട്ടായ്മയും ഹരിത ഭവനം പദ്ധതി: ആദ്യ വീടിന്റെൽ സമർപ്പണം വൈറ്റില പള്ളിയുടെ സഹകരണത്തില്‍ പ്രത്യക്ഷീകരണം ദൈവസ്നേഹത്തിന്‍റെ സാര്‍വ്വലൗകികത വിമോചന ദൈവശാസ്ത്രജ്ഞൻ ഡോ :സാമുവൽ രായാൻ നിര്യാതനായി ആർത്തിരന്പി യുവജനങ്ങൾ: മാർപാപ്പ പാനമയിൽ വ്യക്തഗത നന്മകൊണ്ട് ചുറ്റും സാഹോദര്യത്തിന്‍റെ ലോകം വളര്‍ത്താം! ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ബെർമിംഗ്ഹാമിൽ രണ്ടു മിഷനുകൾ കൂടി പ്രഖ്യാപിച്ചു പാപ്പാ ഫ്രാന്‍സിസിന്‍റെ പക്കല്‍ മകനെ തേടിയെത്തിയ അമ്മ ജീവനുള്ള മെഴുകുതിരികൾ ശുദ്ധഭക്ഷണവുമായി PDDP RESTAURANT പീഡനക്കേസുകള്‍ക്കെതിരെ സഭ പോരാടും യുഎഇ-യിലെ ജനങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം 2019ല്‍ ഹോളിവുഡില്‍ 4 ക്രിസ്ത്യന്‍ സിനിമകള്‍ സമാധാനദൂതൻ വന്നണഞ്ഞു; മാര്‍പ്പാപ്പ UAE അബുദാബിയില്‍- VIDEO കാണ്ടാമാലിലെ തീച്ചൂളയില്‍ നിന്നും നാലു പുരോഹിതര്‍ പുല്ക്കൂട്‌ ഒരുക്കുന്നവര്‍ക്ക് മാര്‍ ലൂയിസിന്‍റെ വലിയ കൈത്താങ്ങ്‌ ശ്രദ്ധേയമാകുന്നു ആറാമത് ഗ്രേസ് റിപ്പിള്‍സ് ദമ്പതീ കോൺഫെറൻസ് ഇറ്റലിയുടെ പൗരസംരക്ഷണ വിഭാഗത്തിന് പാപ്പായുടെ ആംശംസകള്‍! റയാന്റെ കിണർ അനശ്വരമാക്കിയ ജലം നാടകം !!! പാക്കിസ്ഥാനിൽ വീണ്ടും ദൈവവിളി വസന്തം; ഏഴുപേർ അഭിഷിക്തരായി സൗദി അറേബിയയില്‍ വിശുദ്ധ കുര്‍ബാന പ്ലാസ്റ്റിക് വിരുദ്ധ സന്ദേശവുമായി കറുകുറ്റി Kcym മാർ ആലഞ്ചേരിക്ക് ക്രിസ്തുമസ് ആശംസകൾ നേർന്നു അഡ്മിനിസ്ട്രേറ്ററും സഹായ മെത്രാന്മാരും ക്രൈസ്തവ പാരമ്പര്യങ്ങളുടെ ഉറവിടത്തിലേക്ക് മടങ്ങണമെന്ന് പാപ്പാ കാക്കനാട് നൈപുണ്യ പബ്ലിക് സ്‌കൂളിന് ഇന്റർനാഷണൽ സ്കൂൾ അവാർഡ് വ്യാജം വെടിഞ്ഞ് സത്യത്തിലേയ്ക്കു തിരിയാം : മാധ്യമദിന സന്ദേശം

മുംബൈയില്‍ അപ്രതീക്ഷിതമായുണ്ടായ തീപ്പിടിത്തത്തില്‍ പത്തുപേരെ അപകടത്തില്‍ നിന്നും രക്ഷിച്ചത് സ്വിഗ്ഗി ഡെലിവറി ബോയ്

ഇ എസ് ഐ സി കംഗാര്‍ ഹോസ്പിറ്റലില്‍ നിന്നായിരുന്നു പുക ഉയരുന്നത് കണ്ടത്

മുംബൈ: മുംബൈയില്‍ സ്വിഗ്ഗിയുടെ ഡെലിവറി ബോയ് ആണ് സിദ്ദു. അപ്രതീക്ഷിതമായുണ്ടായ തീപ്പിടിത്തത്തില്‍ പെട്ട ആളുകളെ സ്വന്തം ജീവനെ കുറിച്ചുപോലും ഓര്‍ക്കാതെ രക്ഷിക്കാനിറങ്ങിയതിന്‍റെ പേരിലാണ് അവനിന്ന് അഭിനന്ദിക്കപ്പെടുന്നത്.

