Breaking News
രണ്ടാം വത്തിക്കാൻ കൗൺസിലും സീറോ മലബാർ സിനഡും അനുസരണവും ജനാഭിമുഖ കുർബ്ബാന അനുവദിക്കണം; എറണാകുളം ബിഷപ്പ് ഹൗസിനു മുന്നിൽ വിശ്വാസികളുടെ ധർണ്ണ ദൈവം നിശബ്ദ സാക്ഷിയല്ല ഇരിഞ്ഞാലക്കുട രൂപതക്ക് ആവശ്യം ജനാഭിമുഖ കുർബാന മാത്രം : ഇരിഞ്ഞാലക്കുട രൂപത വൈദികർ എറണാകുളം അങ്കമാലി അതിരൂപതയെ സ്വതന്ത്രകത്തോലിക്ക സഭയായി ഉയർത്തണമെന്ന് വൈദികയോഗം എറണാകുളം അങ്കമാലി അതിരൂപത സ്വന്തന്ത്രമാകണം എറണാകുളം പിടിക്കാൻ കേരള സഭയ്ക്ക് തീയിടുന്ന തട്ടിൽ ശ്രേഷ്ഠമെത്രാപ്പോലീത്ത മാർപ്പാപ്പയെയും ചതിച്ച് കൽദായലോബി സകല മരിച്ചവരുടെയും ഓർമ്മ നവംബർ 2 നു എന്തുകൊണ്ട് സീറോ മലബാർ സഭയിൽ ആചരിക്കുന്നു ആരാധനയും അനുഭവങ്ങളും സീറോ മലബാർ സിനഡ്‌ പിതാക്കന്മാര്‍ക്കു വിന്‍സെന്‍ഷ്യന്‍ ധ്യാനഗുരുവിന്‍റെ നിവേദനം ദയറാ പഠനങ്ങളിലെ അബദ്ധ സിദ്ധാന്തങ്ങൾ ഗാസയിലേക്ക് സാന്ത്വനവുമായി ജെറുസലേം ലത്തീന്‍ പാത്രിയാര്‍ക്കീസ്! സീറോമലബാർ ലിറ്റർജി തീരുമാനത്തിൽ വത്തിക്കാൻ ക്രിയാത്മകമായി ഇടപെടുന്നു

ആരാധനയും അനുഭവങ്ങളും

ആരാധനാ രീതികളോടു സാധാരണക്കാരായ സഭാംഗങ്ങളുടെ പ്രതികരണം എന്താണെന്നും അവർക്കു ലഭിക്കുന്ന വൈകാരികമായ അനുഭവങ്ങളെക്കുറി ച്ചു പഠിക്കുവാനും ആധികാരികമായി ആരും തയ്യാറാകുന്നില്ല*. ഒറ്റപ്പെട്ടതെങ്കിലും അവസരമുണ്ടായാൽ കൂട്ടത്തോടെ രേഖപ്പെടുത്താൻ വിശ്വാസികൾ തയ്യാറാകുന്ന ചില അഭിപ്രായങ്ങളാണ്‌ ഈ ലേഖനത്തിലൂടെ അവതരിപ്പി ക്കുന്നത്‌.

