Breaking News
സീറോമലബാർ ലിറ്റർജി തീരുമാനത്തിൽ വത്തിക്കാൻ ക്രിയാത്മകമായി ഇടപെടുന്നു ദയറാ പഠനങ്ങളിലെ അബദ്ധ സിദ്ധാന്തങ്ങൾ ഗാസയിലേക്ക് സാന്ത്വനവുമായി ജെറുസലേം ലത്തീന്‍ പാത്രിയാര്‍ക്കീസ്! എറണാകുളം അങ്കമാലി അതിരൂപത സ്വന്തന്ത്രമാകണം രണ്ടാം വത്തിക്കാൻ കൗൺസിലും സീറോ മലബാർ സിനഡും അനുസരണവും സകല മരിച്ചവരുടെയും ഓർമ്മ നവംബർ 2 നു എന്തുകൊണ്ട് സീറോ മലബാർ സഭയിൽ ആചരിക്കുന്നു ദൈവം നിശബ്ദ സാക്ഷിയല്ല ഇരിഞ്ഞാലക്കുട രൂപതക്ക് ആവശ്യം ജനാഭിമുഖ കുർബാന മാത്രം : ഇരിഞ്ഞാലക്കുട രൂപത വൈദികർ എറണാകുളം അങ്കമാലി അതിരൂപതയെ സ്വതന്ത്രകത്തോലിക്ക സഭയായി ഉയർത്തണമെന്ന് വൈദികയോഗം സീറോ മലബാർ സിനഡ്‌ പിതാക്കന്മാര്‍ക്കു വിന്‍സെന്‍ഷ്യന്‍ ധ്യാനഗുരുവിന്‍റെ നിവേദനം മാർപ്പാപ്പയെയും ചതിച്ച് കൽദായലോബി ജനാഭിമുഖ കുർബ്ബാന അനുവദിക്കണം; എറണാകുളം ബിഷപ്പ് ഹൗസിനു മുന്നിൽ വിശ്വാസികളുടെ ധർണ്ണ ആരാധനയും അനുഭവങ്ങളും എറണാകുളം പിടിക്കാൻ കേരള സഭയ്ക്ക് തീയിടുന്ന തട്ടിൽ ശ്രേഷ്ഠമെത്രാപ്പോലീത്ത

ദയറാ പഠനങ്ങളിലെ അബദ്ധ സിദ്ധാന്തങ്ങൾ

സോഷ്യൽ മീഡിയയുടെ ആവിർഭാവത്തോടെ ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി രൂപതകളുടെ കീഴിൽ ചില പുതിയ ദയറകൾ നിലവിൽ വരുകയും ഒരുപറ്റം യുവാക്കൾ അവയുടെ പഠനത്തിന്റെ സ്വാധീനത്തിൽ എത്തുകയും ചെയ്തു. സഭയിൽ പഠിപ്പിച്ചത് മുഴുവൻ മനിക്കേയൻ-നെസ്തോറിയൻ പാഷാണ്ഡതകളായിരുന്നു. ആ പഠനങ്ങൾ ഇപ്പോൾ യുവാക്കൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നു.

ദയറാ പഠനങ്ങളിലെ അബദ്ധ സിദ്ധാന്തങ്ങൾ 
 
സോഷ്യൽ മീഡിയയുടെ ആവിർഭാവത്തോടെ ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി രൂപതകളുടെ കീഴിൽ ചില പുതിയ ദയറകൾ നിലവിൽ വരുകയും ഒരുപറ്റം യുവാക്കൾ അവയുടെ പഠനത്തിന്റെ സ്വാധീനത്തിൽ എത്തുകയും ചെയ്തു. ചങ്ങനാശ്ശേരിയിലെ മാർത്തോമ്മാ വിദ്യാനികേതനും കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള നല്ലതണ്ണിയിലെ  നസ്രാണി റിസർച് സെന്ററുമാണ് അവയിൽ മുന്നിട്ടു നിൽക്കുന്നത്. 1985 ൽ പൗവത്തിൽ മെത്രാപോലീത്ത ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷൻ ആയതിന് ശേഷമാണ് സീറോമലബാർ സഭയിൽ ആരാധനക്രമം സംബന്ധിച്ചുള്ള പാഷാണ്ഡതകൾക്ക് തുടക്കമാകുന്നത്. വടവാതൂർ സെമിനാരി പ്രൊഫസറായിരുന്ന തോമസ് മണ്ണൂരാംപറമ്പിൽ പിന്നീട് സഭയിൽ പഠിപ്പിച്ചത് മുഴുവൻ മനിക്കേയൻ-നെസ്തോറിയൻ പാഷാണ്ഡതകളായിരുന്നു. ആ പഠനങ്ങൾ ഇപ്പോൾ യുവാക്കൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നു. അതിൽ പലതും.  
 
