Breaking News
വ്യക്തഗത നന്മകൊണ്ട് ചുറ്റും സാഹോദര്യത്തിന്‍റെ ലോകം വളര്‍ത്താം! ദിവ്യകാരുണ്യ ഗീതം പ്രകാശനം ചെയ്തു. Pilgrims Communications സമാധാന നിര്‍മ്മിതിക്ക്- മനുഷ്യത്വവും മതങ്ങളുടെ കൂട്ടായ്മയും തിരുവാതിര ഞാറ്റുവേല ജൂൺ 22 മുതൽ ജൂലൈ 6 വരെ. ഭിന്നശേഷിയുള്ളവർക്ക് സ്വപ്നയാത്രയൊരുക്കി സഹൃദയ ചൈൽഡ് ലൈൻ വാർഷികം ശുദ്ധഭക്ഷണവുമായി PDDP RESTAURANT കാക്കനാട് നൈപുണ്യ പബ്ലിക് സ്‌കൂളിന് ഇന്റർനാഷണൽ സ്കൂൾ അവാർഡ് റൊമേനിയ സന്ദര്‍ശനം-പുനരവലോകനം യുഎഇ-യിലെ ജനങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം പെന്തക്കൂസ്ത മഹോത്സവത്തില്‍ പിറവിയെടുത്ത “ക്യാരിസ്” ആറാമത് ഗ്രേസ് റിപ്പിള്‍സ് ദമ്പതീ കോൺഫെറൻസ് സമാധാനത്തിനായി ഒരു മിനിറ്റു പ്രാര്‍ത്ഥിക്കാം കാനോൻ നിയമ പണ്ഡിതൻ റവ. ഡോ. ജോസ് ചിറമേൽ നിര്യാതനായി എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ യുവജനസംഗമം സംഘടിപ്പിച്ചു ഇത് ഒരു സ്ത്രീയുടെ നിശ്ചയ ദാർഢ്യത്തിന്റെ കഥയാണ് ലോക പ്രശസ്ത സുറിയാനി പണ്ഡിതർക്ക് സിറോ മലബാർ സഭയുടെ ആദരവ് കാ​ണ്ഡ​മാ​ലി​ൽ നാ​ല് പേ​ർ കൂ​ടി വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു 'ഒറ്റച്ചിറകിന്‍ തണലില്‍ അഗ്‌നിച്ചിറകുള്ള മക്കള്‍' എന്ന വിഷയത്തില്‍ യൂദിത്ത് ഫോറം സംഗമം റീ ബിൽഡ് കേരള: പുതിയ അപ്പീൽ നൽകാൻ ജൂൺ 30 വരെ അവസരം, അപേക്ഷകൾ ജൂൺ 25 മുതൽ സ്വീകരിക്കും. കേരള കത്തോലിക്കാ സഭയുടെ പ്രളയദുരിതാശ്വസ സഹായത്തിൽ 211 കോടിയിൽ 57 കോടിയും എറണാകുളം അങ്കമാലി അതിരൂപതയുടെതു 2019ല്‍ ഹോളിവുഡില്‍ 4 ക്രിസ്ത്യന്‍ സിനിമകള്‍

ഭിന്നശേഷിയുള്ളവർക്ക് സ്വപ്നയാത്രയൊരുക്കി സഹൃദയ ചൈൽഡ് ലൈൻ വാർഷികം

പരിമിതികളുടെ ലോകത്തുള്ളവർക്ക് പരിധിയില്ലാതെ സ്വപ്നയാത്രയൊരുക്കി എറണാകുളം  ചൈൽഡ് ലൈൻ വാർഷികാഘോഷം  വേറിട്ടതാക്കി.