കോട്ടയം : സെമിനാറുകളിലും ധ്യാനങ്ങളിലും കേൾക്കുന്ന പുതിയ പദപ്രയോഗങ്ങൾ ചിന്താക്കുഴപ്പം സൃഷ്ടിക്കുന്നു. കുർബാനയിലെ ഉത്ഥാനാനുഭവം, ആരാ ധനയിലെ റൂഹാനുഭവം, പൌരസ്ത്യ ആരാധനയിലെ മിശിഹാനുഭവം-ഈ  അനുഭവങ്ങൾ എന്തൊക്കെയെന്നും ഇവയുടെ സവിശേഷതകൾ എന്തെന്നും മനസ്സിലാകുന്നില്ല. ആരാധനക്രമം പരിപൂർണ്ണമായി പൌരസ്ത്യ പാരമ്പരൃതനിമയിലായിരിക്കണം എന്നു വീറോടെ വാദിക്കുന്ന ചില രൂപതാകേന്ദ്രങ്ങളിലാണു ചിന്താക്കുഴപ്പം സൃഷ്ടിക്കുന്ന പദപ്രയോഗങ്ങൾ അധികവും കേൾക്കുന്നത്‌. എന്നാൽ, ഈ കേന്ദ്രങ്ങളിൽ ഇപ്പോൾ *നടപ്പാക്കി വരുന്ന ആരാധനാ രീതികളോടു സാധാരണക്കാരായ സഭാംഗങ്ങളുടെ പ്രതികരണം എന്താണെന്നും അവർക്കു ലഭിക്കുന്ന വൈകാരികമായ അനുഭവങ്ങളെക്കുറി ച്ചു പഠിക്കുവാനും ആധികാരികമായി ആരും തയ്യാറാകുന്നില്ല*. ഒറ്റപ്പെട്ടതെങ്കിലും അവസരമുണ്ടായാൽ കൂട്ടത്തോടെ രേഖപ്പെടുത്താൻ വിശ്വാസികൾ തയ്യാറാകുന്ന ചില അഭിപ്രായങ്ങളാണ്‌ ഈ ലേഖനത്തിലൂടെ അവതരിപ്പി ക്കുന്നത്‌.

 
 തൃശൂർ സ്വദേശിയായ ഒരു മാന്യവ്യക്തി വർഷങ്ങളായി ബിസിനസ്സ്‌ കാര്യങ്ങൾക്കായി എൻറെ ഇടവകയായ കുടമാളൂരിൽ  കുടുംബസമേതം താമസിക്കുന്നു. അടുത്തയിടെയാണ്‌ അദ്ദേഹം ഇടവകയിൽ അംഗമായത്‌. ഒരു വിവാഹച്ചടങ്ങിൽ വച്ചുകണ്ടുമുട്ടിയപ്പോൾ ഞാൻ കുശലം ചോദിച്ചു
 “ഇടവകാംഗമായിട്ടും ഞായറാഴ്ചകളിൽ പള്ളിയിൽ കാണാറില്ലല്ലോ?”
അദ്ദേഹം അല്പം സമയമെടുത്തു വിശദീകരിച്ച കാര്യങ്ങൾ ആരാധന ക്രമപരിഷ്കർത്താക്കൾ ശ്രദ്ധിക്കേണ്ടവതന്നെയാണ്‌.
*“പള്ളിയിൽ വരുന്നതും കുർബാനയിൽ സംബന്ധിക്കുന്നതും മനസ്സിനു സമാധാനവും സംതൃപ്തിയും കൂടി ലക്ഷ്യമാക്കിയാണ്‌. അതൊന്നും ഇവി ടെനിന്നു ലഭിക്കുന്നില്ല. കുറെ ഏറെ സമയം നിന്ന നില്പിൽ നില്ക്കാമെന്ന ല്ലാതെ ഒരു അനുഭവവും കിട്ടുന്നില്ല. നീണ്ടു പോകുന്ന കുറെ പ്രാർത്ഥനകൾ അച്ചൻ ചൊല്ലുന്നു. പുറംതിരിഞ്ഞുള്ള കർമ്മമായതുകൊണ്ട്‌ അച്ചനെപോലും ശ്രദ്ധിക്കാൻ തോന്നുന്നില്ല. ഒരു ഭക്തിവിചാരവും ഉണ്ടാകുന്നില്ല*. അതുകൊണ്ട് ശനിയാഴ്ച വൈകുന്നേരം കൂടുംബസമേതം തൃശൂർക്കു പോകുന്നു  ഞായറാഴ്ച കുർബാന  കഴിഞ്ഞു മടങ്ങും. എന്തായാലും ഇവിടത്തെക്കാൾ വളരെ സംതൃപ്തി ഉളവാക്കുന്ന കുർബാനയാണ് അവിടെ. തൃശൂർ  പോകാത്ത ഞായറാഴ്ചകളിൽ കോട്ടയത്ത് ലത്തീൻ  പള്ളിയിൽ പോകുന്നു. ഈ വ്യക്തിയെ പോലുള്ളവർക്കു മിശിഹാനുഭവവും റൂഹാനുഭവവും ഇല്ലെന്ന് കുറ്റപ്പെടുത്തുന്നവർ കാണും. എന്തായാലും ഇന്നു പലരുടെയും യഥാർത്ഥ  അനുഭവം ഇതാണ്. 
 
