Breaking News
സീറോമലബാർ ലിറ്റർജി തീരുമാനത്തിൽ വത്തിക്കാൻ ക്രിയാത്മകമായി ഇടപെടുന്നു സീറോ മലബാർ സിനഡ്‌ പിതാക്കന്മാര്‍ക്കു വിന്‍സെന്‍ഷ്യന്‍ ധ്യാനഗുരുവിന്‍റെ നിവേദനം മാർപ്പാപ്പയെയും ചതിച്ച് കൽദായലോബി ദയറാ പഠനങ്ങളിലെ അബദ്ധ സിദ്ധാന്തങ്ങൾ എറണാകുളം അങ്കമാലി അതിരൂപതയെ സ്വതന്ത്രകത്തോലിക്ക സഭയായി ഉയർത്തണമെന്ന് വൈദികയോഗം എറണാകുളം അങ്കമാലി അതിരൂപത സ്വന്തന്ത്രമാകണം ഗാസയിലേക്ക് സാന്ത്വനവുമായി ജെറുസലേം ലത്തീന്‍ പാത്രിയാര്‍ക്കീസ്! എറണാകുളം പിടിക്കാൻ കേരള സഭയ്ക്ക് തീയിടുന്ന തട്ടിൽ ശ്രേഷ്ഠമെത്രാപ്പോലീത്ത രണ്ടാം വത്തിക്കാൻ കൗൺസിലും സീറോ മലബാർ സിനഡും അനുസരണവും ദൈവം നിശബ്ദ സാക്ഷിയല്ല ആരാധനയും അനുഭവങ്ങളും ജനാഭിമുഖ കുർബ്ബാന അനുവദിക്കണം; എറണാകുളം ബിഷപ്പ് ഹൗസിനു മുന്നിൽ വിശ്വാസികളുടെ ധർണ്ണ ഇരിഞ്ഞാലക്കുട രൂപതക്ക് ആവശ്യം ജനാഭിമുഖ കുർബാന മാത്രം : ഇരിഞ്ഞാലക്കുട രൂപത വൈദികർ സകല മരിച്ചവരുടെയും ഓർമ്മ നവംബർ 2 നു എന്തുകൊണ്ട് സീറോ മലബാർ സഭയിൽ ആചരിക്കുന്നു

എറണാകുളം പിടിക്കാൻ കേരള സഭയ്ക്ക് തീയിടുന്ന തട്ടിൽ ശ്രേഷ്ഠമെത്രാപ്പോലീത്ത

എലിയെ കൊല്ലാൻ ഇല്ലം ചുടുന്ന സീറോ മലബാർ സഭ സീറോ മലബാർ സഭ സ്വീകരിക്കുന്നനിലപാടിന് കേരളത്തിലെ മൂന്ന് റീത്തുകളും വില കൊടുക്കേണ്ടി വരും

*എറണാകുളം പിടിക്കാൻ കേരള സഭയ്ക്ക് തീയിടുന്ന തട്ടിൽ ശ്രേഷ്ഠമെത്രാപ്പോലീത്ത*
 
*എലിയെ കൊല്ലാൻ ഇല്ലം ചുടുന്ന സീറോ മലബാർ സഭ*
 
*സീറോ മലബാർ സഭ സ്വീകരിക്കുന്നനിലപാടിന്  കേരളത്തിലെ മൂന്ന് റീത്തുകളും വില കൊടുക്കേണ്ടി വരും*
 