പതിനേഴാം തീയതി, തിങ്കളാഴ്ചയും സിദ്ദുവിനെ സംബന്ധിച്ച്‌ ഒരു സാധാരണ ദിവസമായിരുന്നു. പക്ഷെ, വഴിയിലെത്തിയപ്പോള്‍ പെട്ടെന്നാണ് ഒരു കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. അത് ഇ എസ് ഐ സി കംഗാര്‍ ഹോസ്പിറ്റലില്‍ നിന്നായിരുന്നു. അന്ധേരിയിലുള്ള ഒരു ആശുപത്രി ആയിരുന്നു അത്. കെട്ടിടത്തിനകത്തുനിന്നും മനുഷ്യരുടെ കരച്ചില്‍ കേള്‍ക്കാമായിരുന്നു. അവരവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു. സമയം കളയാനില്ലായിരുന്നു ഒട്ടും. ബൈക്ക് അവിടെയിട്ട് ഉടനെത്തന്നെ സിദ്ദു അപകടത്തില്‍ പെട്ടവരെ സഹായിക്കാനായി ഓടി.

അപ്പോഴേക്കും കെട്ടിടത്തില്‍ എങ്ങും പുക വ്യാപിച്ചിരുന്നു. ഏണിയും മറ്റുമായി ആളുകള്‍ സഹായത്തിനെത്തിയിരുന്നു. കെട്ടിടത്തില്‍ കുടുങ്ങിയവരുടെ നിലവിളി കേള്‍ക്കാമായിരുന്നു. സിദ്ദു ഏണിയില്‍ കയറി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. അഞ്ച് നിലകളിലേക്കും അവന്‍ കയറിച്ചെന്നു. അപ്പോഴാണ് ഒരു ഗ്ലാസ് തടസമായി നിന്നത്. മുകളിലോട്ട് കയറാന്‍ വയ്യ. കല്ലുകളുപയോഗിച്ച്‌ സിദ്ദു ആ ഗ്ലാസുകള്‍ തകര്‍ത്തു. പിന്നീട്, പല നിലകളില്‍ നിന്നായി രോഗികളെ രക്ഷിച്ചു.

ഏണി വഴി രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ രണ്ടുപേര്‍ താഴേക്ക് വീണു. ഒരു ഏണിയെടുത്ത് മൂന്നാമത്തെ നിലയിലെ ജനലിനരികില്‍ വച്ചു. പ്രായമായ ഒരു സ്ത്രീയെ രക്ഷിക്കുന്നതിനായിരുന്നു അത്. പക്ഷെ, ഏണിയില്‍ സ്ത്രീ കയറുന്ന അതേ സമയം തന്നെ ജനാലയുടെ വക്ക് അടര്‍ന്നു വീണു. അങ്ങനെ നിരവധി അനുഭവങ്ങള്‍. പക്ഷെ, തന്‍റെ ജീവനെ കുറിച്ച്‌ പോലും ഓര്‍ക്കാതെ ധീരനായ ആ ഇരുപതുകാരന്‍ അഗ്നിരക്ഷാസേനയക്കും മറ്റുമൊപ്പം പ്രവര്‍ത്തിച്ചു. പുക കാരണം ശരിക്ക് ശ്വാസം പോലും കഴിക്കാനാകാത്ത പത്തുപേരെ അവന്‍ തനിയെ രക്ഷിച്ചു.

മൂന്ന് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ സിദ്ദുവിനും വയ്യാതായിത്തുടങ്ങി. ശ്വാസമെടുക്കാനാകാത്തതിന്‍റെയും നെഞ്ചുവേദനയുടേയും ലക്ഷണങ്ങളും കാണിച്ചു തുടങ്ങി. ഉടനെതന്നെ അവനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലിയ തോതില്‍ പുക ശ്വസിച്ചിരുന്ന അവന് ആവശ്യമായ ചികിത്സ നല്‍കിത്തുടങ്ങി. പിന്നീട്, അവന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

'നമുക്ക് കഴിയും പോലെ അപകടത്തില്‍ പെടുന്നവരെ രക്ഷിക്കാനിറങ്ങണ'മെന്ന് സിദ്ദു പറയുന്നു.

Author : Basil Alias

Related posts