Breaking News
സീറോ മലബാർ സിനഡ്‌ പിതാക്കന്മാര്‍ക്കു വിന്‍സെന്‍ഷ്യന്‍ ധ്യാനഗുരുവിന്‍റെ നിവേദനം ദയറാ പഠനങ്ങളിലെ അബദ്ധ സിദ്ധാന്തങ്ങൾ ജനാഭിമുഖ കുർബ്ബാന അനുവദിക്കണം; എറണാകുളം ബിഷപ്പ് ഹൗസിനു മുന്നിൽ വിശ്വാസികളുടെ ധർണ്ണ ഗാസയിലേക്ക് സാന്ത്വനവുമായി ജെറുസലേം ലത്തീന്‍ പാത്രിയാര്‍ക്കീസ്! മാർപ്പാപ്പയെയും ചതിച്ച് കൽദായലോബി ആരാധനയും അനുഭവങ്ങളും എറണാകുളം അങ്കമാലി അതിരൂപത സ്വന്തന്ത്രമാകണം ദൈവം നിശബ്ദ സാക്ഷിയല്ല സീറോമലബാർ ലിറ്റർജി തീരുമാനത്തിൽ വത്തിക്കാൻ ക്രിയാത്മകമായി ഇടപെടുന്നു രണ്ടാം വത്തിക്കാൻ കൗൺസിലും സീറോ മലബാർ സിനഡും അനുസരണവും എറണാകുളം പിടിക്കാൻ കേരള സഭയ്ക്ക് തീയിടുന്ന തട്ടിൽ ശ്രേഷ്ഠമെത്രാപ്പോലീത്ത ഇരിഞ്ഞാലക്കുട രൂപതക്ക് ആവശ്യം ജനാഭിമുഖ കുർബാന മാത്രം : ഇരിഞ്ഞാലക്കുട രൂപത വൈദികർ എറണാകുളം അങ്കമാലി അതിരൂപതയെ സ്വതന്ത്രകത്തോലിക്ക സഭയായി ഉയർത്തണമെന്ന് വൈദികയോഗം സകല മരിച്ചവരുടെയും ഓർമ്മ നവംബർ 2 നു എന്തുകൊണ്ട് സീറോ മലബാർ സഭയിൽ ആചരിക്കുന്നു

മാർപ്പാപ്പയെയും ചതിച്ച് കൽദായലോബി

വിവാദമായ കുർബാന ഏകീകരണ തീരുമാനം സീറോ മലബാർ സിനഡ് എടുക്കുന്നത് 2021 ആഗസ്റ്റ് 16 മുതൽ 27 വരെ കൂടിയ ഓൺലൈൻ സിനഡിലാണ്.

കൊച്ചി : *സഭയുടെ കാനൺ നിയമപ്രകാരം (CCEO 924) ഓൺലൈൻ സിനഡിന് ഇത്തരം തീരുമാനങ്ങളെടുക്കാൻ അധികാരമില്ല.* എന്നിട്ടും ആ സിനഡിൽ തന്നെ തീരുമാനമുണ്ടായതിനെ സഭാ വൃത്തങ്ങൾ തന്നെ അത്ഭുതത്തോടെയാണ് കണ്ടത്. മാത്രമല്ല ആ സിനഡിൽ ഏതാനും ബിഷപ്പുമാർ വിയോജനമറിയച്ചതിൻ്റെ രേഖകളും പുറത്തു വന്നിരുന്നു. *ഇത്തരം തീരുമാനങ്ങൾ ഏകകണ്ഠമായിരിക്കണം എന്നാണ് സിനഡിൻ്റെ നിയമം.* എന്നിട്ടും വിയോജനങ്ങളെ മറികടന്ന് സിനഡ് തീരുമാനമെടുക്കുകയും ഏകകണ്ഠ തീരുമാനമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 
 
 
*ഈ സാഹചര്യത്തിലാണ് 2021 ആഗസ്റ്റ് മാസത്തെ സിനഡിൽ ഈ തീരുമാനം നിർബന്ധമായി എടുപ്പിച്ചതിൻ്റെ പിന്നിലെ യുക്തിയും തന്ത്രവും പശ്ചാത്തലവും ചർച്ചയാവുന്നത്.* 
 
