Breaking News
കാക്കനാട് നൈപുണ്യ പബ്ലിക് സ്‌കൂളിന് ഇന്റർനാഷണൽ സ്കൂൾ അവാർഡ് കാ​ണ്ഡ​മാ​ലി​ൽ നാ​ല് പേ​ർ കൂ​ടി വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു ഭിന്നശേഷിയുള്ളവർക്ക് സ്വപ്നയാത്രയൊരുക്കി സഹൃദയ ചൈൽഡ് ലൈൻ വാർഷികം തിരുവാതിര ഞാറ്റുവേല ജൂൺ 22 മുതൽ ജൂലൈ 6 വരെ. ആറാമത് ഗ്രേസ് റിപ്പിള്‍സ് ദമ്പതീ കോൺഫെറൻസ് ദിവ്യകാരുണ്യ ഗീതം പ്രകാശനം ചെയ്തു. Pilgrims Communications കാനോൻ നിയമ പണ്ഡിതൻ റവ. ഡോ. ജോസ് ചിറമേൽ നിര്യാതനായി ലോക പ്രശസ്ത സുറിയാനി പണ്ഡിതർക്ക് സിറോ മലബാർ സഭയുടെ ആദരവ് പെന്തക്കൂസ്ത മഹോത്സവത്തില്‍ പിറവിയെടുത്ത “ക്യാരിസ്” കേരള കത്തോലിക്കാ സഭയുടെ പ്രളയദുരിതാശ്വസ സഹായത്തിൽ 211 കോടിയിൽ 57 കോടിയും എറണാകുളം അങ്കമാലി അതിരൂപതയുടെതു എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ യുവജനസംഗമം സംഘടിപ്പിച്ചു യുഎഇ-യിലെ ജനങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം വ്യക്തഗത നന്മകൊണ്ട് ചുറ്റും സാഹോദര്യത്തിന്‍റെ ലോകം വളര്‍ത്താം! റീ ബിൽഡ് കേരള: പുതിയ അപ്പീൽ നൽകാൻ ജൂൺ 30 വരെ അവസരം, അപേക്ഷകൾ ജൂൺ 25 മുതൽ സ്വീകരിക്കും. സമാധാനത്തിനായി ഒരു മിനിറ്റു പ്രാര്‍ത്ഥിക്കാം റൊമേനിയ സന്ദര്‍ശനം-പുനരവലോകനം ശുദ്ധഭക്ഷണവുമായി PDDP RESTAURANT 2019ല്‍ ഹോളിവുഡില്‍ 4 ക്രിസ്ത്യന്‍ സിനിമകള്‍ 'ഒറ്റച്ചിറകിന്‍ തണലില്‍ അഗ്‌നിച്ചിറകുള്ള മക്കള്‍' എന്ന വിഷയത്തില്‍ യൂദിത്ത് ഫോറം സംഗമം സമാധാന നിര്‍മ്മിതിക്ക്- മനുഷ്യത്വവും മതങ്ങളുടെ കൂട്ടായ്മയും

നേതാവിന് വേണ്ടത് ഔദ്ധത്യമല്ല, എളിമയാണ് - ഫ്രാന്‍സീസ് പാപ്പാ

“മീവല്‍പ്പക്ഷി-ശാന്തിപുരി” എന്ന് വിവര്‍ത്തനം ചെയ്യാവുന്ന “റോന്തിനെ-ചിത്തദേല്ല ദെല്ല പാച്ചെ” എന്ന പേരില്‍ സമാധാനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയിലെ മുന്നൂറ്റിയമ്പതോളം പേരടങ്ങിയ സംഘത്തെ ഈ സംഘടനയുടെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ശത്രുവുമായി കൂടിക്കാഴ്ച നടത്താനും സംഭാഷണത്തിലേര്‍പ്പെടാനും ശ്രമിക്കാത്ത ഒരാള്‍ക്ക് സ്വന്തം ജനതയെ സമാധാനത്തിലേക്കു നയിക്കാന്‍ സാധിക്കില്ലെന്ന് പാപ്പാ സമാധാനസംസ്ഥാപന പ്രക്രിയയില്‍ നേതൃത്വനിരയില്‍ നില്ക്കുന്നവര്‍ക്ക് നൂതനമായ ഒരു മനോഭാവം ആവശ്യമാണെന്ന് മാര്‍പ്പാപ്പാ. “മീവല്‍പ്പക്ഷി-ശാന്തിപുരി” എന്ന് വിവര്‍ത്തനം ചെയ്യാവുന്ന “റോന്തിനെ-ചിത്തദേല്ല ദെല്ല പാച്ചെ” എന്ന പേരില്‍ സമാധാനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയിലെ മുന്നൂറ്റിയമ്പതോളം പേരടങ്ങിയ സംഘത്തെ ഈ സംഘടനയുടെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ. ഇറ്റലിയില്‍ സ്ഥാപിതമായ ഈ സംഘടനയുടെ സ്ഥാപക പ്രസിഡന്‍റായ ഫ്രാങ്കൊ വക്കാരിയുടെ നേതൃത്വത്തിലായിരുന്നു സംഘടനാംഗങ്ങള്‍ പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്കെത്തിയത്. ശത്രുവുമായി കൂടിക്കാഴ്ച നടത്താനും സംഭാഷണത്തിലേര്‍പ്പെടാനും ശ്രമിക്കാത്ത ഒരാള്‍ക്ക് സ്വന്തം ജനതയെ സമാധാനത്തിലേക്കു നയിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയ പാപ്പാ ആകയാല്‍ ഒരു നേതാവിന് വേണ്ടത് ഔദ്ധത്യമല്ല എളിമയാണ് എന്ന് ഓര്‍മ്മിപ്പിച്ചു. “റോന്തിനെ-ചിത്തദേല്ല ദെല്ല പാച്ചെ”യുടെ ശൈലി കൂടിക്കാഴ്ചയുടെയും സംഭാഷണത്തിന്‍റെതുമാണെന്ന് സന്തുഷ്ടി പ്രകടിപ്പിച്ച പാപ്പാ ആ ശൈലി സധൈര്യം തുടരാന്‍ വിശുദ്ധ ഫ്രാന്‍സീസ് അസീസ്സിയുടെ സഹായം ഉണ്ടാകട്ടെയെന്ന് ആശംസിച്ചു. ഫ്രാന്‍സീസ് എന്ന നാമം താന്‍ സ്വീകരിച്ചതിനെക്കുറിച്ചും അനുസ്മരിച്ച പാപ്പാ ആ പേരു എടുക്കാന്‍ തീരുമാനിച്ചപ്പോല്‍ താന്‍ ചിന്തിച്ചത് പാവപ്പെട്ടവരെയും ശാന്തിയെയും കുറിച്ചാണെന്നു പറഞ്ഞു. ദാരിദ്ര്യവും യുദ്ധവും ഒരു ദൂഷിതവലയം പോലെ ബന്ധപ്പെട്ടുകിടക്കുന്നുവെന്നും അവ വ്യക്തികളുടെ ജീവനെടുക്കുകയും അവച്യമായ സഹനങ്ങള്‍ വര്‍ദ്ധമാനമാക്കുകയും അറുതിയില്ലാത്തവിധം വിദ്വേഷം വിതയ്ക്കുകയും ചെയ്യുന്നുവെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

Author : Vatican News

Related posts

0 comments

Please login to leave a comment. click here to Login