Breaking News
ദയറാ പഠനങ്ങളിലെ അബദ്ധ സിദ്ധാന്തങ്ങൾ സകല മരിച്ചവരുടെയും ഓർമ്മ നവംബർ 2 നു എന്തുകൊണ്ട് സീറോ മലബാർ സഭയിൽ ആചരിക്കുന്നു എറണാകുളം അങ്കമാലി അതിരൂപതയെ സ്വതന്ത്രകത്തോലിക്ക സഭയായി ഉയർത്തണമെന്ന് വൈദികയോഗം മാർപ്പാപ്പയെയും ചതിച്ച് കൽദായലോബി സീറോ മലബാർ സിനഡ്‌ പിതാക്കന്മാര്‍ക്കു വിന്‍സെന്‍ഷ്യന്‍ ധ്യാനഗുരുവിന്‍റെ നിവേദനം സീറോമലബാർ ലിറ്റർജി തീരുമാനത്തിൽ വത്തിക്കാൻ ക്രിയാത്മകമായി ഇടപെടുന്നു ഗാസയിലേക്ക് സാന്ത്വനവുമായി ജെറുസലേം ലത്തീന്‍ പാത്രിയാര്‍ക്കീസ്! ദൈവം നിശബ്ദ സാക്ഷിയല്ല എറണാകുളം പിടിക്കാൻ കേരള സഭയ്ക്ക് തീയിടുന്ന തട്ടിൽ ശ്രേഷ്ഠമെത്രാപ്പോലീത്ത ആരാധനയും അനുഭവങ്ങളും എറണാകുളം അങ്കമാലി അതിരൂപത സ്വന്തന്ത്രമാകണം ഇരിഞ്ഞാലക്കുട രൂപതക്ക് ആവശ്യം ജനാഭിമുഖ കുർബാന മാത്രം : ഇരിഞ്ഞാലക്കുട രൂപത വൈദികർ ജനാഭിമുഖ കുർബ്ബാന അനുവദിക്കണം; എറണാകുളം ബിഷപ്പ് ഹൗസിനു മുന്നിൽ വിശ്വാസികളുടെ ധർണ്ണ രണ്ടാം വത്തിക്കാൻ കൗൺസിലും സീറോ മലബാർ സിനഡും അനുസരണവും

ജനാഭിമുഖ കുർബ്ബാന അനുവദിക്കണം; എറണാകുളം ബിഷപ്പ് ഹൗസിനു മുന്നിൽ വിശ്വാസികളുടെ ധർണ്ണ

സീറോ മലബാര്‍ സഭയില്‍ കുര്‍ബാന അര്‍പ്പണ രീതിയില്‍ ഐകരൂപ്യം കൊണ്ടുവരാനുള്ള ഉദ്യമത്തില്‍ നിന്നും മെത്രാന്‍ സിനഡ് പിന്മാറണമെന്നാവശ്യപ്പെട്ട് വിവിധ ഫൊറോനകളില്‍ നിന്നുള്ള വിശ്വാസികളുടെ പ്രതിനിധികള്‍ എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ഹൗസ് ഉപരോധിച്ചത്

കൊച്ചി: ജനാഭിമുഖ കുർബ്ബാനയ്ക്ക് പകരം സീറോ മലബാർ സഭയിൽ കുർബാന അർപ്പണ രീതിയിൽ ഐകരൂപ്യം കൊണ്ടുവരാനുള്ള ഉദ്യമത്തിൽ നിന്നും മെത്രാൻ സിനഡ് പിന്മാറണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ബിഷപ്പ് ഹൗസ് ഉപരോധിച്ചു.ഐകരൂപ്യത്തിന്റെ പേരിൽ നടപ്പാക്കാൻ നോക്കുന്ന ഏകാധിപത്യത്തെ സ്വീകരിക്കില്ല എന്ന് പറഞ്ഞായിരുന്നു എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവിധ ഫൊറോനകളിൽ നിന്ന് വിശ്വാസികളുടെ പ്രതിനിധികൾ എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ഹൗസ് ഉപരോധിച്ചത്.
 
കഴിഞ്ഞ 50 വർഷങ്ങളായി ജനാഭിമുഖ കുർബാന ചൊല്ലി ശീലിച്ച ഞങ്ങൾക്ക് മറ്റൊരു രീതിയിലുള്ള കുർബാന സ്വീകാര്യമല്ല. സീറോമലബാർ സഭാ സിനഡ് രണ്ടാം വത്തിക്കാൻ കൗൺസിലിൻറെ ആരാധനക്രമ ചൈതന്യത്തിനെതിരെയും ഐക്യത്തിനുവേണ്ടിയുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനത്തിനെതിരെയും തീരുമാനമെടുക്കുന്നത് നിർത്തിവയ്ക്കണം. എറണാകുളം-അങ്കമാലി അതിരൂപതയിലെ 16 ഫൊറോനകളിലെ ഒട്ടു മിക്ക പളളികകളിലെയും പാരീഷ് കൗൺസിൽ യോഗങ്ങൾ ജനാഭിമുഖ കുർബാനയല്ലാതെ മറ്റൊരു രീതിയും സ്വീകരിക്കില്ല എന്നു പ്രമേയം പസ്സാക്കിയിട്ടുണ്ട്. 
 