 സീറോ മലബാർ സഭയെക്കുറിച്ചും സാർവത്രിക (കത്തോലിക്കാ) സഭയെക്കുറിച്ചുമുള്ള   അറിവില്ലായ്‍മയാണ് ഈ അബദ്ധ പ്രചാരണങ്ങളുടെ മുഖമുദ്ര. കത്തോലിക്കാ കൂട്ടായ്മായിലെ ഏറ്റവും വലിയ വ്യക്തിസഭയാണ് ലത്തീൻ സഭ, ദയറാ പഠനങ്ങളുടെ അവകാശവാദം പോലെ ആ സഭയുടെ മാത്രം പാത്രിയർക്കീസല്ല മാർപ്പാപ്പ. 
 
അതു വ്യക്തമാക്കാം.  
 
 മാർപാപ്പ ഉൾപ്പെടെ കത്തോലിക്കാ സഭയിൽ നിലവിൽ 7 സഭകള്‍ക്ക്   പാത്രിയർക്കേറ്റുകളുണ്ട്, റോം (ലത്തീൻ) , അലക്‌സാൻഡ്രിയയിലെ കോപ്റ്റിക് പാത്രിയർക്കേറ്റ്, അന്ത്യോക്യയിലെ മാറോനൈറ്റ് പാത്രിയർക്കേറ്റ്, അന്ത്യോക്യയിലെ ഗ്രീക്ക് മെല്ക്കൈറ്റ് പാത്രിയർക്കേറ്റ് , അന്ത്യോക്യയിലെ സുറിയാനി കത്തോലിക്കാ പാര്ത്രിയാർക്കേറ്റ് . ബാഗ്ദാദിലെ കൽദായ കത്തോലിക്കാ പാത്രിയർക്കേറ്റ്, അർമേനിയൻ കത്തോലിക്കാ സഭയുടെ പാത്രിയർക്കേറ്റ് എന്നിവയാണവ 
 
മേജർ ആർച്ചുബിഷപ്പ് പാത്രിയാർക്കീസല്ല, അതുകൊണ്ടാണ് നമ്മുടെ കുർബാനയിൽ പാത്രിയർക്കീസുമാരും മേജർ ആർച്ചുബിഷപ്പുമാരും, മെത്രാന്മാരും എന്നു തുടങ്ങുന്ന അർത്ഥനയുള്ളത്. സീറോ മലബാർ സഭ സിനഡൽ സഭ ആകുമ്പോഴും സഭയുടെ തലവൻ മാർപ്പാപ്പയാണ്. അതായത് ആരാധനക്രമം സംബന്ധിച്ചുള്ളതും മെത്രാന്മാരുടെ നിയമനം സംബന്ധിച്ചുള്ളതുമായ അന്തിമ വാക്ക് മാർപാപ്പയുടേതാണ്. അതായത് സീറോമലബാർ സഭയ്ക്കും മറ്റ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ സഭകൾക്കും പാത്രിയാർക്കീസ് മാർപാപ്പ മാത്രമാണ്.
 
കർദ്ദിനാൾ ആലഞ്ചേരിയുടെ മേജർ ആർച്ചുബിഷപ്പ് സ്ഥാനത്തുനിന്നുള്ള രാജിക്ക് ശേഷം  സീറോ മലബാർ സഭയുടെ ഭരണക്രമം ഇപ്രകാരമാണ്,
 
 മാർപാപ്പയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ  എറണാകുളം -അങ്കമാലി അതിരൂപതക്ക് തനിയെ സെഡേ  പ്ലീനി ഭരണത്തിൽ മാർ സിറിൽ വാസലും, മാർപാപ്പ നിയമിച്ച അഡ്മിനിസ്ട്രേറ്റർ മാർ ബോസ്‌കോ പുത്തൂരും ദൈനംദിന ഭരണത്തിൽ ഈ അതിരൂപതയെ ഭരിക്കുന്നു 
 
ഇതു കൂടാതെ സീറോ മലബാര്‍ സഭയിലെ മറ്റു രൂപതകള്‍ക്ക് മാര്‍പാപ്പയുടെ കീഴില്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് അധ്യക്ഷനായി സിനഡും പ്രവര്‍ത്തിക്കുന്നു.
 