ഇത്തരത്തിൽ നിലപാട് മാറുമെങ്കിൽ എന്തിനാണ് സുപ്രീം കോടതിയിൽ പോയി കർദിനാൾ ആലഞ്ചേരിയുടെ ക്രിമിനൽ കേസിൽ അതുമായി ഒരു ബന്ധവുമില്ലാത്ത രൂപതകൾ കെസിബിസി യുടെ സ്വന്തം ചെലവിൽ കക്ഷി ചേർന്ന് വലിയ ഫീസ് കൊടുത്ത് വാദം പറഞ്ഞത് ?
ഏതാനും ചിലരുടെ വ്യക്തിപരമായ സ്വാർത്ഥ ലാഭത്തിനുവേണ്ടി നുണകൾ പറഞ്ഞ് , തൻറെ സ്വന്തം സഭയെയും വിശ്വാസികളെയും വഞ്ചിച്ച് കുടുക്കി ചതിയിൽ പെടുത്തി ചിലരെ സൂത്രത്തിൽ രക്ഷപ്പെടുത്തുക എന്നൊരു നയമാണ് ഇപ്പോൾ സീറോ മലബാർ സഭ സ്വീകരിക്കുന്നത്. അതിന് കേരളത്തിലെ മൂന്ന് റീത്തുകളും വില കൊടുക്കേണ്ടി വരും. അതിൻറെ ഫലമാണ് നമ്മൾ ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. 2018 വരെ കേരളത്തിലെ സിവിൽ കോടതികളിൽ കത്തോലിക്കാ സഭക്കെതിരെ കേരളമൊട്ടാകെ ഉണ്ടായിട്ടുള്ള ഉണ്ടായിരുന്ന ആകെ കേസുകൾ പത്തിൽ താഴെയാണ് . എന്നാൽ ഇന്ന് അതല്ല സ്ഥിതി. കേരളത്തിൽ അങ്ങോളമിങ്ങോളം പലപല കോടതികളിലായി സഭക്കെതിരെ സിവിൽ കേസുകൾ വന്ന് നിറയുന്നു.
 
 
അതിന് കാരണം താൻ ചെയ്തു വെച്ച കുറ്റകരമായ പ്രവൃത്തികൾക്ക് കടുത്ത ശിക്ഷ കോടതിയിൽ നിന്നുണ്ടാകും എന്ന് കണ്ടപ്പോൾ അതിൽ നിന്ന് രക്ഷപ്പെടുവാൻ ഭരണഘടന സഭയ്ക്ക് നൽകിയിട്ടുള്ള അവകാശങ്ങൾ വേണ്ടെന്നുവച്ച് കോടതിയുടെ മുമ്പിൽ തിരിച്ചും മറിച്ചും മാറ്റിയും മറിച്ചും ഒക്കെ വാദങ്ങൾ ചില കേസുകളിൽ സീറോ മലബാർ സഭ ഉന്നയിച്ചതാണ്. അതാണ് ഇപ്പോൾ എറണാകുളത്ത് ആവർത്തിക്കുന്നത്. 
 
 
ഭരണഘടന അനുച്ഛേദപ്രകാരം ഒരു മതത്തിൻറെയും നൈയാമികമായ തീരുമാനങ്ങളിൽ ഇടപെടാനോ അതിനെ ചോദ്യം ചെയ്യാനോ സിവിൽ കോടതിക്ക് യാതൊരു അവകാശവും ഇല്ല. അത് ഇന്ത്യയിൽ ഭരണഘടനാപരമായ സംരക്ഷണമാണ് . ആ സംരക്ഷണം ഉപയോഗിച്ചുകൊണ്ടാണ് 2018 വരെ ഉയർന്നുവന്നിരുന്ന എല്ലാ കേസുകളിലും സിവിൽ നടപടിക്രമം വകുപ്പ് ഒമ്പത് അനുസരിച്ച് സഭയുടെ കാര്യങ്ങൾ സിവിൽ വിഷയം അല്ലാത്ത കാര്യമാണ് എന്നുള്ള ഒറ്റവാദത്തിൽ എല്ലാ കേസുകളെയും എളുപ്പത്തിൽ ഒഴിവാക്കിയെടുക്കുവാൻ സഭയ്ക്ക് കഴിഞ്ഞിരുന്നത്.
 
