Breaking News
തിരുവാതിര ഞാറ്റുവേല ജൂൺ 22 മുതൽ ജൂലൈ 6 വരെ. റൊമേനിയ സന്ദര്‍ശനം-പുനരവലോകനം 'ഒറ്റച്ചിറകിന്‍ തണലില്‍ അഗ്‌നിച്ചിറകുള്ള മക്കള്‍' എന്ന വിഷയത്തില്‍ യൂദിത്ത് ഫോറം സംഗമം കാനോൻ നിയമ പണ്ഡിതൻ റവ. ഡോ. ജോസ് ചിറമേൽ നിര്യാതനായി ഭിന്നശേഷിയുള്ളവർക്ക് സ്വപ്നയാത്രയൊരുക്കി സഹൃദയ ചൈൽഡ് ലൈൻ വാർഷികം കാ​ണ്ഡ​മാ​ലി​ൽ നാ​ല് പേ​ർ കൂ​ടി വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു കേരള കത്തോലിക്കാ സഭയുടെ പ്രളയദുരിതാശ്വസ സഹായത്തിൽ 211 കോടിയിൽ 57 കോടിയും എറണാകുളം അങ്കമാലി അതിരൂപതയുടെതു ആറാമത് ഗ്രേസ് റിപ്പിള്‍സ് ദമ്പതീ കോൺഫെറൻസ് സമാധാനത്തിനായി ഒരു മിനിറ്റു പ്രാര്‍ത്ഥിക്കാം ദിവ്യകാരുണ്യ ഗീതം പ്രകാശനം ചെയ്തു. Pilgrims Communications യുഎഇ-യിലെ ജനങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം വ്യക്തഗത നന്മകൊണ്ട് ചുറ്റും സാഹോദര്യത്തിന്‍റെ ലോകം വളര്‍ത്താം! 2019ല്‍ ഹോളിവുഡില്‍ 4 ക്രിസ്ത്യന്‍ സിനിമകള്‍ ലോക പ്രശസ്ത സുറിയാനി പണ്ഡിതർക്ക് സിറോ മലബാർ സഭയുടെ ആദരവ് സമാധാന നിര്‍മ്മിതിക്ക്- മനുഷ്യത്വവും മതങ്ങളുടെ കൂട്ടായ്മയും ശുദ്ധഭക്ഷണവുമായി PDDP RESTAURANT കാക്കനാട് നൈപുണ്യ പബ്ലിക് സ്‌കൂളിന് ഇന്റർനാഷണൽ സ്കൂൾ അവാർഡ് ഇത് ഒരു സ്ത്രീയുടെ നിശ്ചയ ദാർഢ്യത്തിന്റെ കഥയാണ് റീ ബിൽഡ് കേരള: പുതിയ അപ്പീൽ നൽകാൻ ജൂൺ 30 വരെ അവസരം, അപേക്ഷകൾ ജൂൺ 25 മുതൽ സ്വീകരിക്കും. പെന്തക്കൂസ്ത മഹോത്സവത്തില്‍ പിറവിയെടുത്ത “ക്യാരിസ്” എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ യുവജനസംഗമം സംഘടിപ്പിച്ചു

തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി ഇന്ന് ക്രിസ്മസ്

പിറവിയുടെ സന്തോഷം കിന്നരം മീട്ടിയും കൊമ്ബും കുഴലും ഊതിയും അവര്‍ കൊണ്ടാടി. ദേവാലയങ്ങള്‍ പ്രാര്‍ത്ഥനാ മുഖരിതമായി. അവന്റെ പാത പിന്തുടരാന്‍ ഉത്ഘോഷിച്ചു. സന്തോഷത്തിന്റെ പുതിയ ആകാശം പുലര്‍ന്നു. സന്മനസ്സുള്ളവര്‍ക്ക് സമാധാനം.