അതായത് ഇപ്പോൾ സീറോ മലബാർ സിനഡിന്റെ നേരിട്ടുള്ള ഭരണത്തിൻ കീഴിലല്ല എറണാകുളം -അങ്കമാലി അതിരൂപത എന്ന് വ്യക്തം.
 
അതുകൊണ്ടുതന്നെ തത്കാലം എറണാകുളം -അങ്കമാലി അതിരൂപത സിനഡിനോ മേജർ ആർച്ചുബിഷപ്പ് റാഫേൽ തട്ടിലിനോ കീഴിലല്ല,അതിനാൽ തന്നെ 49 മെത്രാന്മാർ ഒപ്പിട്ട സിനഡിന്റെ കത്ത് എറണാകുളം -അങ്കമാലി അതിരൂപതയ്ക്ക് മേൽ നൈയാമികമായ യാതൊരു വിലയുമുള്ളതല്ല. സാധാരണ വിശ്വാസിയെ ഭയപ്പെടുത്താനുള്ള ഒരു ഇണ്ടാസ് മാത്രമാണത്.
 
നസ്രാണി ദയറകൾ പടച്ചുവിടുന്ന കുറിപ്പുകളിൽ  സീറോമലബാർ സഭയെ സംബന്ധിച്ചുള്ള എഴുത്തുകൾ  അബദ്ധ സിദ്ധാന്തങ്ങൾ തന്നെ, 1999 വരെ സീറോ മലബാർ സഭയിൽ പൂർണ്ണ അൾത്താരാഭിമുഖം (ad orientem ) ആയിരുന്നു ദിവ്യബലി എന്നതാണ്  ഒരു കല്ലുവച്ച നുണ. ചങ്ങനാശ്ശേരി അതിരൂപതയിലെ നെടുംകുന്നം ഫൊറോനയിലെ നെടുമണ്ണിയാണ് എന്റെ മാതൃ ഇടവക.1976 മുതൽ 1987 വരെ ഞാൻ ആ ഇടവക ദൈവാലയത്തിലെ അൾത്താര ബാലനും 1981 മുതൽ 1987 വരെ മതാധ്യാപകനും ആയിരുന്നു. അന്നൊന്നും പൗവത്തിൽ തിരുമേനി തൊടുത്തുവിട്ട മനിക്കേയൻ -നെസ്തോറിയൻ -കൽദായ ശീശ്മ  ഈ സഭയെ തീണ്ടിയിട്ടില്ല. മനിക്കേയൻ  കുരിശ് ചങ്ങനാശ്ശേരിയിലെ ചില പള്ളികളിൽ കയറുന്നതുപോലും 1989 ൽ മാത്രമാണ്. 
 
1923ൽ സീറോമലബാർ ഹയരാർക്കി സ്ഥാപിക്കുന്നത്  മുതൽ എറണാകുളമാണ് സഭയുടെ ആസ്ഥാനം. എറണാകുളത്തെ ആർച്ചുബിഷപ്പ് സ്വാഭാവികമായും സഭയുടെ കേരളത്തിലെ അപ്രഖ്യാപിത തലവനും.1923 മുതൽ 1992 വരെ സഭ യെ റോമിന്റെ നിർദേശപ്രകാരം നയിച്ചത് മെത്രന്മാരുടെ കൂട്ടായ്‌മ മാത്രമാണ്. 1967 മുതൽ സീറോമലബാർ സഭയിൽ മൂന്നു തരത്തിലുള്ള കുർബാന അർപ്പണ രീതി നിലനിന്നിരുന്നു.അതാകട്ടെ ചങ്ങനാശ്ശേരിയിലെ ചില വൈദികർ പൂർണ്ണ അൾത്താരാഭിമുഖവും (പൗവത്തിൽ ചങ്ങനാശ്ശേരി ഭരണം തുടങ്ങിയ 1985 നു ശേഷം മാത്രമാണ് ഈ വ്യതിയാനം ), എറണാകുളം -തൃശൂർ അതിരൂപതകളിൽ പൂർണ്ണമായും ജനാഭിമുഖമായും മലബാറിലെയും പാലാ പോലുള്ള രൂപതകളിൽ ഇപ്പോഴത്തെ സിനഡൽ രീതിയിലും ബലിയർപ്പണം നടന്നു വന്നു.
 
