Breaking News
എറണാകുളം അങ്കമാലി അതിരൂപതയെ സ്വതന്ത്രകത്തോലിക്ക സഭയായി ഉയർത്തണമെന്ന് വൈദികയോഗം ഗാസയിലേക്ക് സാന്ത്വനവുമായി ജെറുസലേം ലത്തീന്‍ പാത്രിയാര്‍ക്കീസ്! ജനാഭിമുഖ കുർബ്ബാന അനുവദിക്കണം; എറണാകുളം ബിഷപ്പ് ഹൗസിനു മുന്നിൽ വിശ്വാസികളുടെ ധർണ്ണ എറണാകുളം പിടിക്കാൻ കേരള സഭയ്ക്ക് തീയിടുന്ന തട്ടിൽ ശ്രേഷ്ഠമെത്രാപ്പോലീത്ത സീറോ മലബാർ സിനഡ്‌ പിതാക്കന്മാര്‍ക്കു വിന്‍സെന്‍ഷ്യന്‍ ധ്യാനഗുരുവിന്‍റെ നിവേദനം ആരാധനയും അനുഭവങ്ങളും ഇരിഞ്ഞാലക്കുട രൂപതക്ക് ആവശ്യം ജനാഭിമുഖ കുർബാന മാത്രം : ഇരിഞ്ഞാലക്കുട രൂപത വൈദികർ ദയറാ പഠനങ്ങളിലെ അബദ്ധ സിദ്ധാന്തങ്ങൾ എറണാകുളം അങ്കമാലി അതിരൂപത സ്വന്തന്ത്രമാകണം സീറോമലബാർ ലിറ്റർജി തീരുമാനത്തിൽ വത്തിക്കാൻ ക്രിയാത്മകമായി ഇടപെടുന്നു രണ്ടാം വത്തിക്കാൻ കൗൺസിലും സീറോ മലബാർ സിനഡും അനുസരണവും മാർപ്പാപ്പയെയും ചതിച്ച് കൽദായലോബി ദൈവം നിശബ്ദ സാക്ഷിയല്ല സകല മരിച്ചവരുടെയും ഓർമ്മ നവംബർ 2 നു എന്തുകൊണ്ട് സീറോ മലബാർ സഭയിൽ ആചരിക്കുന്നു

ദൈവം നിശബ്ദ സാക്ഷിയല്ല

‘അനുരഞ്‌ജനത്തിന്’ ഇങ്ങനെയും അർത്ഥമുണ്ടോ? യാതൊരു പ്രശ്‌നവുമില്ലാതെ ദിവസേന കുർബാന നടന്നിരുന്ന ബസിലിക്കയിൽ പെട്ടന്നൊരു ദിവസം ‘കാട്ടാന കരിമ്പിന്‍കാട്ടിൽ കയറിയതുപോലെ’ അടപടലം മേഞ്ഞുതകർത്ത്, കബറടക്കപ്പെട്ട സഭാപിതാക്കൻമാരുടെ നെഞ്ചിലൂടെ പോലീസു പരേഡും നടത്തിച്ച്, അവസാനം പള്ളിയും പൂട്ടിച്ച് കുർബാനയും നിർത്തി ജനത്തെ പലതട്ടിലാക്കി തമ്മിലടിപ്പിച്ചിട്ട്, വലിയ ആഴ്ചവരുമ്പോൾ ഇടയലേഖനം എന്നപേരിൽ ഒരു ഉപന്യാസം ഇറക്കുന്നതിന്റെ പേരാണോ അനുരഞ്‌ജനം?!? മഹാനായ അനുരഞ്‌ജകനോട് ഒന്നു ചോദിക്കട്ടെ, ക്രിസ്തു കാട്ടിത്തന്ന അനുരഞ്‌ജനത്തിന്റെ മാതൃകയായ കാൽകഴുകൽ ശുശ്രൂഷ നടത്താനും തുറന്നിട്ട ഒരു പള്ളിവേണ്ടേ? താങ്കൾ പറഞ്ഞ 'വൽസല മക്കൾക്ക്' ഉത്ഥാനത്തിരുനാൾ ആഘോഷിക്കാനും ആദ്യം തുറന്നിട്ട ഒരു പള്ളി വേണോ? അതുപോട്ടെ, താങ്കളുടെ അടിക്കുറിപ്പു പ്രകാരം ആ മടയലേഖനം വായിക്കാനും ആദ്യം പൂട്ടിയ പള്ളി തുറക്കണ്ടേ??