യൂണിവേഴ്സിറ്റി പ്രൊഫസറായ ഒരു യുവാവ് എറണാകുളം രൂപതാഗമാണ്. ഒരാവശ്യം പ്രമാണിച്ച് അദ്ദേഹം നാഗർകോവിലിൽ ഏതാനും ദിവസ ങ്ങൾ ചെലവഴിച്ചു. ഞായറാഴ്ച കുർബാനയിൽ സംബന്ധിച്ചതു പുതുതായി രൂപംകൊണ്ട തക്കല രൂപതയിലെ ഒരു പ്രധാന ഇടവക ദേവാലയത്തിലായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്; -- *“വല്ലാത്ത അനുഭവം. രണ്ടു മണിക്കൂറോളം എടുത്തു കുർബാനയ്ക്ക്. ഇത്രയും സമയം നിന്നനില്പിൽ നിക്കേണ്ടിവന്നു. എറണാകുളത്തു കേൾക്കാത്ത പല പ്രാർത്ഥനകളും അവിടെ കേട്ടു. പലതും മൂന്നു പ്രാവശ്യം ആവർത്തിച്ചിരുന്നു*. അടുത്ത പ്രാവശ്യം പോകുമ്പോൾ ലത്തീൻ പള്ളിയിലേ പോകൂ.
- കോട്ടയം രൂപതാംഗവും പൊതുപ്രവർത്തകനുമായ ഒരു റിട്ടയേർഡ് ഹെഡ്മാസ്ട്ട്ർ തിരുവനന്തപുരത്തു ലൂർദു ഫൊറോനാ ദേവാലയത്തിൽ പോയ കാര്യം വിവരിച്ചു.
- *“മദ്ബഹായിലേക്കു നോക്കിയാൽ ഭീമാകാരമായ ഒരു മാർത്തോമ്മാ കുരിശ്. ചുറ്റും നോക്കിയപ്പോൾ വലതുഭാഗത്തെ ഭിത്തിയിൽ ഒരു ചെറിയ കൂശിതരൂപം കണ്ടു. സകാരിയാകട്ടെ ഇടതുവശത്തായി സ്ഥാപിച്ചിരിക്കു ന്നു. ആരും കാണാത്തവിധം അതു വിരിയിട്ടു മറച്ചിരിക്കുകയാണ്. ഒരു ക ത്തോലിക്കാ ദേവാലയമാണോ എന്നു പോലും സംശയം തോന്നിക്കുന്ന സജ്ജീകരണങ്ങൾ*, ഇനി തിരുവനന്തപുരത്തു പോകുമ്പോൾ പാളയം പള്ളി യിൽ മാത്രം പോകും.” - 
 
വടക്കേ ഇന്ത്യയിലെ മിഷൻ രംഗത്തു സേവനം ചെയ്യുന്ന രണ്ടു കന്യാസ്തീകൾ എല്ലാവർഷവും വലിയ അവധിക്കാലത്തു നാട്ടിൽ വരും. ദൈവിവിളിയുള്ള പെൺകുട്ടികളെ തങ്ങളുടെ കോൺഗ്രിഗേഷനിലേക്കു ക്ഷണിക്കുവാൻ കൂടിയാണു വരുന്നത്. പള്ളിയിൽ നിന്നു വരുമ്പോൾ അവരുമായി അല്പം സംസാരിച്ചു. അവരുടെ അനുഭവം ഇതാണ്:
- “വർഷത്തിലൊരിക്കൽ നാട്ടിൽ വരുന്നതും രണ്ടാഴ്ചയോളം ഇവിടെ കഴിയുന്നതും സന്തോഷം തന്നെ. പക്ഷേ, *ഇവിടെ ദിവ്യബലിയിൽ സംബന്ധി ക്കുമ്പോൾ ഏറെ ദുഃഖമാണു തോന്നുന്നത്*. - ഞാൻ ചോദിച്ചു, "ദിവ്യബലിയിൽ സംബന്ധിക്കുമ്പോൾ ദുഖമാണോ ഉണ്ടാവുക? സമാധാനവും സംതൃപ്തിയുമല്ലേ ലഭിക്കേണ്ടത്‌?” 
 