തിരുവനന്തപുരം: തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി ഇന്ന് ക്രിസ്മസ്. സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായ മനസുമായി വിശ്വാസികള്‍ പാതിരാ കുര്‍ബാനയ്ക്ക് ഒത്തു ചേര്‍ന്നു. ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം പ്രഖ്യാപിച്ച വലിയ ഇടയന്‍റെ ജനനം വാഴ്ത്തുന്ന മുഹൂര്‍ത്തം. അള്‍ത്താരിയിലെ ഉണ്ണിയേശുവിന്‍റെ രൂപം പുല്‍ക്കൂട്ടിലെത്തിച്ച്‌ പുരോഹിതര്‍ ശശ്രൂശകള്‍ നടത്തി. ലളിത ജീവിതം നയിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ക്രിസ്മസ് ദിന സന്ദേശം നല്‍കി. സഭകള്‍ക്കിടയിലെ തര്‍ക്കം പരിഹരിക്കാന്‍ വിശ്വാസികള്‍ പ്രാര്‍ത്ഥിക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ക്ലിമ്മീസ് ബാവ പറഞ്ഞു.

ഈ തിരുപ്പിറവി ദിനത്തില്‍ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം നമുക്ക് പകരാനാകട്ടെ. ലോകത്തിന്റെ രക്ഷക്കായി അങ്ങകലെ കാലിത്തൊഴുത്തില്‍ ഉണ്ണി പിറന്നെന്ന വാര്‍ത്ത ആ രാത്രിയില്‍ ആട്ടിടയര്‍ കേട്ടു. അവനെ കണ്ട് വണങ്ങാന്‍ കാഴ്ച്ച ദ്രവ്യങ്ങളുമായി മൂന്ന് രാജക്കന്‍മാര്‍ താരകത്തെയും നോക്കി യാത്ര തിരിച്ചു. തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കാന്‍ സന്ദേശ ഗാനങ്ങളുമായി ബാലകര്‍ വീടുകള്‍ തോറും കയറിയിറങ്ങി. ആ പുലര്‍ കാലത്ത് പുല്‍ത്തൊട്ടിയില്‍ പുഞ്ചിരി തൂകുന്ന യേശുവിനെ കണ്ടു വണങ്ങി, സമാധാനത്തിന്റെ സന്ദേശം അവര്‍ ലോകത്തിന് കൈമാറി.

പിറവിയുടെ സന്തോഷം കിന്നരം മീട്ടിയും കൊമ്ബും കുഴലും ഊതിയും അവര്‍ കൊണ്ടാടി. ദേവാലയങ്ങള്‍ പ്രാര്‍ത്ഥനാ മുഖരിതമായി. അവന്റെ പാത പിന്തുടരാന്‍ ഉത്ഘോഷിച്ചു. സന്തോഷത്തിന്റെ പുതിയ ആകാശം പുലര്‍ന്നു. സന്മനസ്സുള്ളവര്‍ക്ക് സമാധാനം.

സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കൊച്ചി സെന്‍റ് മേരീസ് ബസിലിക്കയില്‍ പാതിരാ കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിച്ചു. ലത്തീന്‍ കത്തോലിക്കാ സഭാ വരാപ്പുഴ അതിരൂപതാ ആര്‍ച്ച്‌ ബിഷപ്പ് ജോസഫ് കളത്തിപറന്പില്‍ സെന്‍റ് ഫ്രാന്‍സിസ് അസീസി കത്തിഡ്രലില്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി.

തിരുവനന്തപുരത്ത് ലത്തീന്‍ സഭയുടെ പാളയം സെന്റ് ജോസഫ് പള്ളിയില്‍ ആര്‍ച്ച്‌ ബിഷപ്പ് എം സൂസപാക്യം ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.സിറോ മലങ്കരാ സഭയുടെ കത്തീഡ്രല്‍ പള്ളിയായ പട്ടം സെന്റ് മേരീസ് ദേവാലയത്തില്‍ പാതിരാ കുര്‍ബാനയക്ക് ബസേലിയോസ് മാര്‍ ക്ലിമ്മിസ് കാതോലിക്കാ ബാവ നേതൃത്വം നല്‍കി.

Author : Malabar Mail Desk

Related posts