Breaking News
എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ യുവജനസംഗമം സംഘടിപ്പിച്ചു ദിവ്യകാരുണ്യ ഗീതം പ്രകാശനം ചെയ്തു. Pilgrims Communications കാനോൻ നിയമ പണ്ഡിതൻ റവ. ഡോ. ജോസ് ചിറമേൽ നിര്യാതനായി സമാധാന നിര്‍മ്മിതിക്ക്- മനുഷ്യത്വവും മതങ്ങളുടെ കൂട്ടായ്മയും വ്യക്തഗത നന്മകൊണ്ട് ചുറ്റും സാഹോദര്യത്തിന്‍റെ ലോകം വളര്‍ത്താം! ലോക പ്രശസ്ത സുറിയാനി പണ്ഡിതർക്ക് സിറോ മലബാർ സഭയുടെ ആദരവ് തിരുവാതിര ഞാറ്റുവേല ജൂൺ 22 മുതൽ ജൂലൈ 6 വരെ. സമാധാനത്തിനായി ഒരു മിനിറ്റു പ്രാര്‍ത്ഥിക്കാം റീ ബിൽഡ് കേരള: പുതിയ അപ്പീൽ നൽകാൻ ജൂൺ 30 വരെ അവസരം, അപേക്ഷകൾ ജൂൺ 25 മുതൽ സ്വീകരിക്കും. 2019ല്‍ ഹോളിവുഡില്‍ 4 ക്രിസ്ത്യന്‍ സിനിമകള്‍ ശുദ്ധഭക്ഷണവുമായി PDDP RESTAURANT ആറാമത് ഗ്രേസ് റിപ്പിള്‍സ് ദമ്പതീ കോൺഫെറൻസ് കാ​ണ്ഡ​മാ​ലി​ൽ നാ​ല് പേ​ർ കൂ​ടി വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു ഭിന്നശേഷിയുള്ളവർക്ക് സ്വപ്നയാത്രയൊരുക്കി സഹൃദയ ചൈൽഡ് ലൈൻ വാർഷികം 'ഒറ്റച്ചിറകിന്‍ തണലില്‍ അഗ്‌നിച്ചിറകുള്ള മക്കള്‍' എന്ന വിഷയത്തില്‍ യൂദിത്ത് ഫോറം സംഗമം കേരള കത്തോലിക്കാ സഭയുടെ പ്രളയദുരിതാശ്വസ സഹായത്തിൽ 211 കോടിയിൽ 57 കോടിയും എറണാകുളം അങ്കമാലി അതിരൂപതയുടെതു പെന്തക്കൂസ്ത മഹോത്സവത്തില്‍ പിറവിയെടുത്ത “ക്യാരിസ്” റൊമേനിയ സന്ദര്‍ശനം-പുനരവലോകനം കാക്കനാട് നൈപുണ്യ പബ്ലിക് സ്‌കൂളിന് ഇന്റർനാഷണൽ സ്കൂൾ അവാർഡ് യുഎഇ-യിലെ ജനങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം

23 വയസ്സിനിടെ 250 ഗോളുകള്‍; ആദ്യ വനിതാ ബാലന്‍ ദി ഓര്‍ പുരസ്‌കാരം നേടിയ അദയുടെ പടയോട്ടങ്ങള്‍

23 വയസ്സിനിടെ 250 ഗോളുകളാണ് കരിയറില്‍ അദ ഇതുവരെ സ്വന്തമാക്കിയത്.

അദ മാര്‍ട്ടിന സ്‌റ്റോള്‍സ്‌മോ ഹെഗെര്‍ബെര്‍ഗ് എന്ന 23 കാരി ഇനി കായിക ചരിത്രത്തിലെ എഴുതപ്പെട്ട സുവര്‍ണതാരങ്ങള്‍ക്ക് ഒപ്പമാണ്. ചരിത്രത്തിലെ ആദ്യ ബാലന്‍ ദി ഓര്‍ പുരസ്‌കാരം നേടിയ അദയുടെ പേര് ഇനി സമകാലികരായ ലൂക്ക മോഡ്രിച്ചിനും, ലയണല്‍ മെസിക്കും, ക്രസ്റ്റിയാനോ റോണാള്‍ഡോയ്ക്കുമൊപ്പമുണ്ടാവും. നോര്‍വയുടെ സ്ട്രൈക്കര്‍ പോസിഷനില്‍ തിളങ്ങുന്ന അദ കഴിഞ്ഞ സീസണില്‍ കാഴ്ചവെച്ച ഗംഭീര പ്രകടനമാണ് ബാലന്‍ ദി ഓറിന് അര്‍ഹയാക്കിയത്. ഫ്രഞ്ച് വുമണ്‍ ഫുട്‌ബോള്‍ ക്ലബ് ഒളിമ്പിക് ലിയോണീസിന്റെ മിന്നും താരമായ അദ സീസണില്‍ മൊത്തം നേടിയത് 47 ഗോളുകളാണ്.