 
സീറോമലബാർ സഭയെ 1992 ൽ വത്തിക്കാൻ സിനഡൽ സഭയായി ഉയർത്തുകയുംൽ സഭ മേജർ ആർക്കി എപ്പിസ്‌കോപ്പൽ സഭയായി ഉയർത്തുകയും മാർ ആന്റണി പടിയറ ആദ്യ മേജർ ആർച്ചു ബിഷപ്പ് ആകുകയും ചെയ്‌തു. എറണാകുളം -തൃശൂർ അതിരൂപതകൾ 1993 ലും ജനാഭിമുഖ കുർബാന തന്നെ തുടർന്നു.ഇത് പൗവത്തിൽ തിരുമേനിക്ക് ദഹിച്ചില്ല,ഫലമോ സഭയിൽ കലഹം തുടങ്ങി. താൻ മേജർ ആർച്ചുബിഷപ്പ് ആകുമെന്ന പൗവത്തിൽ തിരുമേനിയുടെ കണക്കുകൂട്ടൽ തെറ്റിയ കാലം കൂടിയാണിത്. 1996 ൽ 75 വയസ് പൂർത്തിയായതോടെ പടിയറപ്പിതാവു മേജർ ആർച്ചുബിഷപ്പ് സ്ഥാനം രാജി വച്ചൊഴിയുകയും ആ സ്ഥാനത്തേക്ക് മാർ വർക്കി വിതയത്തിൽ അവരോധിതനാകുകയും ചെയ്‌തു. അപ്പോഴും അവസരം പൗവത്തിലിന്റെ കൈയിൽ നിന്നും വഴുതിപ്പോയി, ചങ്ങനാശ്ശേരി കേന്ദ്രീകൃതമായ കലഹങ്ങളുടെ മൂർധന്യ സമയം കൂടിയാണിത്.
 
  
1998 ൽ വിതയത്തിൽ പിതാവിന്റെ അധ്യക്ഷതയിൽ കൂടിയ ആദ്യ സീറോമലബാർ അസംബ്ലി ( മെത്രാന്മാരും വൈദികരും അൽമായരും അടങ്ങുന്നതാണ് സീറോമലബാർ അസംബ്ലി) സഭയിൽ അന്നുണ്ടായിരുന്ന മൂന്നു രീതിയിലുള്ള ബലിയർപ്പണങ്ങളും, അതായത് ജനാഭിമുഖ കുർബാന, അൾത്താരാഭിമുഖ കുർബാന, ഇപ്പോഴത്തെ സിനഡൽ രീതിയിലുള്ള കുർബാന എന്നിവ തുടരാൻ തീരുമാനിച്ചു. ഈ മൂന്നു കുർബാന അർപ്പണ രീതികളും അനുവദിക്കുന്നതാണ് സഭയുടെ ഐക്യത്തിന് നല്ലതെന്ന് അന്നത്തെ സീറോമലബാർ അസംബ്ലി തീരുമാനിച്ചു.
 
എന്നാൽ 1999 ൽ ഏകീകരണം വേണമെന്ന് മെത്രാന്മാർ വാശിപിടിച്ചു, പക്ഷേ അന്നും സിനഡൽ രീതി പ്രാവർത്തികമാക്കാൻ സാധിച്ചില്ല. ഇതിനെത്തുടർന്ന് 2001  ലെ മെത്രാൻസിനഡ് കുർബാന സിനഡൽ ആക്കുവാൻ ചില നടപടിക്രമങ്ങൾ കൊണ്ടുവന്നു. പക്ഷേ ആ നടപടിക്രമങ്ങളും പാലിക്കപ്പെട്ടില്ല,ചങ്ങനാശ്ശേരി പൂർണ്ണ അൾത്താരാഭിമുഖവും എറണാകുളം -തൃശൂർ പൂർണ്ണ ജനാഭിമുഖവുമായി തുടർന്നു.
 