1. 2023 മാർച്ച് 20 ന് പ്രസിദ്ധീകരിച്ച മാർ ആൻഡ്രൂസിന്റെ ഇടയലേഖനത്തിലെ നാലാം പാരഗ്രാഫിൽ അവസാനം  കൊടുത്തിരിക്കുന്ന “പരസ്പരം പിരിഞ്ഞ് അകലുന്നവർക്കിടയിലെ നിശബ്ദസാക്ഷിയായി നിൽക്കുന്ന ദൈവത്തെ നാം അവിടെ കാണുന്നു”  എന്ന പ്രസ്താവം ആ സംഭവത്തിന്റെ സന്ദേശത്തിന് വിരുദ്ധമാണ്. 
 
ലാബാന്റെയും യാക്കോബിന്റെയും കഥയുടെ പശ്ചാത്തലം (ഉൽപത്തി 31, 1-55) വ്യക്തമായി മനസ്സിലാക്കാതെയാണ് എഴുതിയിരിക്കുന്നത്. ലാബാന്റെ അടിച്ചമർത്തുന്ന രീതികളോട് യാക്കോബു നടത്തുന്ന തർക്കവും ചെറുത്തു നില്പും ദൈവം യാക്കോബിന്റെ പക്ഷം ചേർന്നു പ്രവർത്തിക്കുന്നതും ഈ അദ്ധ്യായത്തിൽ കാണാം.. യാക്കോബ് രോഷാകുലനായി ലാബാനോട് പറയുന്നതിന്റെ അവസാനം ഇങ്ങനെയാണ്. 
 
“എന്റെ പിതാവായ അബ്രാഹത്തിന്റെ ദൈവവും ഇസഹാക്കിന്റെ ഭയവുമായവൻ എന്റെ ഭാഗത്തില്ലായിരുന്നെങ്കിൽ അങ്ങ് എന്നെ വെറും കൈയോടെ പറഞ്ഞുവിടുമായിരുന്നു. എന്റെ കഷ്ടപ്പാടും ദേഹാധ്വാനവും ദൈവം കണ്ടു. അതുകൊണ്ടാണ് കഴിഞ്ഞ രാത്രി അവിടുന്ന അങ്ങയെ ശകാരിച്ചത്” (31, 42).
 
 ലാബാനും യാക്കോബുമായുള്ള സമാധാനത്തിന്റെ ഉടമ്പടിയോടെയാണ് ആ ഭാഗം അവസാനിക്കുന്നത്. ദൈവം പറഞ്ഞതനുസരിച്ചാണ് യാക്കൊബ് തന്റെ ചാർച്ചക്കാരുടെയും പിതാക്കന്മാരുടെയും നാട്ടിലേക്ക് തിരിച്ചു പോകുന്നത് (31,3). ദൈവം കൂടെയുണ്ടായിരിക്കുമെന്ന ഉറപ്പും കൊടുക്കുന്നു.  ലാബാൻ പല പ്രാവശ്യം തന്നെ വഞ്ചിച്ചതിനെക്കുറിച്ച് യാക്കോബ് പറയുന്നുണ്ട് (31, 6-7). ലാബാന്റെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ ദൈവം പ്രവർത്തിക്കു ന്നുണ്ടായിരുന്നു (31,7-9). ലാബാന്റെ എല്ലാ വഞ്ചനയും സത്യത്തിൽ യാക്കോബിന് അനുകൂലമായി ദൈവം മാറ്റിയെടുത്തു. (31,8). ദൈവം സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് യാക്കോബിനോട് പറഞ്ഞു.
 