പുർണമായും ജനാഭിമുഖ കുർബാന ചെലല്ലാൻ ഞങ്ങളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങളുടെ രൂപതയിലെ 466 ഓളം വൈദികരും പതിനായിരിക്കണക്കിനു അല്മായരും സിനഡ് പിതാക്കന്മാർക്കും വത്തിക്കാനും നിവേദനങ്ങൾ നല്കിയിട്ടുള്ളതാണ്. അതിനു വിരുദ്ധമായതൊന്നും ഇവിടെ ജനങ്ങളോ വൈദികരോ സ്വീകരിക്കുകയില്ല. അതിനാൽ കുർബാന അർപ്പണ രീതിയിൽ ഐകരൂപ്യം കൊണ്ടുവരാനുള്ള ഉദ്യമത്തിൽ നിന്നും സിനഡ് പിതാക്കന്മാർ പിന്മാറണം എന്നാണ് ഞങ്ങൾക്കു പറയാനുള്ളത്.
 
ഐകരൂപ്യം അടിച്ചേല്പ്പിക്കാൻ ശ്രമിച്ചാൽ ഞങ്ങളെ അനുസരണക്കേടിൻറെ പാതിയിലേക്കായിരിക്കും പിതാക്കന്മാർ തള്ളിവിടുന്നത്. അതിൻറെ പൂർണമായ ഉത്തരവാദിത്തം ഇപ്പോഴത്തെ മേജർ ആർച്ചുബിഷപ്പിനും സിനഡ് പിതാക്കന്മാർക്കും പൗരസ്ത്യ തിരുസംഘത്തിനുമായിരിക്കും. 
 
1999-ലെ ലിറ്റർജിയുടെ നവീകിരച്ച ടെക്സ്റ്റ് സ്വീകരിക്കുന്നതിൽ ഞങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല. അതു വേണ്ടത്ര ചർച്ചയ്ക്കു ശേഷമുള്ള തീരുമാനമാണ്. പക്ഷേ കുർബാനയർപ്പണ രീതിയെക്കുറിച്ച് എങ്ങും ചർച്ച ചെയ്യാതെ മാർപാപ്പയുടെ പേരിൽ സംഘടിപ്പിച്ച ഒരാഹ്വാനത്തിൻറെ മറപിടിച്ച് വിശ്വാസികളുടെ അഭിപ്രായങ്ങൾ മാനിക്കാതെ ഈ കാര്യത്തിൽ തീരുമാനമെടുക്കരുത്. അത് മെത്രന്മാരും വൈദികരും വിശ്വാസികളും തമ്മിലുള്ള ഐക്യത്തെ തകർക്കാനിടവരും. 
 
2021 ആഗസ്റ്റ് 17-ാം തീയതി ഈ സിനഡിൻറെ തുടക്കത്തിൽ നല്കിയ ആമുഖപ്രഭാ ഷണത്തിൽ ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി പറഞ്ഞു, "നിങ്ങളുടെ സഭയിലെ ഇന്നത്തെ അവസ്ഥയിൽ പരിശുദ്ധ പിതാവിൻറെ ആഗ്രഹപ്രകാരമുള്ള 'ഒരേ രീതിയിലുള്ള കുർബാനയർപ്പണ രിതീയുടെ പെട്ടന്നുള്ള നടപ്പാക്കൽ' വിഭാഗിയത ഉണ്ടാക്കനല്ല ഐക്യത്തിനുവേണ്ടിയുള്ള ആഹ്വാനമാണ്. അതു സന്ദർഭോചിതമാക്കണം (CONTEXTUALISATION).  സിനഡ് വളരെ വിവേകത്തോടെയും അവധാനതയോടും കൂടി ഓരോ സാഹചര്യത്തെയും വിലയിരുത്തിവേണം അതു തീരൂമാനിക്കാനെന്നാണ്".
 
ഇനി സിനഡ് ഐകരൂപ്യം അടിച്ചേല്പിക്കുകയാണെങ്കിൽ ഞങ്ങളുടെ അതിരൂപതയ്ക്ക് കാനോനിക നിയമം 1538 പ്രകാരം പ്രത്യേക സാഹചര്യത്തിൽ പൊതുനിയമത്തിൽ നിന്നുള്ള ഒഴിവ് അഭിവന്ദ്യ ആൻറണി കരിയിൽ പിതാവ് അതിരൂപതയ്ക്കായ് വാങ്ങിത്തരേണ്ടിവരും. ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകളിൽ തന്നെ ഐകരൂപ്യത്തിൻറെ ഏകാധിപത്യത്തെ ഞങ്ങൾ  ഒരുകാലത്തും സ്വീകിരിക്കുകയില്ല എന്ന കാര്യം പിതാക്കന്മാരെ ഓർമപ്പെടുത്തുന്നു. 
 
പ്രതിഷേധത്തിന്  പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി പി പി ജെറാർദ്,  അഡ്വ. ബിനു ജോൺ, എന്നിവര്‍ നേതൃത്വം നല്‍കി . വിവിധ ഇടവകകളില്‍ നിന്നും എന്നും എത്തിയ നൂറു കണക്കിന് വിശ്വാസി പ്രതിനിധികള്‍ കൊവിട് നിയമങ്ങള്‍ പാലിച്ചു സംഗമത്തില്‍ പങ്കെടുത്തു.

Author : k m

Related posts