 
2021 ആഗസ്റ്റ് 12 നാണ് കേരള ഹൈക്കോടതിയിൽ നിന്ന് സുപ്രധാനമായ ഒരു വിധിയുണ്ടായത്.  കർദ്ദിനാൾ ജോർജ് ആലഞ്ചേരി ഭൂമി കുംഭകോണം സംബന്ധിച്ച ക്രിമിനൽ കേസുകളിൽ നിന്ന് തന്നെ ഒഴിവാക്കണം എന്ന്  ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച വിടുതൽ ഹർജികളെല്ലാം ഒറ്റയടിക്ക് തള്ളിക്കൊണ്ടുള്ളതായിരുന്നു ജസ്റ്റിസ് സോമരാജൻ്റെ സുപ്രധാന വിധി. *കർദ്ദിനാൾ മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരായി വിചാരണ നേരിടണമെന്ന് വിധിയിൽ എഴുതിയതിനൊപ്പം ഇന്ത്യയിലെ മുഴുവൻ സഭകളുടെയും സ്വത്തുക്കളുടെ ഭരണവും കൈമാറ്റവും ആ വിധിയിലൂടെ നിയന്ത്രിക്കപ്പെട്ടു. സഭാ സ്വത്തുക്കൾ പൊതു സ്വത്താണെന്നും അതിനാൽ സ്വത്തുക്കൾ വിൽക്കുമ്പോൾ പൊതു സ്വത്തുക്കൾക്ക് ബാധകമായ സെക്ഷൻ 92 സഭയുടെ സ്വത്തുക്കൾക്കും ബാധകമാണെന്നും കോടതി കണ്ടെത്തി. അതു പ്രകാരം ഇന്ത്യയിലെ ഒരു മെത്രാനും ഒരു സ്വത്തും ഇനി സ്വന്തമായി വിൽക്കാനാവില്ല. അതിന് കോടതിയുടെ അനുവാദം വാങ്ങുകയും കോടതി പറയുന്ന നിബന്ധനകൾ പാലിക്കുകയും വേണം.* 
 
 
ഈ വിധിക്കു തൊട്ടുപിന്നാലെ വന്ന സിനഡിൽ ഭാരത സഭയെ പൂർണ്ണമായി ബാധിക്കുന്ന ഈ വിധി ചർച്ചക്ക് പോലും വരാതിരിക്കാനാണ് നിർബന്ധപൂർവ്വം ഓൺലൈൻ സിനഡിൻ്റെ അജണ്ട കുർബാന ഏകീകരണത്തിലേക്ക് ചുരുക്കിയത് എന്ന് സ്വാഭാവികമായും സംശയിക്കാം. 
*അതോടൊപ്പം തന്നെ സഭാവൃത്തങ്ങളെ അത്ഭുതപ്പെടുത്തിയത് നവീകരിച്ച കുർബാനക്രമം അംഗീകരിച്ചു കൊണ്ട് മാർപാപ്പയെഴുതിയ കത്തിൽ ഏകീകൃത കുർബാനയർപ്പണത്തെക്കുറിച്ചുള്ള ആഹ്വാനം കടന്നു വന്നതാണ്. അത് തികച്ചും അസ്വാഭാവികമാണ്. സിനഡ് ഒരു തീരുമാനമെടുക്കുന്നതിന് മുമ്പ് അത്തരമൊരു തീരുമാനമെടുക്കണം എന്ന മട്ടിൽ മാർപാപ്പ കത്തെഴുതുന്നത് പതിവു രീതിയല്ല.* സിനഡ് അങ്ങിനെയൊരു തീരുമാനമെടുത്തു കഴിഞ്ഞു എന്ന മട്ടിൽ മാർപാപ്പ തെറ്റിദ്ധരിപ്പിക്കപ്പെട്ടു എന്നാണതിനർത്ഥം. 
1999ൽ തീരുമാനിച്ചതും പിന്നീട് വന്ന പല സിനഡുകളിലും അംഗീകരിച്ചതും 2020ലെ സിനഡിൽ വീണ്ടും അംഗീകരിച്ചതുമായ തീരുമാനമെന്നാണ് മാർപാപ്പയുടെ കത്തിൽ കാണുന്നത്. *എന്നാൽ 1999 ന് ശേഷമുള്ള ഒരു സിനഡ് തീരുമാനങ്ങളിലും 99 ലെ സിനഡ് തീരുമാനത്തിന് വീണ്ടും  അംഗീകാരം നൽകിയതായി കാണുന്നില്ല. മാർപാപ്പയെ ഇത്തരം പച്ചക്കള്ളം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാണ് അങ്ങിനെയൊരു കത്തു വന്നത് എന്ന കാര്യത്തിൽ സംശയമില്ല.*  
 
