സിനിമയുണ്ടെങ്കിലെ സിനിമാ പാട്ടൂള്ളൂ.. ഇളയരാജയില്നിന്ന് റോയല്‍റ്റിയുടെ പങ്ക് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ കോടതിയില്‍
കഴിഞ്ഞ വര്‍ഷം തന്റെ പാട്ടു പാടിയതിനു പിഴ നല്‍കണമെന്ന് ആവശ്യപ്പെട്ട് എസ്പി ബാലസുബ്രഹ്മണ്യത്തിന് ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
താന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍ സ്റ്റേജില്‍ അവതരിപ്പിക്കുന്ന ഗായകര്‍ റോയല്‍റ്റി നല്‍കണമെന്ന് ആവശ്യപ്പെട്ട ഇളയരാജയ്ക്കെതിരെ തമിഴ് നിര്‍മാതാക്കളുടെ സംഘം കോടതിയില്‍. ഇളയരാജയ്ക്കു ലഭിക്കുന്ന റോയല്‍റ്റിയില്‍ നിന്നുള്ള പങ്ക് നിര്‍മാതാക്കള്‍ക്കും നല്‍കണമെന്നാവശ്യപ്പെട്ടാണ് സംഘം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
പിടി ശെല്വകുമാര് അടക്കം ആറ് സംവിധായകരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. സിനിമ നിര്‍മിച്ചാല്‍ മാത്രമേ ഗാനങ്ങള്‍ ഉണ്ടാവുവെന്ന് നിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. സിനിമയ്ക്കായി ഗാനങ്ങളൊരുക്കാന്‍ സംഗീത സംവിധായകനെ നിശ്ചയിക്കുന്നത് നിര്‍മാതാക്കളാണ്. അതിന് പ്രതിഫലവും നല്‍കുന്നുണ്ട്. അതിനാല്‍ സിനിമയിലെ ഗാനങ്ങളും സംഗീതവും നിര്‍മാതാവിന് മാത്രം അവകാശപ്പെട്ടതാണെന്നും അവര്‍ പറയുന്നു.
തന്റെ പാട്ടുകളുടെ ഉമടസ്ഥാവകാശം ഇളയരാജ എക്കോ കമ്പനിക്കു നല്കിയപ്പോള് 50% റോയല്‍റ്റി നിര്‍മാതാക്കള്‍ക്കു ലഭിക്കുമെന്ന വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍, ഒരു നിര്‍മാതാവിനും ഇതു ലഭിച്ചിട്ടില്ലെന്നും നിര്‍മാതാക്കള്‍ ആരോപിക്കുന്നത്.
സൗജന്യമായി നടത്തുന്ന പരിപാടികളില്‍ തന്റെ പാട്ടുകള്‍ പാടുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍, പണം വാങ്ങി നടത്തുന്ന പരിപാടികളാണെങ്കില്‍ അര്‍ഹമായ വിഹിതം നല്‍കണമെന്നുമായിരുന്നു ഇളയരാജയുടെ ആവശ്യം. 2012 ല്‍ ഭേദഗതി ചെയ്ത പകര്‍പ്പവകാശ നിയമം ചൂണ്ടിക്കാട്ടിയാണ് റോയല്‍റ്റി ആവശ്യപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം തന്റെ പാട്ടു പാടിയതിനു പിഴ നല്‍കണമെന്ന് ആവശ്യപ്പെട്ട് എസ്പി ബാലസുബ്രഹ്മണ്യത്തിന് ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.