2021 ആഗസ്റ്റ് വരെ, അതായത് 20 വർഷത്തിൽ അധികം തൽസ്ഥിതി തുടർന്നു.
 
1967 മുതൽ നീണ്ട 54 വർഷങ്ങളാണ് എറണാകുളത്ത് ജനാഭിമുഖ കുർബാന അർപ്പിച്ചത്, ഒരു സഭയിൽ 30 വർഷം തുടർച്ചയായി അർപ്പിക്കുന്ന കുർബാന രീതിയെ വത്തിക്കാൻ അതിന്റെ പാരമ്പര്യമായി കണക്കാക്കുമ്പോൾ 54 വർഷം അർപ്പിക്കപ്പെട്ട ജനാഭിമുഖ കുർബാന തങ്ങൾക്ക് വേണം എന്ന എറണാകുളം-അങ്കമാലി അതിരൂപതാ വിശ്വാസികളുടെ ആവശ്യം ന്യായവും യുക്തവുമാണ്.ആയിരത്തിൽ താഴെമാത്രം വിശ്വാസികളുള്ള,ക്നാനായ അന്ത്യോക്യൻ റീത്തുകാർക്ക് സീറോമലബാർ സഭയ്ക്കുള്ളിൽ ആ രീതി പ്രത്യേക liturgical variant ആയി അനുവദിച്ചുകൊണ്ട് ആയിരം പേർക്കായി ഒരു മെത്രാനെ അനുവദിച്ച സിനഡാണ് സീറോമലബാർ മെത്രാൻ സിനഡ് എന്നു കൂടി ഓർക്കുക.
 
2021അഗസ്റ്റിലെ സിനഡ് ഓൺലൈൻ സിനഡാണ്. ഓൺലൈൻ  സിനഡിൽ വോട്ടെടുപ്പു കത്തോലിക്കാ സഭയിൽ നൈയ്യാമികമല്ല, ആ സിനഡാണ്  തങ്ങൾ എല്ലാവരും ചേർന്നാണ് സിനഡൽ രീതിയിലുള്ള കുർബാനയർപ്പണം എന്ന തീരുമാനമെടുത്തതെന്ന് സിനഡിന് ശേഷം അന്നത്തെ മേജർ ആർച്ചുബിഷപ്പ് ആലഞ്ചേരി  ഇറക്കിയ സിനഡാനന്തര സർക്കുലർ പറയുന്നു,എന്നാൽ ആ പ്രസ്താവന പൂർണ്ണമായും കളവാണ്, കാരണം തുടർന്ന് ഏഴു മെത്രാന്മാർ ഇറക്കിയ കത്തിലും തുടർന്നുവന്ന 12 മെത്രാന്മാരുടെ വിയോജനക്കുറിപ്പിലും സിനഡ് തീരുമാനം ഏകകണ്ഠമായിരുന്നില്ല എന്നു പറയുന്നു.അപ്പോൾ സർക്കുലറിൽ ഒപ്പിട്ട അന്നത്തെ മേജർ ആർച്ചുബിഷപ്പ് ആലഞ്ചേരി നടത്തിയത് അസത്യപ്രസ്താവന ആണെന്ന് വ്യക്തം.
 
ഈ അസത്യപ്രസ്താവന വത്തിക്കാന് ബോധ്യമായത് കൊണ്ടു കൂടിയാണല്ലോ അന്നത്തെ മേജർ  ആർച്ചുബിഷപ്പിന്റെ കസേര തെറിച്ചത്.
 
എറണാകുളം -അങ്കമാലി അതിരൂപതയിലെ  വിഷയങ്ങൾ തീരുമാനിക്കാൻ മാർപാപ്പ നിയമിച്ച ഒരു പേപ്പൽ ഡെലിഗേറ്റും ഒരു അഡ്മിനിസ്ട്രേറ്ററും കുരിയായും വൈദികരും ആറര ലക്ഷം വരുന്ന വിശ്വാസികളുമുണ്ട്.അവരുടെ കാര്യം തീരുമാനിക്കാൻ  ഒരു ദയറകളെയും അവരാരും ചുമതലപ്പെടുത്തിയിട്ടില്ല. 

Author : Cyriac Sebastian

Related posts

0 comments

Please login to leave a comment. click here to Login