 
2020ലെ സിനഡിലും അത്തരമൊരു തീരുമാനം ഉണ്ടായിരുന്നില്ല എന്നാണ് സിനഡൽ ന്യൂസ് വ്യക്തമാക്കുന്നത്. 
2020ലെ സിനഡൽ ന്യൂസിൻ്റെ പേജ് 24 ൽ ബിഷപ്പ് വിജയാനന്ദാണ് അത്തരമൊരു ചർച്ചക്ക് തുടക്കമിടുന്നത്. യൂണിഫോം സെലിബ്രേഷനെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങിനെയാണ്. *"This, he said will be possible only in consultation with our priests, religious and laity"* മറ്റു ചില ബിഷപ്പുമാർ പറഞ്ഞത് ഇങ്ങിനെയാണ്. *"It was observed that the spirit of bringing uniformity shouldn't be to impose but to introduce"* യൂണിഫോമിറ്റിയെക്കുറിച്ചുള്ള ഒരു ആഹ്വാനം സ്വന്തം രൂപതകളിൽ നൽകാമെന്നല്ലാതെ അതു നടപ്പാക്കണമെന്നുള്ള ഒരു തീരുമാനം ആ സിനഡിൽ എടുത്തിരുന്നില്ല. *സിനഡിൻ്റെ അവസാനത്തിൽ മേജർ ആർച്ച് ബിഷപ്പ് നടത്തിയ പ്രസംഗത്തിലും ഭാവിയിൽ ഒരു കൂട്ടായ തീരുമാനത്തിലെത്താൻ സാധിക്കുമെന്ന പ്രത്യാശ പ്രകടിപ്പിക്കുകയാണ് ചെയ്തത്.* സിനഡിൻ്റെ തീരുമാനങ്ങളിലും ഇതു മാത്രമാണുള്ളത്. ഈ വിവരം മാർപാപ്പയെ അറിയിക്കാൻ സിനഡ് തീരുമാനിച്ചിട്ടില്ല. നവീകരിച്ച കുർബാന പുസ്തകം മാർപാപ്പയുടെ അംഗീകാരത്തിന് സമർപ്പിക്കാൻ മാത്രമാണ് ആ സിനഡ്  തീരുമാനിച്ചത്. *എന്നിട്ടും മേജർ ആർച്ച് ബിഷപ്പ് 99 ലെ തീരുമാനം പല സിനസുകളിലും ആവർത്തിച്ച് അംഗീകരിച്ചു എന്നും 20 ൽ വീണ്ടും അംഗീകരിച്ചു എന്നുമുള്ള പച്ചക്കള്ളം മാർപാപ്പയെ അറിയിക്കുകയും അതിനെ പ്രോൽസാഹിപ്പിച്ചു കൊണ്ട് ഒരു ആഹ്വാനം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.* 
 
