Breaking News
2019ല്‍ ഹോളിവുഡില്‍ 4 ക്രിസ്ത്യന്‍ സിനിമകള്‍ കാനോൻ നിയമ പണ്ഡിതൻ റവ. ഡോ. ജോസ് ചിറമേൽ നിര്യാതനായി റീ ബിൽഡ് കേരള: പുതിയ അപ്പീൽ നൽകാൻ ജൂൺ 30 വരെ അവസരം, അപേക്ഷകൾ ജൂൺ 25 മുതൽ സ്വീകരിക്കും. തിരുവാതിര ഞാറ്റുവേല ജൂൺ 22 മുതൽ ജൂലൈ 6 വരെ. ഭിന്നശേഷിയുള്ളവർക്ക് സ്വപ്നയാത്രയൊരുക്കി സഹൃദയ ചൈൽഡ് ലൈൻ വാർഷികം റൊമേനിയ സന്ദര്‍ശനം-പുനരവലോകനം പെന്തക്കൂസ്ത മഹോത്സവത്തില്‍ പിറവിയെടുത്ത “ക്യാരിസ്” എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ യുവജനസംഗമം സംഘടിപ്പിച്ചു ഇത് ഒരു സ്ത്രീയുടെ നിശ്ചയ ദാർഢ്യത്തിന്റെ കഥയാണ് കാക്കനാട് നൈപുണ്യ പബ്ലിക് സ്‌കൂളിന് ഇന്റർനാഷണൽ സ്കൂൾ അവാർഡ് സമാധാന നിര്‍മ്മിതിക്ക്- മനുഷ്യത്വവും മതങ്ങളുടെ കൂട്ടായ്മയും ആറാമത് ഗ്രേസ് റിപ്പിള്‍സ് ദമ്പതീ കോൺഫെറൻസ് കാ​ണ്ഡ​മാ​ലി​ൽ നാ​ല് പേ​ർ കൂ​ടി വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു സമാധാനത്തിനായി ഒരു മിനിറ്റു പ്രാര്‍ത്ഥിക്കാം ദിവ്യകാരുണ്യ ഗീതം പ്രകാശനം ചെയ്തു. Pilgrims Communications 'ഒറ്റച്ചിറകിന്‍ തണലില്‍ അഗ്‌നിച്ചിറകുള്ള മക്കള്‍' എന്ന വിഷയത്തില്‍ യൂദിത്ത് ഫോറം സംഗമം ലോക പ്രശസ്ത സുറിയാനി പണ്ഡിതർക്ക് സിറോ മലബാർ സഭയുടെ ആദരവ് യുഎഇ-യിലെ ജനങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം വ്യക്തഗത നന്മകൊണ്ട് ചുറ്റും സാഹോദര്യത്തിന്‍റെ ലോകം വളര്‍ത്താം! ശുദ്ധഭക്ഷണവുമായി PDDP RESTAURANT കേരള കത്തോലിക്കാ സഭയുടെ പ്രളയദുരിതാശ്വസ സഹായത്തിൽ 211 കോടിയിൽ 57 കോടിയും എറണാകുളം അങ്കമാലി അതിരൂപതയുടെതു

വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാം.

മഴക്കാലമെത്തിയതിയതോടെ കേരള വൈദ്യുതി ബോർഡ് കർശനനിർദ്ദേശങ്ങളുമായി രംഗത്ത്...

വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാം. 
മഴക്കാലമെത്തിയതിയതോടെ കേരള വൈദ്യുതി ബോർഡ് കർശനനിർദ്ദേശങ്ങൾ പൊതുജനങ്ങളുടെയും ജീവനക്കാരുടേയും സുരക്ഷയ്ക്കായി പുറത്തിറക്കി. ശ്രദ്ധയില്ലായ്‌മയും വൈദ്യുതിയെക്കുറിച്ചുള്ള ജാഗ്രതയില്ലായ്മയുമാണ് കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ച അപകട   മരണങ്ങൾക്ക് കാരണമായതെന്ന്‍ വിലയിരുത്തപ്പെടുന്നു.
 
 
പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ 
 
  1. വൈദ്യുതലൈൻ/സർവീസ് വയർ പൊട്ടിക്കിടക്കുന്നത് കണ്ടാൽ അതിനടുത്തേക്ക് പോകരുത്. ബന്ധപ്പെട്ട വൈദ്യുതി ഓഫീസിൽ ഉടൻ തന്നെ വിവരം അറിയിക്കുക. 
  2. ഇടിമിന്നൽ ഉള്ളപ്പോൾ TV, കമ്പ്യൂട്ടർ മുതലായ വൈദ്യുതി ഉപകരണങ്ങൾ ഉപയോഗിക്കാതിരിക്കുക. 
  3. പ്ലഗിൽ നിന്നും എല്ലാ ഉപകരണങ്ങളും വേർപെടുത്തുക. 
  4. വൈദ്യുതി പോസ്റ്റിൽ കന്നുകാലികളെയോ അയയോ കെട്ടാതിരിക്കുക. 
  5. ലൈനിനു സമീപം ലോഹവസ്തുക്കൾ ഉപയോഗിച്ച തോട്ടികൾ, ഏണികൾ എന്നിവ ഉപയോഗിക്കരുത്. 
  6. മരം വീഴുകയോ വെള്ളം ഉയരുകയോ ചെയ്യുമ്പോൾ വൈദുതലൈനുകളുടെ സാമിപ്യം പരിശോധിച്ചശേഷം മാത്രം അവിടേയ്ക്ക് പോകുക. 
 
ജീവനക്കാർക്കുള്ള നിർദ്ദേശങ്ങൾ 
  1. ഇടിമിന്നലുള്ളപ്പോൾ വൈദ്യുതി സംബന്ധമായ ജോലികൾ ഒഴിവാക്കി സുരക്ഷിത സ്ഥാനത്തു നിൽക്കുക. 
  2. വൈദ്യുതി ലൈൻ പൊട്ടിവീണാൽ ഫ്യുസ് ഊരിയെന്നു കരുതി കമ്പിയിൽ നേരെ സ്പർശിക്കരുത്. ജനറേറ്ററുകളിൽനിന്നും ഇൻവെർട്ടറുകളിൽ നിന്നും കമ്പിയിലേക്ക് വൈദ്യതി പ്രവഹിക്കുവാൻ സാധ്യതയുണ്ട്. 
  3. മഴമൂലം മണ്ണിളകി പോസ്റ്റുകൾക്ക്‌ ബലക്ഷയം വന്നിട്ടില്ല എന്ന് ഉറപ്പാക്കിയതിനുശേഷം മാത്രം അതിൽ കയറുവാൻ ശ്രമിക്കുക. 
 
സുരക്ഷാ എമർജൻസി നമ്പർ 9496061061

Author : കേരള വൈദ്യുതി ബോർഡ്

Related posts