 
*ഒരു വ്യക്തിയെ രക്ഷിക്കുവാനായി കേരളസഭയുടെ മൊത്തം താൽപര്യത്തെ ഹനിക്കുന്ന തരത്തിൽ വാദങ്ങൾ*
 
എന്നാൽ കർദിനാളിൻറെ കേസുകളിൽ ഈ വിഷയം ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിൽ ഉയർന്നുവരികയും കോടതി, സഭയുടെ സ്വത്തുക്കളും നടത്തിപ്പും സംബന്ധിച്ച് നൈയാമികമായ അവകാശം കോടതിയിൽ ചോദ്യം ചെയ്യാം എന്ന് കണ്ടെത്തുകയും ചെയ്തു . അതിന് കാരണം ഹൈക്കോടതിയിൽ കർദിനാളിൻറെ നിലപാടുകളാണ്. ആ വിധി സീറോ മലബാർ സഭയെയോ എറണാകുളത്തെയെയോ മാത്രം ബാധിക്കുന്ന ഒന്നല്ല. കേരളത്തിലെ കത്തോലിക്കാ സഭയിലെ ലത്തീൻ, മലങ്കര, സുറിയാനി സഭകളുടെ ഭരണത്തെ, എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന ഒരു വിധിയാണ് ജസ്റ്റിസ് സോമരാജൻറേത്. അതിനെതിരെ സുപ്രീംകോടതി മുമ്പാകെ അപ്പീൽ പോകാൻ തീരുമാനിച്ചത് കെസിബിസി ആണ്. ആ തീരുമാനപ്രകാരം സുപ്രീംകോടതിയിൽ പോയെങ്കിലും അക്കാര്യം വാദിക്കാൻ പറ്റാത്ത വിധം കർദിനാളിൻറെ വ്യക്തിപരമായ താല്പര്യങ്ങൾ അതിൻറെ മുകളിൽ കടന്നു വരികയും ഒരു വ്യക്തിയെ രക്ഷിക്കുവാനായി കേരളസഭയുടെ മൊത്തം താൽപര്യത്തെ ഹനിക്കുന്ന തരത്തിൽ വാദങ്ങൾ ചുരുക്കി മിണ്ടാതിരുന്ന അവസ്ഥയിൽ കർദിനാളിൻറെ രക്ഷ ഉറപ്പാക്കാൻ ശ്രമിച്ചു എങ്കിലും ആർക്കും രക്ഷ കിട്ടിയില്ല എന്നുള്ള വിധിയാണ് അവസാനം വന്നത്. അതായത് സഭയുടെ ആഭ്യന്തര കാര്യങ്ങളിൽ, സഭാ നടത്തിപ്പ് വിഷയങ്ങളിൽ സിവിൽ കോടതികൾക്ക് ഇടപെടാൻ അവകാശമുണ്ട് എന്ന ഹൈക്കോടതിയുടെ പരാമർശം നീക്കം ചെയ്യുവാൻ സുപ്രീംകോടതി തയ്യാറായില്ല. അത് ഒരു പ്രൈമറി ഒബ്സർവേഷൻ മാത്രമാണെന്ന് ഒന്നു മയപ്പെടുത്തിയ വാചകത്താൽ  നാം സ്വയം തൃപ്തിപ്പെടേണ്ടി വന്നു.
 
 
എന്തിനാണ് ഒരു വ്യക്തിയെ രക്ഷിക്കുവാനായി കോടതിയിൽ നമ്മൾ നമ്മുടെ ഭരണഘടന അവകാശങ്ങൾ കോംപ്രമൈസ് ചെയ്യുന്നത് എന്നുള്ളതാണ് ചോദ്യം. ഇതു തന്നെയാണ് കുർബാന വിഷയത്തിൽ എറണാകുളം കോടതിയിൽ ഇപ്പോൾ ഉണ്ടാകുന്നത്. രണ്ടുവർഷം മുമ്പ് ഉയർന്നു വന്ന ഇതേ ചോദ്യത്തിന് അന്ന് കർദിനാൾ ആലഞ്ചേരി ആയിരുന്നു മറുപടി നൽകിയത്. സഭയുടെ ആഭ്യന്തര വിഷയങ്ങളിൽ സിവിൽ കോടതികൾക്ക് ഇടപെടാൻ അവകാശമില്ല എന്നായിരുന്നു അന്ന് കർദിനാൾ നൽകിയ മറുപടി.
 