 
*അതു കൊണ്ടാണ് 2021 ലെ സിനഡ് തീരുമാനത്തിന് മുമ്പ് വന്ന മാർപാപ്പയുടെ കത്തിൽ കുർബാന ഏകീകരണത്തിന് ആഹ്വാനം ഉണ്ടായത്. പിന്നീട് ആ കത്തിൻ്റെ പേരിൽ സിനഡിനെക്കൊണ്ട് അംഗീകാരം നേടിയെടുക്കുകയായിരുന്നു കൽദായ ലക്ഷ്യം.  2021 ലെ സിനഡിൽ കുർബാന ഏകീകരണത്തിനെതിരായ 20 ലേറെ ഇടപെടലുകളാണുണ്ടായത്. അതിനാൽ തന്നെ ഒരു ഏകകണ്ഠ തീരുമാനം സാധ്യമല്ലായിരുന്നു. ഈ ഘട്ടത്തിൽ മാർപാപ്പയുടെ ആഹ്വാനം സ്വീകരിക്കുന്നു എന്ന അംഗീകാരം മാത്രം തന്നാൽ മതിയെന്ന അടവുനയമാണ് കർദ്ദിനാൾ സിനഡിൽ സ്വീകരിച്ചത്. മറ്റു മെത്രാൻമാർ അതിൽ വീണു പോവുകയും ചെയ്തു.*
 
 
*1999ലെ തീരുമാനം പരാജയപ്പെട്ടതിന് ശേഷം 2001 ൽ ലിറ്റർജി സംബന്ധിച്ച് ഇനി തീരുമാനങ്ങളെടുക്കുമ്പോൾ താഴെ പറയുന്ന നിബന്ധനകൾ പാലിക്കണമെന്ന ഒരു തീരുമാനം സിനഡ് എടുത്തിരുന്നു. ആ നിബന്ധനകളും അതു സംബന്ധിച്ച തീരുമാനവും മാർപാപ്പയിൽ നിന്നും മറ്റു മെത്രാൻമാരിൽ നിന്നും വിശ്വസികളിൽ നിന്നും കൽദായ ലോബി ബോധപൂർവ്വം മറച്ചു വച്ചു.*
 
 
*അങ്ങിനെ മാർപാപ്പയെ തെറ്റിദ്ധരിപ്പിച്ച്, ചതിച്ചു വാങ്ങിയ ഒരു കത്തിൻ്റെ പേരിൽ സിനഡിനെക്കൊണ്ട് അംഗീകരിപ്പിക്കാനും, ആ അംഗീകാരത്തിൻ്റെ പേരിൽ മാർപാപ്പയെക്കൊണ്ട് വീണ്ടും കത്തെഴുതിക്കുവാനും, ആ കത്തിൻ്റെ പേരിൽ വിശ്വാസികളെ വരച്ചവരയിൽ നിർത്താനുമുള്ള കൽദായ കുടിലതന്ത്രം ഒരു പരിധി വരെ വിജയിച്ചു എന്നു കരുതിയിരിക്കുമ്പോഴാണ് എറണാകുളം-അങ്കമാലി അതിരൂപത കനത്ത ചെറുത്തുനില്പ് നടത്തിയത്. ഈ ഘട്ടത്തിൽ 34 രൂപതകളും ചെറുത്തു നില്പ് കൂടാതെ നടപ്പാക്കിയെന്നും എറണാകുളം മാത്രം സമ്മതിക്കുന്നില്ലെന്നും അതിനാൽ എറണാകുളത്തിന് പ്രത്യേകമായി വീണ്ടും കത്തു വേണമെന്ന ആവശ്യവുമായി കൽദായലോബി ഓറിയൻറൽ കോൺഗ്രിഗേഷനെ സമീപിക്കുന്നത്. അങ്ങിനെയാണ് വീണ്ടും മാർപാപ്പയുടെ കത്തുവരുന്നത്.*
 
 
*ഇല്ലാത്ത തീരുമാനത്തിൻ്റെ പേരിൽ കത്തു വാങ്ങി, അതിൻ്റെ പേരിൽ സകലതും നടത്തിയെടുക്കാമെന്ന കൽദായ ലോബിയുടെ കുതന്ത്രങ്ങൾക്കു മുന്നിൽ മുട്ടുമടക്കാൻ എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികളും വെദികരും തയ്യാറല്ല. അൽമായ മുന്നേറ്റം നീതിയുടെ പക്ഷത്താണ്. കുതന്ത്രങ്ങൾ അതിൻമേൽ ഏശുകയില്ല. കാരണം. ഞങ്ങൾ ഒറ്റക്കല്ല. ഒറ്റക്കെട്ടാണ്.*

Author : ഷൈജു ആൻ്റണി.

Related posts

0 comments

Please login to leave a comment. click here to Login