എറണാകുളം: പരിമിതികളുടെ ലോകത്തുള്ളവർക്ക് പരിധിയില്ലാതെ സ്വപ്നയാത്രയൊരുക്കി എറണാകുളം  ചൈൽഡ് ലൈൻ വാർഷികാഘോഷം  വേറിട്ടതാക്കി. കേന്ദ്ര വനിതാ,ശിശുക്ഷേമ മന്ത്രാലയത്തിന്റെയും റയിൽവേയുടെയും സഹകരണത്തോടെ ചൈൽഡ് ലൈൻ ഇന്ത്യ ഫൗണ്ടേഷൻ്റെ കീഴിൽ  എറണാകുളം   സൗത്ത് റയിൽവേ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സഹൃദയ ചൈൽഡ് ഹെൽപ് ഡസ്‌കിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായാണ്  പള്ളുരുത്തി രക്ഷാ സ്‌പെഷ്യൽ സ്‌കൂൾ, കൂനമ്മാവ് ചാവറ സദൻ , കുമ്പളം ബഡ്‌സ് സ്‌കൂൾ എന്നീ സ്‌പെഷ്യൽ സ്‌കൂളുകളിലെ 92 കുട്ടികൾക്ക് എറണാകുളം മുതൽ ആലപ്പുഴ വരെ സൗജന്യ തീവണ്ടി യാത്രയൊരുക്കിയത്. ബലൂണുകളും റിബണുകളും   കൊണ്ട് അലങ്കരിച്ച കംപാർട്മെന്റിൽ ആടിയും പാടിയും യാത്ര ആഘോഷമാക്കിയ കുട്ടികൾക്ക് ആലപ്പുഴയിൽ ജില്ലാ ചൈൽഡ് ലൈനിന്റെ നേതൃത്വത്തിൽ സ്വീകരണവും ഒരുക്കിയിരുന്നു.  റയിൽവേ ഏരിയ മാനേജർ നിഥിൻ റോബർട്ട് സ്വപ്നയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. 

 
സൗത്ത് റയിൽവേ സ്റ്റേഷനിൽ  എറണാകുളം ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ. ബി. സൈനയുടെ അധ്യക്ഷതയിൽ  സംഘടിപ്പിച്ച  വാർഷിക സമ്മേളനം റയിൽവേ ഏരിയ മാനേജർ നിഥിൻ റോബർട്ട്   ഉദ്‌ഘാടനം ചെയ്തു.   ചൈൽഡ് ലൈൻ പ്രവർത്തകരുടെ സേവനത്തിലൂടെ രക്ഷിക്കപെടുന്ന കുട്ടികളുടെ എണ്ണം വർധിച്ചുവരുന്നത് ആശാവഹമല്ലെന്ന് നാം മനസിലാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  ഒറ്റപ്പെടുന്ന കുട്ടികൾക്ക് എത്രയും വേഗത്തിൽ സേവനം എത്തിക്കുക എന്ന സമൂഹത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു സ്തുത്യർഹമായി നിർവഹിക്കുകയാണ് ചൈൽഡ് ലൈൻ പ്രവർത്തകർ ചെയ്യുന്നതെന്ന്  അധ്യക്ഷപ്രസംഗത്തിൽ  ശിശു സംരക്ഷണ ഓഫീസർ കെ. ബി. സൈന ചൂണ്ടിക്കാട്ടി. ജില്ലാ ശിശു ക്ഷേമ സമിതി അംഗം ഡോ . രഘുനാഥൻ മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് സഹൃദയ ചൈൽഡ് ഹെൽപ് ഡസ്കിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്ന ഷോർട്ട് ഫിലിമിന്റെ പോസ്റ്റർ പ്രകാശനം റയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് പോസ്റ്റ് കമാൻഡോ ഓഫീസർ  ഗണേഷ്  നിർവഹിച്ചു. സ്റ്റേഷൻ മാനേജർ കെ.പി.ബി. പണിക്കർ, ഫാ. ജെൻസൺ, റെയിൽവേ ചൈൽഡ്‌ലൈൻ ഡയറക്ടർ ഫാ. പോൾ  ചെറുപിള്ളി,റയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഇൻസ്‌പെക്ടർ വി. ടി. ദിലീപ്, ജില്ലാ കോർഡിനേറ്റർ ജിതിൻ സേവ്യർ, മുൻ സ്റ്റേഷൻ മാസ്റ്റർ പി. രോഹിത്, ചൈൽഡ് ലൈൻ കോ ഓർഡിനേറ്റർ ഷാനോ ജോസ് എന്നിവർ പ്രസംഗിച്ചു. മാതൃദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച 'അമ്മയോടൊപ്പം സെൽഫി' മത്സരവിജയികൾക്കുള്ള സമ്മാനദാനവും നടത്തി. 
👍👍👍👍👍
ഒരുവർഷത്തിനുള്ളിൽ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ 242 കുട്ടികളെ ശിശുക്ഷേമസമിതിയുടെ സഹകരണത്തോടെ സുരക്ഷിതസ്ഥാനങ്ങളിലെത്തിക്കാൻ എറണാകുളം റെയിൽവേ ചൈൽഡ്‌ലൈൻ ഹെൽപ് ഡെസ്കിനു സാധിച്ചിട്ടുണ്ട്.

Author : FR PAUL C

Related posts

0 comments

Please login to leave a comment. click here to Login