*കുർബാന വിഷയം സഭയുടെ ആഭ്യന്തര വിഷയമാണെന്നും അതിന് ഭരണഘടന സംരക്ഷണം ഉണ്ടെന്നും അതുകൊണ്ടുതന്നെ സിവിൽ കോടതികൾ അത് പരിഗണിക്കേണ്ടതില്ല*
 
അതായത് കുർബാന വിഷയം സഭയുടെ ആഭ്യന്തര വിഷയമാണെന്നും അതിന് ഭരണഘടന സംരക്ഷണം ഉണ്ടെന്നും അതുകൊണ്ടുതന്നെ സിവിൽ കോടതികൾ അത് പരിഗണിക്കേണ്ടതില്ല എന്നുമുള്ള എറണാകുളം-അങ്കമാലി അതിരൂപതയുടെയും സീറോ മലബാർ സഭയുടെയും കർദിനാൾ ആലഞ്ചേരിയുടെയും വാദങ്ങൾ അന്ന് കോടതി അംഗീകരിക്കുകയും അതനുസരിച്ച് അന്ന് സിവിൽ കേസുകളിൽ ഒന്നിലും തന്നെ കോടതികൾ ഉത്തരവ് പുറപ്പെടുവിക്കാതെ പിൻവലിക്കുകയുമാണ് ഉണ്ടായത്. അതെ നിലപാടാണ് ഇപ്പോഴും എറണാകുളം തുടരുന്നത്. 
 
 
*കേസിൽ എറണാകുളം രൂപതയെ കുരുതി കൊടുക്കാം എന്നുള്ള സ്വാർത്ഥ താല്പര്യത്തിനു വേണ്ടി വലിയൊരു ദുരന്തത്തിലേക്കാണ് കേരളത്തിലെ കത്തോലിക്ക സഭയെ ഇവർ വലിച്ചിഴയ്ക്കുന്നത്.*
 
 
എന്നാൽ ഇന്ന് ഏതാനും വ്യക്തികളുടെ ലാഭത്തിനുവേണ്ടി അവരെ പ്രീണിപ്പിക്കുവാൻ ഗൗരവമായ തരത്തിൽ തങ്ങൾക്ക് ഉള്ള ഭരണഘടന സംരക്ഷണം വിട്ടുവീഴ്ച ചെയ്യുന്നു. കേസിൽ എറണാകുളം രൂപതയെ കുരുതി കൊടുക്കാം എന്നുള്ള സ്വാർത്ഥ താല്പര്യത്തിനു വേണ്ടി വലിയൊരു ദുരന്തത്തിലേക്കാണ് കേരളത്തിലെ കത്തോലിക്ക സഭയെ ഇവർ വലിച്ചിഴയ്ക്കുന്നത്. ഒരു ഇടവകയിൽ ഒന്നും രണ്ടും മൂന്നും ഗ്രൂപ്പുകൾ ചിലപ്പോൾ ഉണ്ടാകാം. വ്യക്തികളുടെ സ്വാർത്ഥ താൽപര്യങ്ങൾ ഉണ്ടാവാം. ഈ താല്പര്യങ്ങളൊക്കെ മറികടക്കാൻ തക്കവിധം സുശക്തമായ ഒരു സംവിധാനമാണ് കത്തോലിക്കാ സഭയ്ക്ക് കാനോൻ നിയമത്തിലൂടെ ഉള്ളത് . കാനോൻ നിയമത്തിൻറെ സംരക്ഷണം പൂർണമായും ഹൈക്കോടതികളും സുപ്രീംകോടതിയും അംഗീകരിച്ചിട്ടുണ്ട്. ആ സംരക്ഷണം വേണ്ടെന്ന് പറയുകയും സിവിൽ നിയമങ്ങളുടെ ചട്ടത്തിന് വിധേയമായി കൊള്ളാം എന്നുമുള്ള സിനഡിൻറെ വാദം ഇവിടെ തീരില്ല . 
 