 "ശരിതന്നെ. ഇവിടെ *ഇപ്പോഴുള്ള ആരാധനാരീതികളുമായി പൊരുത്തപ്പെടാൻ ആകുന്നില്ല. ഞങ്ങൾ ഹിന്ദിയിലും ബംഗാളിയിലും നടത്തുന്ന
കുർബാനയിൽ സംബന്ധിക്കുന്നു. എങ്കിലും അവ വളരെ ഭക്തിനിർഭരമാണ്‌. ജനാഭിമുഖമായ കുർബാനയും പ്രത്യേകാവസരങ്ങളിൽ ജനങ്ങളുടെ കാഴ്ച അർപ്പണവും എത്ര അർത്ഥവത്തും ചൈതന്യപൂർണ്ണവുമാണ്‌ കൂദാശാവചനങ്ങളുടെ ഉച്ചാരണവും അതിനു ശേഷം തിരുവോസ്തി ഉയർത്തുമ്പോഴുള്ള ആരാധനയും എത്ര മനോഹരമാണ്‌! ഇവിടെയാകട്ടെ എല്ലാം ഒരു ചടങ്ങു മാത്രം.”*
 
 ഈ കന്യാസ്ത്രീകൾ  *ജന്മംകൊണ്ട്‌ സീറോ-മലബാർ സഭാംഗങ്ങൾ ആയിരുന്നിട്ടും അവർ ഇപ്പോൾ പരിചയിക്കപ്പെട്ടിരുക്കുന്ന ലത്തീൻ ആരധനാരീതികൾ ഇഷ്ടപ്പെട്ടു കഴിഞ്ഞു. അതു ലളിതവും മനോഹരവുമാണെ ന്നു സ്വന്തംനാട്ടിൽ വന്നപ്പോൾ ഉറക്കെ പ്രസ്താവിക്കുകയും ചെയ്യുന്നു*.
                           
കുർബാന്ക്രമത്തെക്കുറിച്ച്‌ അഭിപ്രായപ്പെടുവാൻ അലൽമായർക്ക്‌ അവകാശമില്ലെന്നാണല്ലോ കുറെ പണ്ഡിതന്മാരുടെ വാദം. പാലം പണിയുമ്പോൾ എൻജിനീയർമാരോടു മാത്രം ചോദിച്ചാൽ മതി എന്നൊരു ന്യായവും ചിലർ പറയാറുണ്ട്‌. പാലം ഉപയോഗിക്കുന്നത്‌ എൻജിനീയർ മാത്രമല്ല, പ്രധാന മായും യാത്ര ചെയുന്ന നാട്ടുകാരാണ്‌. അവരുടെ യാത്രോദ്ദേശൃത്തിനായി ട്ടാണു പാലം നിർമ്മിക്കുന്നത്‌. ഇനി വലിയ സിനഡു സമ്മേളിക്കുമ്പോൾ രൂപതകളിൽ നിന്ന്‌ അല്മായ പ്രതിനിധികളെയും ക്ഷണിച്ചേക്കും. പക്ഷേ, “*രൂപതാദ്ധ്യക്ഷൻറെ ആശയങ്ങളെ പിന്താങ്ങുന്നവർക്കു മാത്രമായിരിക്കും അഭിപ്രായം പറയുവാൻ അവകാശം ലഭിക്കുക. വിശ്വാസികൾക്കു നെടുവീർപ്പുകളുമായി തുടരാം. സ്വന്തം ആരാധന്ക്രമത്തെക്കുറിച്ചു സഭാംഗങ്ങളുടെ വീക്ഷണം എന്താണെന്ന്‌ സിനഡു പിതാക്കന്മാർ പഠിക്കുവാൻ തയ്യാറായിരുന്നെങ്കിൽ?*
 
 

Author : ജയിംസ്‌ ഐസക്ക്‌, കുടമാളൂർ

Related posts