മാതാപിതാക്കളായ സ്റ്റീന്‍ എറിക് ഹെഗെര്‍ബെര്‍ഗും ജേര്‍ഡ് സ്‌റ്റോള്‍സ്‌മോയും മികച്ച പിന്തുണയാണ് അദയ്ക്കും സഹോദരങ്ങള്‍ക്കും നല്‍കിയത്. 1995 ജൂലൈ 10ന് നോര്‍വെയിലെ മോള്‍ഡിയിലാണ് അദ ജനിച്ചത്. മൂത്ത സഹോദരി അഡ്രീന്‍ ഹെഗെര്‍ബെര്‍ഗിനെ (നോര്‍വെയുടെ വനിതാ ദേശീയ ടീമിലെ മിഡ്ഫീല്‍ഡല്‍) അനുകരിച്ചാണ് അദ ഫുട്‌ബോള്‍ ലോകത്തേക്ക് എത്തിയത്. സിലാസ് ഹെഗെര്‍ബെര്‍ഗ് എന്ന സഹോദരനും ഇവര്‍ക്കുണ്ട്. സണ്‍ഡല്‍സറോയിലെ സണ്‍ഡല്‍ ഫുട്‌ബോള്‍ ക്ലബില്‍ അഡ്രീനൊപ്പം കളിച്ച് തുടങ്ങിയ അദ, അന്നേ സഹോദരിയേക്കാള്‍ പേരെടുത്തിരുന്നു.

റെക്കോഡ് ബ്രേക്കര്‍ എന്നാണ് അദയെ പലരും വിശേഷിപ്പിക്കുന്നത്. 23 വയസ്സിനിടെ 250 ഗോളുകളാണ് കരിയറില്‍ അദ ഇതുവരെ സ്വന്തമാക്കിയത്. ഇന്റര്‍നാഷണല്‍ നോക്കുകയാണെങ്കില്‍ (2018 ഡിസംബര്‍ 3)66 അപ്പിയറന്‍സുകളില്‍ 38 ഗോളുകളും, യുഇഎഫ്എ ക്ലബ് കോമ്പറ്റീഷന്‍സില്‍ നിന്ന് 41 അപ്പിയറന്‍സില്‍ നിന്ന് 41 ഗോളുകളും, ഡോമസ്റ്റിക് കോമ്പറ്റീഷനില്‍ 197 അപ്പിയറന്‍സില്‍ 205 ഗോളുകളുമാണ് അദയുടെ ഗോള്‍ നേട്ടങ്ങള്‍.

2013ലെ യുഇഎഫ്എ വുമണ്‍സ് ചാമ്പ്യന്‍സ്ഷിപ്പിലും മികച്ച പ്രകടനമാണ് അദയും ടീമും കാഴ്ചവച്ചത്. എന്നാല്‍ ഫൈനലില്‍ ജര്‍മ്മനിയോട് പരാജയപ്പെടുകയായിരുന്നു. 2015-ലെ ഫിഫ വുമണ്‍സ് വേള്‍ഡ് കപ്പിലെ മികച്ച പ്രകടനത്തിന് മികച്ച യുവതാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. 2105ലെ നോര്‍വെ ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം നേടിയ താരത്തിന്. 2018 ഡിസംബറില്‍ പ്രഥമ വനിതാ ബാലന്‍ ദി ഓര്‍ പുരസ്‌കാരവും നേടി അദ ഇപ്പോള്‍ കായിക ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്.

Author : Albin Job

Related posts