 
*കാനോൻ നിയമത്തിൻറെ സംരക്ഷണം വേണ്ടെന്ന് പറയുകയും സിവിൽ നിയമങ്ങളുടെ ചട്ടത്തിന് വിധേയമായി കൊള്ളാം എന്നുമുള്ള സിനഡിൻറെ വാദം*
 
പള്ളിമുറ്റത്ത് ടൈൽ ഇടുന്നതും കുർബാനയുടെ സമയവും വൈദികരുടെ ജീവിതവും എല്ലാം ഇനി സിവിൽ കേസുകളിൽ കോടതികൾ പരിഗണിക്കും. അത്തരം കേസുകളിൽ തങ്ങൾ കോടതിക്ക് വിധേയമായി കൊള്ളാം എന്ന് കീഴടങ്ങി സിവിൽ കോടതിയിൽ സത്യവാങ്മൂലം സീറോ മലബാർ സഭയുടെ തലവൻ സമർപ്പിക്കുമ്പോൾ അത് ഒരു വയ്യാവേലി  ആയി മാറുകയും ഇനിമേൽ കേരളത്തിൽ ഏത് സിവിൽ കോടതിക്കും സഭയുടെ ആരാധന അനുഷ്ഠാന കർമ്മങ്ങളെ കുറിച്ചോ സഭയുടെ ആഭ്യന്തരമായ നടത്തിപ്പിനെക്കുറിച്ചോ കേസുകൾ പരിഗണിക്കാനുള്ള അവകാശം വിട്ടുകൊടുക്കുകയാണ് ഇതിലൂടെ സഭയുടെ ചെയ്തിട്ടുള്ളത്. അതുണ്ടാക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതം കേരളത്തിലെ കത്തോലിക്കാ സഭ മുഴുവനും അനുഭവിക്കേണ്ടിവരും. 
 
 
*നിസാര കാര്യത്തിനും തർക്കം സിവിൽ കോടതിയിലേക്ക്*
 
 
ഓരോ നിസാര കാര്യത്തിനും ഇടവകകളിൽ തർക്കം ഉണ്ടാകുമ്പോൾ ആ തർക്കം സിവിൽ കോടതിയിലേക്ക് വലിച്ചിഴക്കപ്പെടുകയും ഇടവകകളുടെയും രൂപതകളുടെയും ആഭ്യന്തരമായ ചെറിയ തർക്കങ്ങൾ പോലും കോടതിയിൽ എത്തി, അതിൽ ഇൻജംഗ്ഷനും സ്റ്റേയും ഒക്കെ ചോദിച്ചു വാങ്ങുകയും അതിനനുസരിച്ച് സഭയുടെ പ്രവർത്തനം താറുമാറാവുകയും ചെയ്യുന്ന അവസ്ഥ അധികം വൈകാതെ കടന്നുവരും . അതായത് സിവിൽ പ്രൊസീജിയർ കോഡ് സെക്ഷൻ 9 പ്രകാരം സഭയുടെ ആഭ്യന്തര കാര്യങ്ങൾ കോടതിക്ക് പരിഗണിക്കാവുന്നതാണ് എന്ന സീറോ മലബാർ സഭ സിനഡിൻറെയും തട്ടിൽ പിതാവിൻറെയും നിലപാട് ചരിത്രപരമായ ഒരു മാറ്റമാണ് . *കോടതിയുമായി ബന്ധപ്പെട്ട് ഇനി കേരളത്തിലെ കത്തോലിക്കാ സഭയിലെ ലത്തീൻ മലങ്കര സുറിയാനി സഭകളുടെ ഭരണത്തെ വക്കിലാഫീസിൽ നിന്ന് ഇറങ്ങേണ്ടി വരില്ല . സിനഡിൻറെ പിടിവാശി ജയിക്കട്ടെ . എലിയെ കൊല്ലാൻ ഇല്ലം ചുട്ട സീറോ മലബാർ സഭ* എന്ന് ഭാവിയിൽ നമുക്ക് പറയാം .
 
-ഫാ. സെബാസ്റ്റ്യൻ തളിയൻ

Author : ഫാ. സെബാസ്റ്റ്യൻ തളിയൻ

Related posts

0 comments

Please login to leave a comment. click here to Login