- Home
- CHURCH
ഇരിഞ്ഞാലക്കുട രൂപതക്ക് ആവശ്യം ജനാഭിമുഖ കുർബാന മാത്രം : ഇരിഞ്ഞാലക്കുട രൂപത വൈദികർ
130 ഓളം വൈദികർ ഇരിഞ്ഞാലക്കുട രൂപതയിൽ ജനാഭിമുഖ കുർബാന നടപ്പിലാക്കണമെന്ന് അവശ്യപെട്ട് സിറില്‍ വാസിലിനെ കണ്ടു
കൊച്ചി : ഇരിഞ്ഞാലക്കുട രൂപതയിലെ 130 ഓളം വൈദികർ തങ്ങളുടെ രൂപതയിൽ ജനാഭിമുഖ കുർബാന നടപ്പിലാക്കണമെന്ന ആവശ്യവുമായി അപ്പസ്തോലിക്കു ഡെലഗേറ്റ് സിറിൽ വാസലിൽ പിതാവിനെ ആഗസ്ത് 14 വൈകിട്ട് 5 മണിക്ക് സന്ദർശിച്ചു. ജനാഭിമുഖ കുർബാനയോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് വൈദീകർ ഒപ്പിട്ട നിവേദനം സമർപ്പിച്ചു. ഏകീകൃത കുർബാന നിർബന്ധമായി അടിച്ചേൽപ്പിച്ച ഒന്നാണെന്നും സിനട് കുർബാന തുടങ്ങിയ അന്നുമുതൽ രൂപതയിൽ പ്രശ്നങ്ങൾ തുടങ്ങി എന്നും അതുകൊണ്ടുതന്നെ കുർബാന, വിഭജനത്തിന് കാരണമായെന്നും വൈദികർ പറഞ്ഞു.. രൂപത വൈദിക കൂട്ടായ്മ തകർക്കപ്പെട്ടു. രൂപത അധികാരികളുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. പലയിടവകകളും വിശുദ്ധ കുർബാന അർപ്പണം പലരീതിയിൽ ആയി. നിയമനുസൃതമല്ലാത്ത മാർഗ്ഗങ്ങളിലൂടെ സിനട് നിർബന്ധം ആയി അടിചേൽപ്പിച്ച ഈ കുർബാന രൂപതയെ താറുമാറാക്കി എന്ന് വൈദികർ അഭിപ്രായപ്പെട്ടു. ഇരിഞ്ഞാലക്കുട രൂപതയിലെ ഭൂരിഭാഗം വൈദികർക്കും അൽമായ വിശ്വാസികൾക്കും ജനാഭിമുഖ കുര്‍ബാനയോട് തന്നെയാണ് ഇപ്പോഴും താല്പര്യം. 60 വർഷമായി ചൊല്ലിയിരുന്ന ജനാഭി മുഖ കുർബാന മാറ്റാൻ തക്കതായ കാരണങ്ങൾ പറയാതെ കേവലം ഐക്യത്തിന്റെ പേര് പറഞ്ഞ് സഭയിൽ അനൈഖ്യം ഉണ്ടാക്കുകയാണ് ചെയ്തതെന്ന് വൈദികർ അഭിപ്രായപ്പെട്ടു. രക്ഷാധികാരി ഫാദർ ജോൺ കവലക്കാട്, പ്രസിഡന്റ് ഫാദർ ജോർജ് മംഗലൻ,സെക്രട്ടറി ഫാദർ സനീഷ് തെക്കേത്തല എന്നിവർ സംസാരിച്ചു
23-Apr-2024
22-Mar-2023
19-Apr-2024
17-Feb-2023
21-Jan-2022
03-Jan-2024
Please login to leave a comment. click here to Login