 “ലാബാൻ നിന്നോട് ചെയ്യുന്നതൊക്കെ ഞാൻ കാണുന്നുണ്ട്” (31, 12)
 
ദൈവം യാക്കോബിന് കൊടുത്ത വാഗ്ദാനത്തോട് ദൈവം വിശ്വസ്തത പുലർത്തുന്ന ഭാഗമാണ് ഇവിടെ കാണുന്നത്. (28,13-15) അതിന് സാക്ഷ്യമാകുന്ന സംഭവങ്ങളാണ് മുപ്പത്തിയൊന്നാം അദ്ധ്യായത്തിൽ 3, 5, 7, 9, 12, 13 വചനങ്ങളിൽ നമ്മൾ കാണുന്നത്. 
 
ഈ സംഭവത്തിൽ ദൈവം നിശബ്ദ സാക്ഷിയല്ല, സജീവമായി യാക്കോബിന് വേണ്ടി ഇടപെട്ട് ലാബാന്റെ വഞ്ചനയിൽ നിന്നും രക്ഷപ്പെടാനുള്ള പദ്ധതി ദൈവം ഒരുക്കുകയാണ്. അവർ സമാധാനത്തിൽ പിരിയുന്നത് ദൈവീക പദ്ധതിയുടെ ഭാഗമായിട്ടാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്.
 
 
2. ആറാമത്തെ പാരഗ്രാഫിൽ അവസാനം ഇങ്ങനെ എഴുതിയിരിക്കുന്നു. “ദൈവത്തോടും സഭയോടും രമ്യതപ്പെടാതെ മനുഷ്യരോട് രമ്യപ്പെടാൻ നടത്തുന്ന ശ്രമങ്ങൾക്ക് പരിധിയും പരിമിതിയുമുണ്ടെന്ന് നാം ഓർമ്മിക്കണം”. അപ്പോൾ ‘സഭ’ എന്നു പറയുന്നത് മനുഷ്യരില്ലാത്ത വല്ല സാധനവുമാണോ. സഭ എന്നാൽ “മെത്രാപ്പോലീത്തയായ ഞാൻ” എന്നാണോ ഉദ്ദേശിക്കുന്നത്. ‘ദൈവജനമാണ് സഭ’ എന്ന ദർശനത്തിലേക്ക് എത്തിച്ചേരാൻ ഇനിയും എത്ര ദൂരം സഞ്ചരിക്കേണ്ടി വരും?
 
 
3. മാർപ്പാപ്പയുടെ കത്ത് ഇടയലേഖനത്തിൽ വീണ്ടും ഉദ്ധരിച്ചിട്ടുണ്ട്. മാർപ്പാപ്പായുടെ ആദ്യത്തെ അപ്പസ്തോലിക പ്രബോധനമായ ‘സുവിശേഷത്തിന്റെ ആനന്ദ’ത്തിൽ അനുരഞ്ജനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നു. ഒന്ന് മറ്റൊന്നിലേക്ക് ലയിപ്പിക്കുന്നതല്ല ഐക്യം. “ഉയർന്ന തലത്തിൽ നടക്കുന്ന അനുരഞ്ജനത്തിന് തയ്യാറാവുകയും ഇരുപക്ഷത്തിനും സാധുവും പ്രയോജനകരവുമായത് സംരക്ഷിക്കുകയും ചെയ്യുകയാണത്” (228). മാർപ്പാപ്പ ആഹ്വാനം ചെയ്യുന്ന വളരെ പ്രധാനപ്പെട്ട  പ്രവേശിക്കാനും ഒരു ‘അനുരഞ്ജിത വൈവിധ്യ’ത്തിൽ എത്തിച്ചേരുന്ന ഒരു തരം സാംസ്കാരിക ഉടമ്പടിക്കു മുദ്ര വയ്ക്കുവാനും വൈവിധ്യത്തിനു കഴിയുമ്പോൾ അത് മനോഹരമാണ് (230)

Author : JK

Related posts

0 comments

Please login to leave a comment. click here to Login